ബസ് സ്റ്റാന്‍ഡില്‍ യുഗങ്ങളായി ഈ കിടപ്പ് തന്നെഎന്ന ഭാവത്തില്‍ നിരന്നു കിടക്കുന്ന ബസുകള്‍ക്കിടയില്‍ പരതിയിട്ടൊന്നും വണ്ടി കാണുന്നില്ല.അര മണിക്കൂര്‍ മുന്‍പേ പിടിച്ചിടുന്നതാണ്. ബസ് എടുക്കുന്ന നേരമാകുമ്പോഴേക്കും ആള്‍ നിറഞ്ഞിട്ടുണ്ടാവും. ആദ്യമേ എത്തിയില്ലെങ്കില്‍ സീറ്റ് കിട്ടില്ലയെന്നുള്ളത് കൊണ്ട് നേരത്തെ വന്നു സീറ്റ് ഉറപ്പിക്കാറാണ് പതിവ്. കെട്ടഴിച്ചു ഓടിപ്പോയ പശുക്കിടാവിനെ തിരയുംപോലെ അവിടെല്ലാം ആനവണ്ടിയെ തിരഞ്ഞു കറങ്ങി. ‘എന്നാലെന്നെയൊന്നു കണ്ടുപിടിക്ക്’ എന്ന മട്ടില്‍ ഒരു മൂലയ്ക്ക് കിടക്കുന്നു.വയറ്റില്‍ നിന്നും കത്തി കയറിയ തീ പെട്ടെന്നണഞ്ഞു.കണ്ണിനും എന്തൊരു കുളിര്‍മയുള്ള കാഴ്ച.(KSRTC ബസേ !!).
സ്ത്രീകളുടെ സീറ്റിലെല്ലാം ഒരാളെങ്കിലും വച്ച് ആയികഴിഞ്ഞു. പിന്നില്‍ ജനറല്‍ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്. അങ്ങോട്ടിരിക്കാമെന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരിക്ക് അതുവേണ്ടയെന്നൊരു അഭിപ്രായം. എങ്കില്‍ വേണ്ട !നാട് കേരളമാണല്ലോ. ഒരാള്‍ ഉള്ള സീറ്റില്‍ രണ്ടാമതായി കൂട്ടുകാരിയും മൂന്നാമതായി ഞാനും ഇരിപ്പുറപ്പിച്ചു. എന്തൊരു ആശ്വാസം!
മുന്നിലെക്കെടുത്തിട്ട ബസില്‍ പിന്നെ ആളുകയറിയത് ആദ്യമായി ബസ് കാണുന്നപോലെ. അവരെയൊക്കെ നോക്കിയിരിക്കുമ്പോള്‍ എന്റെ മുഖത്തും ഒരു ‘വിജയീഭാവം’ഉണ്ടായിരുന്നോന്നു സംശയം.!അങ്ങനിപ്പോള്‍ സുഖിക്കെണ്ടാ എന്നു പറയുംപോലെ ഒരു ഭാരം എന്റെ തോളെല്‍ . കൈ കൊണ്ട് തട്ടാന്‍ നോക്കിയപ്പോള്‍ നല്ല കനം. അനങ്ങുന്നില്ല. കണ്ണ് തുറന്ന്‍ നോക്കിയപ്പോള്‍ ഞെട്ടി. ‘എന്റെ ചേച്ചീ ! ഈ ഭാരം എന്റെ തോളെല്‍ തന്നെ വയ്ക്കണോ?’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുപോയി. ഒരു പത്തെൺപതു കിലോ തൂക്കം വരുന്ന സ്ത്രീ. പ്രായത്തിലും അധികം തോന്നീല്ല.( ചേച്ചീന്നൊക്കെ ഒരു ജാടയ്ക്കു ഇരിക്കട്ടെ). ആളു വരും മുന്‍പേ പൈലറ്റ് ആയി വരുന്ന വയര്‍ എന്റെ തോളില്‍ വിശ്രമിക്കാന്‍ വിട്ടതാണ്. അതും അമ്പതു കിലോ തികച്ചില്ലാത്ത എന്റെ തോളില്‍ ..
ആദ്യമൊക്കെ സീറ്റില്‍ ചാരി നിന്നു, പിന്നെ ‘നീ അങ്ങനീപ്പോള്‍ സുഖിക്കേണ്ട’ എന്ന ഭാവത്തില്‍ എന്റെ മേലെക്കായി. തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു കരുതിയപ്പോള്‍ എന്നെ ഒതുക്കിയത് കാരണം തിരിയാന്‍ പോലും മേല. ശ്വാസം മുട്ടുന്നു. തിരിഞ്ഞു അവരെ നോക്കാൻ ശ്രമിച്ചു. കറുത്ത് , നല്ല പൊക്കവും സാമാന്യത്തിലധികം തടിയും , നിര്‍വികാരമായ മുഖവും.ബസിലാണെങ്കില്‍ നല്ല തിരക്കും . പുള്ളിക്കാരിയുടെ നോട്ടം കണ്ടപ്പോള്‍ കാളിദാസന്‍ പറഞ്ഞപോലെ ( അതുപോലാരാണ്ടു പറഞ്ഞതാവും !) ‘എണ്ണ തേച്ചു നില്‍ക്കുന്നവന്‍ കുളികഴിഞ്ഞു വന്നവനെ നോക്കുന്ന’ അതെ അസ്വസ്ഥത .അവരുടെ സ്വന്തം സീറ്റിലാണു ഞാന്‍ ഇരിക്കുന്നതെന്നൊരു മട്ട്. എന്റെ തോളില്‍ ചാരിനിന്നിട്ട് കമ്പിയാണെന്ന് തോന്നീട്ടോയെന്തോ , നന്നായി ചാരിനില്‍പ്പുമായി.
‘എന്റെ ചേച്ചീ , ഈ കയ്യും എനിക്ക് വേണ്ടത് തന്നെ’ എന്ന് പറയണമെന്നുണ്ട്. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തോന്നൊരു സംശയം. നോട്ടം ഞാന്‍ പിന്‍വലിച്ചു. ക്ഷമിക്ക് ചേച്ചി.!ടിക്കെറ്റെടുക്കാന്‍ കണ്ടക്ടര്‍ എത്തി. വൈറ്റില എന്ന് കേട്ട് ചേച്ചി പ്രത്യാശ കൈവിട്ടു മാറിപ്പോയ്ക്കൊള്ളുംന്നു കരുതിയ ഞാന്‍ മണ്ടി. ഇതിലും ഭേദം പിന്നിലിരിക്കുന്നതായിരുന്നു.’ഞാന്‍ വീഴൂല്ല ചേട്ടാ ! അങ്ങോട്ട് മാറി നിന്നോളു ‘ എന്ന് പറയാന്‍ ഇത്ര ബുദ്ധിമുട്ടില്ല. അവര്‍ ആ നില്‍പ്പ് തുടര്‍ന്നാല്‍ പാണ്ടിലോറിയുടെ അടിയില്‍പ്പെട്ട തവളയുടെ അവസ്ഥയാകുമേന്നോര്‍ത്തു ഞാന്‍ ഞെളിപിരികൊള്ളാന്‍ തുടങ്ങി.അതിനിടയില്‍ ഈ തിരക്കിലേക്ക് വീണ്ടും തള്ളികയറുന്നവരെ കണ്ടപ്പോള്‍ ‘ചക്കപ്പഴത്തിലിരിക്കുന്ന ഈച്ചയുടെ അവസ്ഥ’ തന്നെ. പുറത്തു നില്‍ക്കുന്നവര്‍ക്ക് കയറാഞ്ഞ്, കയറിയവര്‍ക്ക് പെട്ടുപോയല്ലോ എന്നും. ( വിവാഹത്തെ കുറിച്ച് ആരോ പറഞ്ഞിട്ടുണ്ട് ഇങ്ങനെ).
ചാരിയിരുന്ന്‍ ഉറങ്ങാമെന്നു കരുതികരുതി സീറ്റിലേക്ക് ചാഞ്ഞു . തോളില്‍ കനത്ത ഭാരം. ചേച്ചി കാര്യമായി എന്റെ തോളിലേക്ക് തന്നെ.സാമാന്യത്തിലധികം ഉയര്‍ന്നു നില്‍ക്കുന്ന വയര്‍ എന്റെ തോളില്‍ വിശ്രമം കൊള്ളുന്നു. എന്റെ മോസ്റ്റ് സെന്‍സിറ്റീവായ കയ്യിനെ ഞാന്‍ എങ്ങനെ കൊണ്ട് നടക്കുന്നതാണ്! ഈ പോക്കുപോയാല്‍ ഒടുവില്‍ ക്ഷീരബല വേണ്ടി വരും. ദുഷ്ട! മനസിലാക്കുന്നെയില്ല. ഉറക്കം വടികുത്തി പിരിഞ്ഞു.
“ഈശ്വരാ ! ഈ ചേച്ചിക്കൊരു സീറ്റ് കിട്ടണേ “ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.( മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശീലം എനിക്ക് പണ്ടുപണ്ടേയുള്ളതാണ് !). കലവൂരെത്തുമ്പോള്‍ കുറെ ആളിറങ്ങി.അവര്‍ക്കൊരു സീറ്റ് കിട്ടണെയെന്ന പ്രാര്‍ത്ഥന വിഫലമായി.തിരക്ക് കുറഞ്ഞപ്പോള്‍ അവര്‍ മാറിനില്‍ക്കുമെന്നുള്ള പ്രതീക്ഷയും ഫലിച്ചില്ല . അതില്‍ നിന്നും ശ്രദ്ധ വിടാനായി പാട്ട് കേള്‍ക്കാമെന്ന് കരുതി ഫോണ്‍ എടുത്തു.ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി. ഒരു കിഷോര്‍ പാട്ട് എടുത്തു.”ഹേ ഖുദാ ഹര്‍ ഫൈസലാ തേരാ മുജ്ഹെ മന്‍സൂര്‍ ഹെ “ ,പറ്റിയ പാട്ട് !
പതിയെ എന്റെ തോള്‍ ചേച്ചിയുടെ അവകാശമായി മാറി. ഒന്ന് തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു കരുതിയപ്പോള്‍ തല തിരിക്കാന്‍ പോലും കഴിയുന്നില്ല. തോളില്‍ നിന്ന് തലേല്‍ കേറി ഇരിപ്പായോ ! കൈമുട്ട് കമ്പിയില്‍ അമര്‍ത്തി തോള് കൊണ്ട് മെല്ലെ തള്ളി നോക്കി. നല്ല കനം! ഭീകരി! പെട്ടെന്നെന്റെ മനസ്സില്‍ ചിന്തയൊന്നു മാറി. ഇനിയെങ്ങാന്‍ അവര്‍ ഗര്‍ഭിണിയോ മറ്റോ ആണോ ?ആണെങ്കില്‍ ഞാന്‍ ചെയ്യുന്നത് മഹാപാപമാണ്. പക്ഷെ, എഴുന്നേറ്റു കൊടുക്കാനൊന്നും പറ്റില്ല. 60 km നിന്ന് യാത്ര ചെയ്‌താല്‍ പാലാരിവട്ടത്തിറങ്ങേണ്ട ഞാന് ഇടപ്പള്ളിയിറങ്ങി പോണേക്കര മെഡിക്കല്‍ കോളെജിലാവും എത്തുകയെന്ന തിരിച്ചറിവ് എനിക്ക് നേരത്തെയുണ്ടല്ലോ. എന്നാല്‍ അവര്‍ നിന്നോട്ടെയെന്നു കരുതി മുന്നോട്ടാഞ്ഞു കമ്പിയില്‍ തല ചാരിയിരുന്നു.”വിടൂല്ല ഞാന്‍ “ എന്ന ഭാവത്തില്‍ ഭാരം വീണ്ടും തോളിലേക്ക് തന്നെ.ഒറ്റക്കമ്പിയില്‍ പിടിച്ചു നിന്നിരുന്നവര്‍ ഒരു കൈ മുന്നിലെ സീറ്റിലും ഒന്ന് പിന്നിലുമായി പിടിച്ചു എന്നെ ഘരാവോ ചെയ്യാനൊരുങ്ങുന്നപോലെ മുന്നില്‍ നിറഞ്ഞു നിന്നു. എന്റെ മേലേക്ക് വീണാല്‍ എന്നെ പിന്നെ തുടച്ചെടുത്താല്‍ മതി. ഇവരെയെന്താ ഞാന്‍ പണ്ടെങ്ങോ +2 നു പഠിപ്പിച്ചിട്ടുണ്ടോ എന്നോടിങ്ങനെ വൈരാഗ്യത്തോട് ഇങ്ങനെ പെരുമാറാന്‍ ! പതിയെ ഉറക്കം പിടിച്ചു വന്ന കൂട്ടുകാരിക്കും സംഗതി പിടികിട്ടി.
ബസ് ചേര്‍ത്തല സ്റ്റാന്‍ഡില്‍ കയറി.ധാരാളം ആളിറങ്ങും. ഞങ്ങളുടെ സീറ്റിലെ ആദ്യസ്ഥാനക്കാരി എഴുന്നേറ്റു കഴിഞ്ഞു . കണ്ടു നിന്ന ചേച്ചി ബാഗെടുത്തു ഞങ്ങള്‍ക്കിടയിലേക്ക് പ്രതിഷ്ടിച്ചു. അത് ശ്രദ്ധിക്കാതെ ഞാന്‍ നീങ്ങിയിരുന്നു. ആഹാ! മൂന്നാമതിരുന്നാല്‍ മതി. ആള്‍ അവിടിരിപ്പായി.സ്വസ്ഥമായല്ലോഎന്ന് മനസ്സില്‍ കരുതി ഞാന്‍ ഒരു ദീര്‍ഘ ശ്വാസം വിട്ടു. ഉറങ്ങിയിട്ട് ആറുമാസമായപോലെ നാനോസെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ ഉറക്കം തുടങ്ങി. യക്ഷി! എന്റെ ഉറക്കവും കളഞ്ഞു തോളും അനക്കാന്‍ മേലാതാക്കീട്ടു ഉറങ്ങുന്നു.
പിന്നെയുള്ളത് ഉറക്കത്തിനിടയിലെ പ്രകടനം ആയിരുന്നു. ഉറങ്ങി എന്റെ തോളിലേക്ക് മറിയുന്ന ഒരു മാംസഗോപുരം. തട്ടിനോക്കിയിട്ടൊന്നും അനങ്ങുന്നില്ല. മെല്ലെ മുന്നോട്ടും പിന്നോട്ടും മാറിയിരുന്നു അവരില്‍ നിന്ന് 'രക്ഷപെടാനുള്ള' എന്റെ ശ്രമം ഒട്ടൊക്കെ വിജയിച്ചെങ്കിലും എന്റെ സ്വസ്ഥത ഇല്ലാതായി.പിടിച്ചൊരുതള്ളു കൊടുക്കണമെന്ന് ആശിച്ചെങ്കിലും എന്റെ ആരോഗ്യസ്ഥിതി അത്തരം ദുഷ്ചിന്തകളിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. ’ഇവരെന്താ എന്റെ തോളില്‍ കയറാന്‍ വരം വാങ്ങി വന്നതാണോ ‘ എന്ന ചിന്തയെ ഉണര്‍ത്തി കൂട്ടുകാരി ‘‘എന്തിനാ ഇങ്ങനെ സഹിച്ചിരിക്കുന്നത് ? പറയണം “ എന്ന് പറയുകയും ചെയ്തു. ‘പാപി ചെന്നിടം പാതാളം ‘ എന്ന നിലയില്‍ ഞാനും , ‘വീണേടം വിഷ്ണുലോകം ‘ എന്ന് അവരും. കുണ്ടന്നൂരെതിയതും സ്വിച്ചിട്ട പോലെ കണ്ണുതുറന്ന ചേച്ചി , തൊട്ടടുത്തിരുന്ന എന്നെ നോക്കാതെ അതിനപ്പുറത്തിരുന്ന കൂട്ടുകാരിയെ തോണ്ടി ‘സമയം എത്രയായീ ‘ എന്നൊരു ചോദ്യം. ‘നിങ്ങളുടെ സമയമായില്ല ‘ എന്ന് സലിം കുമാര്‍ ശൈലിയില്‍ മറുപടി പറയണമെന്ന് കരുതിയെങ്കിലും ഞാന്‍ മിണ്ടീല്ല .എനിക്കിതൊന്നും ഒട്ടും പിടിച്ചിട്ടില്ലാന്നു അവര്‍ക്കും മനസിലായീന്നു തോന്നി. വൈറ്റിലയടുത്തായി സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ ബാഗുമെടുത്ത് ചേച്ചി ചാടിയ ചാട്ടം കണ്ടു കണ്ണുമിഴിച്ചു ഞാന്‍ നിന്നുപോയി. ഗര്‍ഭിണി !!! മൂന്നുമല ഒന്നിച്ചു ചാടും. അനങ്ങാന്‍ മേലാതായ കൈ തിരുമ്മി നേരെയാക്കുമ്പോഴും അവര്‍ക്കെന്നോട് തോന്നിയ ശത്രുതയ്ക്കു കാരണമെന്താവുമെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടീല്ല.
വാല്‍ക്കഷണം :
ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഞാന്‍ മിണ്ടാതിരുന്നത് അവരെ പേടിച്ചിട്ടൊന്നും അല്ല.. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്നു ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്നത് കൊണ്ടു മാത്രമാണ്.
( ബസില്‍ യാത്ര ചെയ്തു ബുദ്ധിമുട്ടറിയാവുന്നകൊണ്ട് കഴിയുന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ മിണ്ടാറില്ല.നിവൃത്തിയില്ലാതെ വരുമ്പോള്‍ പറ്റിപ്പോകുന്നതാവും . ഞാനും അനുഭവിച്ചതല്ലേ എന്നൊരു ചിന്ത വരും.പക്ഷെ, ചിലര്‍ കല്പിച്ച്കൂട്ടി ഇറങ്ങിയപോലെ തോന്നിയാല്‍ എന്ത് ചെയ്യും?.)
ഹ ഹ ഇത്തവണ ഫുള്‍ ഫ്ലോയിലാണല്ലോ ചേച്ചീ... രസായിരുന്നു. പല വാചകങ്ങളും ചിരിപ്പിച്ചു.
ReplyDeleteഎന്റെ ടീച്ചറെ..തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു ടീച്ചറിന്റെ മുഖഭാവങ്ങളും ഇരുപ്പും അവരുടെ നിൽപ്പും ഒക്കെ മനസ്സിൽ കണ്ട്.. (എന്നെ തല്ലരുതേ...ഞാൻ നന്നായിക്കോളാം.)
ReplyDeleteഇന്റെ ടീച്ചറെ അത് കലക്കി നല്ല പഞ്ചുകള്‍ ഇടക്ക് കേറിവന്നത് അതിലേറെ സൂപ്പെര്‍
ReplyDeleteപിന്നെ ഇത് മൊത്തം സ്ത്രീകളുടെ പ്രസ്നാമാ ഈ അസൂയ കുശുമ്പ് എന്നൊക്കെ പറയൂലെ ഇത് അത് തന്നാ ഏത്
nithya sambaham ..nannayi ezhuthirkkunu
ReplyDeleteഹൊ ഭാഗ്യം, ടീച്ചര്‍ സ്കൂളില്‍ പോയി പഠിച്ച ആ വാചകം ഇല്ലെങ്കില്‍,
ReplyDeleteഹൊ എനിക്ക് ഓര്‍ക്കാന്‍ വയ്യ ടീച്ചറുടെ കോലം :)
രസകരം
നമ സന്തോഷ പാണ്ടിയയാ നമഹ
രസകരം
ReplyDeleteഉഗ്രനായിട്ടുണ്ട്!
ReplyDeleteഎന്നാലും ആ ഭീകരി പാവം ടീച്ചറോട് ഇങ്ങനെ ചെയ്തല്ലോ !! വായിച്ചു ചിരിച്ചുട്ടോ..
ReplyDeleteയാത്രാനുഭവം അനുഭവിപ്പിച്ചു ...ചേര്‍ത്തലവഴി,,അരൂര്‍ ,കുമ്പളം ,കുണ്ടന്നൂര്‍ ,വൈറ്റില പാലാരിവട്ടം റൂട്ടിലാണല്ലേ വിളയാട്ടം ..ഇനി അതുവഴിയുള്ള എല്ലാ ബസിലും ഫയങ്കരികളെ ലോഡു കണക്കിന് പറഞ്ഞുവിട്ടേക്കാം ട്ടോ ..അടയാളം (തിരിച്ചറിയല്‍ കോഡ് ) പാട്ടുകേള്‍ക്കാനെന്ന വ്യാജേന ചെവിയില്‍ വയര്‍ പിടിപ്പിച്ച ടീച്ചര്‍ :) ശരിയാക്കിത്തരാം :)
ReplyDeleteഇഷ്ടായി ട്ടൊ....ചിരിപ്പിച്ച് കളഞ്ഞു...ആശംസകള്‍.
ReplyDeleteഇതെന്താ ചിരിപ്പിക്കാനിറങ്ങിയിരിക്കുവാണോ? സമാനമായ ഒട്ടേറെ യാത്രാനുഭവങ്ങളുള്ള (മുട്ടി നില്‍ക്കുന്നത് പുരുഷപ്രജകളാണെന്ന് മാത്രം) ഒരു പാവം യാത്രക്കാരന്‍
ReplyDeleteസ്വാര്‍ത്ഥമാം ലോകത്തില്‍ അന്‍പത് കിലോയില്‍ കുറഞ്ഞൊരു ശരീരം ഉണ്ടായതാണെന്‍ പരാജയം അല്ലേ ടീച്ചറേ????
ReplyDeleteഹ്ഹ്ഹ്ഹ് കൊള്ളാം.
ReplyDeleteആനവണ്ടി കാണുമ്പഴും കുളിരുകോരുംന്ന് ഇതാദ്യായാ അറിയണേ.
അടുത്തിരുന്ന സ്ഥിതിക്ക് ചേച്ചിയെ ഇടക്കിടെ ശു ശൂ ന്ന് തോണ്ടി വിളിച്ച് ഉറക്കാണോ, ഉറങ്ങ്യോ, ഇറങ്ങാറായോ, ഈ ബസ്സിലെന്നൂണ്ടാവോ എന്നൊക്കെ ചോദിച്ച് ഉറക്കം കളയാരുന്നു ;)
രമേശ് പറഞ്ഞത് ചെറുതും നോട്ടിയാരുന്നു. ഉം ഉം....
സാധാരണയായി സംഭവിക്കാറുള്ള ഒരു ഒരു കാഴ്ചയെ
ReplyDeleteഅനുഭവത്തെ, നല്ല നര്‍മ്മത്തിന്‍റെ ചെറു പൂത്തിരികള്‍
കൊണ്ട് അലങ്കരിച്ചു വളരെ രസകരമായി അവതരിപ്പിച്ചു.
ചിലയാളുകളുടെ പൊതുസ്ഥലങ്ങളിലെ പരുക്കന്‍ ഇടപെടലുകള്‍
കാണുമ്പോള്‍, അറിയുമ്പോള്‍ അവരോടു ദേഷ്യവും സഹതാപവും
ഒരുപോലെ തോന്നാറുണ്ട്. വളര്‍ത്തു ദോഷം കൊണ്ടോ,
വികലമായ സാമൂഹ്യബോധം കൊണ്ടോ അവര്‍
പോവുന്നിടത്തെല്ലാം അസ്വസ്ഥതകള്‍ നിറയ്ക്കുന്ന ചുവടുകള്‍
മാത്രം വെയ്ക്കുന്നു. ഇവരൊക്കെ ഇത്തരം പോസ്റ്റുകള്‍
ഒന്ന് വായിക്കുകയെങ്കിലും ചെയ്തെങ്കില്‍.!
ആളവന്‍താന്‍ : രസംയിട്ടു തോന്നിയെങ്കില്‍ സന്തോഷം. നന്ദി വിമല്‍ .
ReplyDeleteസീത* : എന്റെ സീതേ, ഇതൊന്നുമല്ല ..നേരിട്ട് കാണേണ്ടിയിരുന്നു.നന്ദി .
കൊമ്പന്‍: ഇതതുതന്നെ,അല്ലാതൊന്നുമല്ല കൊമ്പാ :)പക്ഷെ, ഇത് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഉണ്ട് (ഇല്ലേ? അസൂയ !!).മനുഷ്യസഹജമല്ലേ.പിന്നെ, എല്ലാ പെണ്ണിനും ആണിനും ഇല്ലാന്നെയുള്ളൂ. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
MyDreams: നന്ദി സുഹൃത്തേ അഭിപ്രായത്തിനും സന്ദര്‍ശനതിനും. .
ഷാജു അത്താണിക്കല്‍ : അതല്ലേ പണ്ട് പഠിച്ചതൊന്നും മറക്കരുതെന്ന്‍ പറയുന്നത്. നന്ദി ഷാജു
ഋതുസഞ്ജന: രസകരമായിതോന്നിയെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.നന്ദി ഋതുസഞ്ജന.
Sabu M H: നന്ദി സാബു , അഭിപ്രായത്തിനും സന്ദര്‍ശനത്തിനും.
ഒരു ദുബായിക്കാരന്‍ : അതല്ലേ എനിക്കും പിടികിട്ടാത്തത്.പാവം എന്നോട് ഇത് വേണായിരുന്നോ അവര്‍ക്ക്.ഞാന്‍ മിണ്ടാതിരുന്നു സഹിച്ചില്ലേ .(അനുഭവിക്കട്ടെ,ഇനിയെങ്കിലും ബ്ലോഗ്ഗര്‍ ആണോന്നറിയാതെ ആരേം ചാരാതിരിക്കട്ടെ.) നന്ദി ദുബയിക്കാരാ.
രമേശ് അരൂര്‍:ഇനി അരൂര്‍ സ്റ്റോപ്പില്ലാത്ത ബസിലെ യാത്ര ചെയ്യു :) .ചെവിയില്‍ വയര്‍ പിടിപ്പിച്ച ടീച്ചറെ തിരക്കി വരുന്ന ഫയങ്കരികളെ പ്രതീക്ഷിക്കുന്നു.നാലു പോസ്റ്റിനുള്ള വകയായാലോ :). നന്ദി രമേശ് അരൂര്‍.
വര്‍ഷിണി* വിനോദിനി : ചിരിപ്പിച്ചുവെങ്കില്‍ എനിക്ക് സന്തോഷം തന്നെ.ചിരിക്കുന്നത് കാണാനും കൂടെ ചിരിക്കാനും ഞാനും.നന്ദി വര്‍ഷിണി .
Manoraj : അപ്പോള്‍ ചിരിച്ചു!എനിക്കും സന്തോഷം മനോരാജ്.നന്ദി.
Aneesh Puthuvalil : അപ്പോഴത്തെ അവസ്ഥയില്‍ അതായിരുന്നു പരാജയം.പക്ഷെ,ഹം ഹോംഗേ കാമ്യാബ് ...:) . നന്ദി അനീഷ് .
ചെറുത്* : ആ ആനവണ്ടിയില്ലെന്കിലുള്ള അവസ്ഥ ആലോചിച്ചാല്‍ കാണുമ്പോള്‍ കണ്ണ് കുളിര്‍ത്തു പോകും ചെറുതെ.അവരെ ഇടയ്ക്കിടെ തോണ്ടിവിളിക്കണമായിരുന്നു അല്ലെ.എന്നെ കൊലയ്ക്ക് കൊടുത്തെ അടങ്ങൂ??? :) നന്ദി ചെറുതെ.
Salam :പൊതുസ്ഥലത്തെ പലരുടെയും പെരുമാറ്റങ്ങള്‍ ഒരു പോസ്റ്റിനുള്ള വക തന്നെയുണ്ടാവും.അഡ്ജസ്റ്റ്മെന്റില്‍ എത്ര പിന്നിലാവുന്നുഎന്നതിന്റെ തെളിവാണ്.(അവരെങ്ങാനും ഈ പോസ്റ്റ് വായിച്ചാല്‍..എന്റമ്മോ.ഞാന്‍ പേസ്റ്റ് ആയതുതന്നെ.)നന്ദി സലാം.
ആദ്യാവസാനം രസച്ചരട് പൊട്ടാതെ നല്ലൊരു വായന.... 'കുണ്ടന്നൂര്‍ ' എത്തിയപ്പോള്‍ സമയം ചോദിച്ച ആ ചേച്ചി ആരായിരിക്കും എന്നൊരു ചിന്തയില്‍ ഒട്ടേറെ മുഖങ്ങള്‍ മനസ്സില്‍ നിരന്നു ട്ടോ...:)
ReplyDeleteരമേശ് പറഞ്ഞത് കേട്ടൂല്ലോ, ചെവിയില്‍ പാട്ടിന്റെ വയര്‍ പിടിപ്പിച്ച ടീച്ചര്‍ , അരൂര്‍ , കുമ്പളം, കുണ്ടന്നൂര്‍ , വൈറ്റില റൂട്ട്, ഭയങ്കരികളായ ചേച്ചിമാര്‍ .....!!!
അങ്ങനെ ടീച്ചറും നര്‍മ്മത്തില്‍ കേറിപ്പിടിച്ചു. സംഭവം മോശമായില്ല.
ReplyDeleteആ 'വയറങ്ങാനംചേച്ചി' ബ്ലോഗ്‌വായനക്കാരി അല്ലെന്നു സമാധാനിക്കാം. അല്ലെങ്കില്‍ അടുത്ത തവണ എന്താകുമെന്ന് കണ്ടുതന്നെ അറിയണം.
(കാതില്‍ തിരുകുന്ന കുന്ത്രാണ്ടത്തിലെ പഴയ ആ പാട്ട് മാറ്റി, ജഗജിത് സിംഗിന്റെ 'യെ സിന്ദഗി കിസി ഓര്‍ കി....' എന്ന ഗസല്‍ പതിവായി കേള്‍ക്കുക.ഒക്കെ ശരിയാവും)
njan idiloode adyamayan othiri ishttamayai
ReplyDeleteteacher k narmam cherunund
abinadanagal
raihan7.blogspot.com
good!!!!!!!!!!!
ReplyDeleteif u like my blog follow and support me!
മൂധേവി .. ഇരിക്കുന്നത് കണ്ടില്ലേ..ഗമണ്ടന്‍ സ്‌റൈറലില്‍.. എന്റെ കാലിന് രണ്ടുവട്ടം പ്ലാസ്റ്റിക്ക് സര്‍ജറി കഴിഞ്ഞതാ... ഒന്നേണീറ്റ് തന്നാലെന്താ.. ഹമ്പട .. കാണിച്ച് തരാം...(ആ ചേച്ചിയുടെ മനോ വിചാരം..)
ReplyDeleteസംഗതി കലക്കീട്ടോ...
ഈ ലക്കം ഇരിപ്പിടത്തില്‍ ഈ പോസ്റ്റ് ചേര്‍ത്തിട്ടുണ്ട് .നന്ദി
ReplyDeleteടീച്ചർ, ചെറിയ (അൽപം 'ഹെവി' ആണെങ്കിലും) ഒരു സംഭവം വളരെ ഹാസ്യാത്മകമായി അവതരിപ്പിച്ചു. നർമ്മത്തിന്റെ വേറിട്ടൊരു ശൈലി. ഇഷ്ടപ്പെട്ടു!
ReplyDeleteരമേശ്ശ്ജിയുടെ പരിചയപ്പെടുത്തലിലൂടെയാണു ഇവിടെയെത്തിയത്. ഇനി മുടങ്ങാതെ വരാം...
കുഞ്ഞൂസ് (Kunjuss): ഈശ്വരാ! അറിയുന്ന മുഖങ്ങള്‍ വല്ലതും ആണോ? എന്റെ കാര്യം!!!! നന്ദി കുഞ്ഞൂസ് .
ReplyDeleteഇസ്മായില്‍ കുറുമ്പടി (തണല്‍): നര്‍മം പരിക്കില്ലാതെ പോയെന്നറിഞ്ഞതില്‍ സന്തോഷം.ഇനി കുറെ ദിവസത്തേക്ക് ബസ്‌യാത്ര വേണ്ടെന്നു വയ്ക്കേണ്ടി വരുമെന്ന് തോന്നുന്നു.:( . നന്ദി തണല്‍ (ജഗജിത് സിംഗിന്റെ പാട്ട് കേട്ടു.അതിഷ്ടമായി.അതിനും നന്ദിയുണ്ട് കേട്ടോ)
dilsha : ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ദില്‍ഷ .
ARUN RIYAS: നന്ദി അരുണ്‍.
മഖ്‌ബൂല്‍ മാറഞ്ചേരി : പക്ഷെ, ആ ചേച്ചി അവസാനം ചാടിയ ചാട്ടം കാണണം.:)നന്ദി മഖ്‌ബൂല്‍ .
രമേശ് അരൂര്‍ : ഒത്തിരി സന്തോഷം.നിറയെ നന്ദി.
Biju Davis: സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ബിജു ഡേവിസ് . അവിടെ വന്നു നന്നായി ചിരിച്ചിട്ട് പോന്നു.വീണ്ടും വരുമല്ലോ.
പലതവണ ഉണ്ടായിട്ടുള്ള ഒരു അനുഭവം...
ReplyDeleteരസകരമായി അവതരിപ്പിച്ചു.
"ഇവരെയെന്താ ഞാന്‍ പണ്ടെങ്ങോ +2 നു പഠിപ്പിച്ചിട്ടുണ്ടോ എന്നോടിങ്ങനെ വൈരാഗ്യത്തോട് ഇങ്ങനെ പെരുമാറാന്‍..."
-ഇതെനിക്കിഷ്ടായി.
കലക്കി ചേച്ചീ...കലക്കി....നല്ല നര്‍മം....ഇനിയും എഴുതൂ....
ReplyDeleteദേ ഇന്നലെ ഇങ്ങനൊരു യാത്ര കഴിഞ്ഞു വന്നതേ ഒള്ളു.. ഹരിപ്പാട് , ആലപ്പുഴ , ചേര്‍ത്തല ,അരൂര്‍, വയറ്റില, പാലാരിവട്ടം ...ഹരിപ്പാട് ന്നു ആയോണ്ട് സീറ്റ് ഒക്കെ കിട്ടയിരുന്നു. പക്ഷെ നിന്ന് കഷ്ട പെട്ട ഒരു ചേച്ചിയെ കണ്ടപ്പോ ടോള്‍ ന്റെ അടുത്ത് വെച്ച് എഴുന്നേറ്റു കൊടുത്തു . പാലാരിവട്ടം പോയാല്‍ പോരെ നമുക്ക് ..പക്ഷെ ആ കുറച്ചു ദൂരം ഞാന്‍ നക്ഷത്രം എന്നി പോയി...ഹോ .ഇപ്പൊ എല്ലാരും കോമ്പ്ലാന്‍ കഴിച്ചോണ്ട ബസ്സില്‍ കേരുന്നെ...
ReplyDeleteകഥ / അനുഭവം ഇഷ്ടായിട്ടോ ചേച്ചി..
ഈ നർമ്മവും നന്നായിട്ടുണ്ട്
ReplyDeleteചാണ്ടിച്ചന്‍ തിരിച്ചു എത്തിയോ?അതോ നാട്ടില്‍ കണ്ണൂര്‍ മീറ്റ്
ReplyDeleteകഴിഞ്ഞേ വരുന്നു ഉള്ളോ?
കൊച്ചു കൊച്ചു സംഭവങ്ങള്‍ നര്‍മത്തിലൂടെ ചാലിച്ച്
ശ്രീ ടീച്ചര്‍ കത്തി കയറുന്നു....അഭിനന്ദനങ്ങള്‍...
നെല്‍ച്ചെടി കഥയും വായിച്ചു..നല്ല ഭാവനകള്‍ വിരിയട്ടെ..
എല്ലാ ആശംസകളും....
"ഈശ്വരാ ! ഈ ചേച്ചിക്കൊരു സീറ്റ് കിട്ടണേ “ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശീലം എനിക്ക് പണ്ടുപണ്ടേയുള്ളതാണ്"
ReplyDeleteനൈസ്.....
ഞാനും പ്രാര്‍ഥിച്ചു കഴിഞ്ഞ ദിവസം ഒരു ചേട്ടന് വേണ്ടി...
(പ്രാര്‍ഥിച്ചത് എല്ലാം പറയാന്‍ പറ്റില്ല)
നല്ല തിരക്ക് ചേട്ടന്‍ എന്തെ തോളില്‍ ഇരുന്നു യാത്ര ചെയ്യുന്നു.മാറി നില്‍ക്കാന്‍ പറയാമെന്നു വച്ചാല്‍ വേറെ സ്ഥലമില്ല.ബസ് ഇഴഞ്ഞു നീങ്ങുന്നു.ട്രാഫിക് ബ്ലോക്ക്.ചെട്ടനാനെന്കില്‍ നല്ല പാമ്പ്.സ്മെല്‍ കൊണ്ട് ഞാന്‍ പാമ്പാകുന്ന അവസ്ഥ. പോരെങ്കില്‍ കക്ഷിക്ക് നല്ല ചുമയും. കയ്യില്‍ ഒരു കുട അത് ഇതു സമയവും എന്റെ മുഖത്ത് തട്ടും എന്നാ അവസ്ഥയും...പ്രാര്‍ഥിക്കാതെ എന്ത് ചെയ്യും.....
പോസ്റ്റ് കൊള്ളാം.അനുഭവിച്ചത് കൊണ്ട് കൂടുതല്‍ ആസ്വദിച്ചു.
കണ്ണിനും എന്തൊരു കുളിര്‍മയുള്ള കാഴ്ച.(KSRTC ബസേ !!).
ReplyDeleteശരിയാ, കാത്തുനിൽക്കുന്ന ബസ്സ് കാണുമ്പോൾ കണ്ണിനൊരു കുളിർമ്മ തന്നെ. ഒരുകാലത്ത് ഇതെല്ലാം അനുഭവിച്ചിട്ടുണ്ട്. രസകരമായി എഴുതിയിരിക്കുന്നു.
ഉഗ്രനായിട്ടുണ്ട്!.... ഒരു പക്ഷേ അവര്‍ വിചാരിച്ചു കാണും ശല്ല്യം സഹിക്കാണ്ട് വരുമ്പോള്‍ ടീച്ചര്‍ മാറികൊടുക്കുമെന്നു......
ReplyDeleteആരാ പറഞ്ഞത് ആന വണ്ടി കാണുമ്പോ കണ്ണിന് കുളിർമ്മ ഇല്ലാന്ന്...തന്നെ തന്നെ ശരിയ്ക്കും കുളിർമ്മയാ....
ReplyDeleteഎഴുത്ത് കലക്കീട്ടുണ്ട്. അഭിനന്ദനങ്ങൾ.
നിങ്ങൾ പെണ്ണുങ്ങൾ തമ്മിൽ ഒരു സ്വരച്ചേർച്ചയില്ലെന്നു വന്നാൽ കഷ്ടമാണു കെട്ടൊ...
ReplyDeleteഎഴുത്ത് നന്നായി.
ആശംസകൾ...
ഇഷ്ടായി ട്ടൊ ksrtc jorney post
ReplyDeleteഹ.ഹ..ഹ. എനിക്ക് തോന്നുന്നത് ടീച്ചര്‍ പഠിപ്പിച്ച് വിട്ട വല്ല കുട്ടികളുടെയും ചേച്ചിയോ അമ്മയോ ആയിരിക്കും. ഇങ്ങിനെയെങ്കിലും പ്രതികാരം തീര്‍ത്തതായിരിക്കും.. :)
ReplyDeleteടീച്ചര്‍ക്കൊപ്പം യാത്ര ചെയ്ത് എന്റെ തോളും വേദനിക്കുന്നു.. :( നല്ല രസമുള്ള എഴുത്ത് അഭിനന്ദനങ്ങള്‍
വളരെ രസകരമായി, ആശംസകൾ
ReplyDeleteഹ ഹ ഹ ടീച്ചര്‍ കുറച്ചു ശ്വാസം മുട്ടിയെങ്കിലും ഇത് വായിച്ചവരെല്ലാം നന്നായി ചിരിച്ചിട്ടുണ്ടകും.
ReplyDeleteഇനിയും ബസ്സില്‍ കയറും മുന്‍പ് ആരോഗ്യം ഒക്കെ ഒന്ന് നന്നാക്കാന്‍ ശ്രമിക്കണം.
ആശംസകൾ..
ReplyDeleteരസായി
ReplyDeleteഎഴുത്ത് നന്നായി ചേച്ചി
ReplyDeleteആശംസകൾ...
ടീച്ചറെ, ലേറ്റായാലും ഞാനുമെത്തി..ചിരിയുടെ ഹോള്‍സെയില്‍ വില്പന തന്നെയാണല്ലോ.
ReplyDeleteഹ്ഹ്ഹ്ഹ്ഹി..!!
ReplyDeleteനന്നായി എഴുതീ..
ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം.....വീണ്ടും വീണ്ടും വരാം വായനക്കായി
ReplyDelete"ഇവരെയെന്താ ഞാന്‍ പണ്ടെങ്ങോ +2 നു പഠിപ്പിച്ചിട്ടുണ്ടോ എന്നോടിങ്ങനെ വൈരാഗ്യത്തോട് ഇങ്ങനെ പെരുമാറാന്‍...!!"
ReplyDeleteഅതു ശരി..ഇവ്ടെ ഇങ്ങനൊരു സംഭവം നടന്നു അല്ലേ, പാവം ഞാൻ..!
അറിഞ്ഞപ്പം വൈകിപ്പോയി..!
സംഭവം കിടു..!!
നർമ്മം നന്നായി വഴങ്ങുന്നു.
ആശംസകൾ നേർന്നുകൊണ്ട്..പുലരി
രസകരമായി എഴുതി......
ReplyDeleteആശംസകൾ
Oru live businte feeling.
ReplyDeleteTeacher teacher where are you??
ReplyDeleteആ അവസ്ഥ ശരിക്കും ബോദ്ധ്യമായി.
ReplyDeleteമലയാളം ബ്ലോഗേഴ്സ് ഡയറക്ടറി വഴി എത്തിയതാണ്.
ReplyDeleteസംഗതി കൊള്ളാം..
പുതിയ പോസ്റ്റൊന്നുമില്ലേ
ഇത് പോലെ നന്നായി എഴുതുന്നവര്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു കണ്ണിക്കണ്ട ചവറുകള്‍ പെറുക്കണം !!!
ReplyDeleteഈ താളിലേക്ക് വൈകിയെതിയത്തില്‍ ഖേദിക്കുന്നു , അധ്യപികയാനെന്നു പല കുറിപ്പുകളും വായിച്ചപ്പോള്‍ മനസിലായി , പുറത്താക്കരുത് , പഠിക്കുന്ന കാലത്ത് ആവശ്യത്തില്‍ കൂടുതല്‍ പുറത്ത് നിന്നിട്ടുണ്ട് , പ്രായം കുറേ ആയില്ലേ , ഇനി നിന്നാല്‍ മോശമാ ..
പ്രതീക്ഷയുടെ വലിയ ചുമടൊന്നും എടുക്കാതെ സരസമായ രചനാ രീതി തുടരുക , അഭിനന്ദനങ്ങള്‍
ഞാന്‍ വിടാതെ പിന്തുടരുന്നുണ്ട്
ഹ ഹ ,നന്നായിടുണ്ട്
ReplyDeleteടീച്ചര്‍ ..:) . വളരെ ഇഷ്ടമായി. എനിക്കും ഇത്തരം അനുഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുള്ളതാ . അതിനാല്‍ ആ അവസ്ഥ ശരിക്കും മനസ്സിലായി
ReplyDeleteഹ ഹ കൈ ഓടിഞ്ഞോ????
ReplyDeleteAhaha good
ReplyDelete