അധ്യാപക ജീവിതത്തിലെ രസങ്ങള്‍ ഓര്‍ത്താല്‍ ഒരുപാടുണ്ട്. അതും കൈകാര്യം ചെയ്യുന്നത് ' വലിയ ' കുട്ടികള്‍ ആകുമ്പോള്‍ . പക്ഷെ മനസ്സില്‍ നില്‍ക്കുന്നത് ഒരു ചെറിയ കാര്യം ആണ് . ഒരു ടീച്ചര്‍ പറഞ്ഞ തമാശ !
അന്ന് ഒരു PTA വിളിച്ചിരുന്നു . ആദ്യദിവസം കുഴപ്പക്കാരല്ലയെന്നുള്ള കുട്ടികളുടെ മാത്രമേ വരാറുള്ളല്ലോ.ഉച്ചയോടെ മീറ്റിംഗ് തുടങ്ങി.അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും പ്രസംഗം കഴിഞ്ഞു പതിവുപോലെ കുട്ടികളെ നന്നാക്കാനുള്ള നിര്‍ദ്ദേശവുമായി അത് അവസാനിപ്പിക്കുകയാണ് പതിവ്.താമസിച്ചു വരുന്നവര്‍ രക്ഷകര്‍ത്താവുമായി അധ്യാപകരുടെ മുന്നിലേക്ക് ഹാജരാവും. കുട്ടിയെക്കുറിച്ച് കൂടുതല്‍ അറിയാമെന്ന് അവര്‍ക്കും , ചെന്നയ്ക്കൂട്ടില്‍ പെട്ട മാനിനെപ്പോലെ കുട്ടിക്കും. അന്നും രക്ഷകര്താക്കള്‍ കുട്ടികളുമായി വന്നു അധ്യാപകരെ കണ്ടു പോയ്കൊണ്ടിരുന്നു . കാണാന്‍ തരക്കേടില്ലാത്ത ഒരു കുട്ടിയുണ്ടായിരുന്നു,ലീന.. .തന്റെ അമ്മയും ആയിട്ടാണ് വന്നത്. അമ്മ കുട്ടിയേക്കാള്‍ സുന്ദരിയാണ് എന്നല്ല അതിസുന്ദരി. .ഒരു കട്ടികുറഞ്ഞ കടും നീല സാരി ചുറ്റി ആണ് അമ്മ വന്നത്. നല്ല വെളുത്ത നിറമുള്ള അമ്മ കടും നിറം സാരിയില്‍ ! ആര് കണ്ടാലും നോക്കും !!!
മീറ്റിങ്ങില്‍ നിന്ന് നേരത്തെ മുങ്ങിയ ഞാന്‍ അവരെ കണ്ടതുമില്ല.(കണ്ടാല്‍ കുട്ടിയെ കുറിച്ച് പറയാനും ഉണ്ടായിരുന്നു )
ലീനയുടെ വീട്ടില്‍ നിന്നും പേരന്റ് വന്നില്ലേ എന്ന് അന്വേഷിച്ചപ്പോള്‍ സതി ടീച്ചര്‍ പറഞ്ഞ മറുപടി " ഓ! വന്നു .എല്ലാവരോടും 'parent വരാനാണ് പറഞ്ഞത് ,ഇത് പക്ഷെ transparent ആയിരുന്നു '!!!' ".

അത് കൊള്ളാം. ടീച്ചറെ...
ReplyDeleteനന്ദി ആളവന്താന്‍ .കമന്റ് പറഞ്ഞ ടീച്ചര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.
ReplyDeleteഅത് കലക്കി.pt മീടിങ്ങിനു പോകാന്‍ നോട്ടീസ് കിട്ടിയാല്‍
ReplyDeleteഎന്‍റെ ഭാര്യ പറയും നിങ്ങള്‍ പൊയ്ക്കോ.ഇന്ന് ടീചെഴ്സിനെ
ഏറ്റവും സുന്ദരിമാര്‍ ആയി കാണാം എന്ന്.sorrytto .നിങ്ങളെ
കളിയാക്കാന്‍ അല്ല എന്നേ കളിയാക്കാന്‍ ആണ് അവള്‍
അങ്ങനെ പറയുന്നത്...വല്ല സത്യവും ഉണ്ടോ ടീച്ചറെ?
ente lokam ; ആ പേരില്‍ എങ്കിലും pta ക്ക് പോയില്ലേ .എല്ലാവരും സുന്ദരിമാരായി ഇരിക്കട്ടെന്നേ . നമ്മളും ഹാപ്പി , നിങ്ങളും ഹാപ്പി .
ReplyDeleteനന്ദി ടീച്ചറെ.അവിടെയും ഇവിടെയും കൊള്ളാതെ അങ്ങ് പോട്ടെ അല്ലെ?
ReplyDeleteവായാടി എനിക്കൊരു പൂച്ച പ്രേമിയെ പരിചയപ്പെടുത്തി തന്നു.
നനവ്
ശ്രീ ടീച്ചരെകൂടി ഇപ്പോള്‍ പരിചയപ്പെട്ടു.സന്തോഷം.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോള്‍ L.K.G പഠിക്കുമ്പോള്‍ .. അവളുടെ സ്കൂളിലെ ഒരു PTA മീറ്റിങ്ങിന് പോവേണ്ടി വന്നു .. അച്ഛന്മാരേക്കാള്‍ കൂടുതല്‍ അമ്മമാര്‍ ആയിരുന്നു ആ മീറ്റിങ്ങില് പങ്കെടുത്തിരുന്നത് .. പ്രസംഗത്തിലോ അവിടെ നടന്നിരുന്ന ചര്‍ച്ചയിലോ ആയിരുന്നില്ല പല അച്ഛന്മാരുടെയും ശ്രദ്ധ അമ്മമാര്‍ ധരിച്ചു വന്നിരുന്ന സാരികളില്‍ ആയിരുന്നു... കാരണം പലരും കണ്ണാടിപോലുള്ള സാരിയായിരുന്നു എടുത്തിരുന്നത് അടിയില്‍ ഇട്ട വസ്ത്രങ്ങള്‍ പുറത്തേക്ക് തെളിഞ്ഞ് കാണുന്ന അത്തരം സാരി ചുറ്റി വന്നാല്‍ PTA മീറ്റിങ്ങിനു പിന്നെ എന്തു ചര്‍ച്ച ചെയ്താല്‍ എന്താ അച്ഛന്മാര്‍ക്ക് ... ഏതിനും സമ്മതം മൂളില്ലെ...
ReplyDelete