Thursday, October 21, 2010

വീണ്ടും ഒക്ടോബര്‍

                               ഐശ്വര്യ റായിയുടെ സൗന്ദര്യവും മാധവന്റെ ചിരിയും പൂച്ചക്കുഞ്ഞുങ്ങളുടെ ഓമനത്തവും കഴിഞ്ഞാല്‍  എന്റെ ദൌര്‍ബല്യം കാതോലികേറ്റ് കോളേജില്‍ പഠിച്ച രണ്ടു വര്‍ഷങ്ങളുടെ ഓര്‍മ ആണ് . ആരും അധികം  ആസ്വദിക്കാന്‍ ശ്രമിക്കാത്ത പോസ്റ്റ്‌  ഗ്രാജ്വേഷന്‍ ഞങ്ങള്‍ അടിച്ചു പൊളിച്ചു എന്ന് പറയാം .

                                                       ഒരു ഒക്ടോബര്‍ മാസം 20 നോ    21 നോ ആണ് ഞങ്ങള്‍ 13 പേര്‍ ഒന്നിച്ചത്. 13 നല്ലതല്ല എന്ന് പറയുമെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ ആയിരുന്നില്ല . 9 പെണ്ണും 4 ആണും . ഞങ്ങള്‍ ഏഴു പേര്‍ ഹോസ്റ്റലില്‍  . 7 പേരും വരുന്നതും പോകുന്നതും എല്ലാം ഒന്നിച്ചു . ഉച്ചയ്ക്ക്  ഉണ്ണാന്‍ വീണ്ടും ഹോസ്റ്റലില്ലേക്ക് പോയാല്‍ തിരിച്ചു വരാന്‍ ധൃതിയാണ്   . തിരിച്ചു വരുന്നത്  കയ്യും കോര്‍ത്ത്‌ കഥയും പറഞ്ഞു അങ്ങനെ. . ഉച്ച കഴിഞ്ഞാല്‍ ലാബ്‌  ആണ് . അതിനു മുന്‍പ് കുറെ കഥകളുമൊക്കെ പറഞ്ഞു  രസിച്ചു കുറെ സമയം. 2  പെണ്ണും ഒരാണും ഡേ സ്കൊലഴ്സ് . അവരുടെ കഥകള്‍ ഞങ്ങള്‍ കേള്‍ക്കുന്നത് ഈ സമയത്താണ് . അവരെയും കൂടെ ഹോസ്റ്റലില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.


                                       അങ്ങനെ ഒരു ദിവസം ഈ കഥ പറച്ചിലിന് ഇടയില്‍  എന്റെയും ജോയുടെയും  ( ആണുങ്ങളില്‍ ഒരേ ഒരു ഡേ സ്കോളര്‍ ) ജന്മദിനം( ഒക്ടോബര്‍ 21  !) ഒന്നാണ്  എന്ന്  കണ്ടു പിടിച്ചു. ഞങ്ങളെ ജന്മം കൊണ്ടല്ലെങ്കിലും ജന്മദിനം കൊണ്ട്  ഇരട്ടകള്‍ ആയി എല്ലാവരും അംഗീകരിച്ചു. അന്നൊരു സ്മാള്‍  അടിക്കാനുള്ള സന്തോഷം തോന്നി എന്ന് ജോ പിന്നെ പറയുമായിരുന്നു . നല്ല സൌഹൃദം മാത്രം നില നിന്ന ഒരു ക്ലാസ്സ്‌ റൂം . എന്ത് പരിപാടിയും ഞങ്ങള്‍ ഒരു ഉത്സവമായി ആഘോഷിച്ചു . സ്റ്റേജു കണ്ടാല്‍ മുട്ടടിച്ചിരുന്ന ഞാന്‍ അവിടെ എത്തിയതിനു ശേഷം എത്ര തവണ സ്റ്റേജില്‍ കയറി!

                                                        
                                             അധ്യാപകരെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല .ആദ്യവര്‍ഷം HOD തോമസ്‌ സര്‍ ആയിരുന്നു. പിന്നെ  ഞങ്ങളുടെ ചാര്‍ജ്  ആയിരുന്ന അച്ചാമ്മ ടീച്ചര്‍ , ലില്ലി ടീച്ചര്‍ , തോമസ്‌ ജോണ്‍ സര്‍ , കുര്യന്‍ സര്‍ , നെല്‍സന്‍ സര്‍ , നമ്പൂതിരി സര്‍ , മാത്യൂസ്‌ സര്‍ ...  അങ്ങനെ സ്നേഹത്തോടും ബഹുമാനത്തോടും മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ,ഒരിക്കലും മറക്കാത്ത ഒരുപാടു അധ്യാപകര്‍.

                               പഠിക്കുന്ന വിഷയത്തിലുള്ള വിരസത അകറ്റാന്‍ ക്ലാസ്സ്‌ റൂമുകള്‍ ഞങ്ങള്‍ ആഘോഷം ആക്കിയിരുന്നു . ക്ലാസ്സ്‌ നടക്കുമ്പോള്‍ പോലും. മുന്‍ നിര കക്ഷികള്‍ ആണെങ്കിലും ഇടക്കിടയ്ക്ക് സര്‍ കാണാതെ വര്‍ത്തമാനം പറഞ്ഞു ഞങ്ങള്‍ വിരസത അകറ്റും . ഒരു ദിവസം , നമ്പൂതിരി സര്‍ നൂക്ലിയര്‍ ഫിസിക്സ്‌ പഠിപ്പിക്കുന്നു. സര്‍  ബോര്‍ഡിനു തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു.  (ക്ലാസ്സില്‍ ഞങ്ങള്‍ക്കൊരു വല്യേട്ടന്‍ ഉണ്ട്. തെറ്റ് കണ്ടാല്‍ അപ്പോള്‍ വഴക്ക് പറയും, ഉപദേശിക്കും .)  ഞങ്ങളുടെ ഈ പരിപാടി കണ്ടു പുറകില്‍ നിന്നൊരു തുണ്ട്  പേപ്പര്‍ മുന്‍പിലേക്ക് എറിഞ്ഞു. നേരെ ചെന്ന് വീണത്‌  സാറിന്റെ മുന്‍പില്‍! ഞങ്ങളെ നന്നായി മനസ്സിലാക്കിയിരുന്നത്  കൊണ്ടോ  പ്രായത്തിന്റെ പക്വത കൊണ്ടോ സര്‍ അത്  കണ്ട ഭാവം നടിച്ചില്ല . സര്‍ പോയി കഴിഞ്ഞു ഞങ്ങള്‍ അത് എടുത്തു നോക്കി. " തു  കുത്ത  ഭൌ ഭൌ , ചുപ്  രഹോ " . അന്നു അത്  സര്‍ എടുത്തു നോക്കിയിരുന്നെങ്കില്‍ !


                                                     അങ്ങനെ രണ്ടാം വര്‍ഷമായി. ഞങ്ങളുടെ HOD  വിരമിച്ചു. ജോര്‍ജ്  സര്‍ പുതിയ HOD   ആയി.  വളരെ ശാന്തനായ ലളിത വസ്ത്ര ധാരിയായ ഒരു നല്ല മനുഷ്യന്‍ . നന്നായി ക്ലാസ് എടുക്കും. പക്ഷെ ആരെയും  ശ്രദ്ധിക്കില്ല . വര്‍ത്തമാനം നന്നേ കുറവ്.

                                സെമിനാറുകളും ലാബും ക്ലാസ്സുമായി  ആ വര്‍ഷവും  അങ്ങനെ  മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു . വീണ്ടും ഒരു ഒക്ടോബര്‍ മാസം ആയി.  ഒക്ടോബര്‍ 21  രണ്ടു പേരുടെ ജന്മ ദിനം ആണ്. ( എനിക്ക് പത്താം ക്ലാസ് ആകുന്നതു വരെ എന്റെ ജന്മദിനം അറിയില്ലായിരുന്നു. നക്ഷത്രം  നോക്കി ആയിരുന്നു പിറന്നാള്‍    . പിന്നീട് ആയാലും  ആ ദിവസം എന്റെ ശ്രദ്ധയില്‍ വരാറില്ലായിരുന്നു . എല്ലാ ദിവസവും പോലെ തന്നെ ) . പക്ഷെ ജോ ഞങ്ങള്‍ അറിയാതെ ആഘോഷം ആക്കാന്‍ തീരുമാനിച്ചു . രസഗുളയും കേക്കും എന്തൊക്കെയോ പലഹാരങ്ങളും നേരത്തെ തന്നെ വാങ്ങി  മേശയ്ക്കുള്ളില്‍ വച്ചിരുന്നു .             

                                                      പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ തന്നെ ഞങ്ങള്‍ കേട്ട വാര്‍ത്ത‍ ഞെട്ടിക്കുന്നതായിരുന്നു . ഞങ്ങളുടെ HOD ഹാര്‍ട്ട് അറ്റക്കിനെ തുടര്‍ന്ന്  ഞങ്ങളെ വിട്ടു പോയിരിക്കുന്നു.  രാവിലെ തന്നെ ഏഴു പേരും കൂടി ആശുപത്രിയിലേക്ക്  തിരിച്ചു. ബാക്കിയുള്ളവരും  അവിടെ എത്തിയിട്ടുണ്ട്  . എല്ലാവര്ക്കും ഒരു മരവിപ്പ് മാത്രം . ആ ദിവസം ശോശപ്പ ഒരുക്കിയും ,അദ്ദേഹത്തിന്റെ  ശരീരത്തെ അനുഗമിച്ചു ആശുപത്രിയും വീടുമായി കഴിഞ്ഞു. . വിശ്വസിക്കാനെ കഴിയുന്നില്ലായിരുന്നു . ഒരു ദുരന്ത ദിനം .


                                                  ക്ലാസ് തുടങ്ങിയതും ഞങ്ങളുടെ ജന്മദിനവും എല്ലാം  ഒക്ടോബര്‍  ആയിരുന്നത് കൊണ്ട് അത് ഒരു ദുരന്ത ദിവസം ആണെന്ന് എല്ലാവരും  തമാശ പറയാറുണ്ടായിരുന്നു .ഇനി അടുത്ത ഒക്ടോബര്‍ എന്താകുമോ  എന്നൊക്കെ പറഞ്ഞു ഞങ്ങളെ കളിയാക്കിയിരുന്നവര്‍ക്കും ഒരു ഞെട്ടല്‍ ആയി ആ ദിവസം . അടുത്ത ഒക്ടോബര്‍ 21  ഇങ്ങനെ അക്ഷരാര്‍ഥത്തില്‍ ദുരന്തം ആകുമെന്ന്  ആരും കരുതിയില്ല . തമാശ ആയിരുന്നെങ്കിലും  അത് സത്യമായി ഫലിച്ചു .

                                     ആ ദിവസങ്ങള്‍ക്കു  ശേഷം വീണ്ടും ക്ലാസ്സില്‍ എത്തിയ ഞങ്ങളെ നോക്കി രസഗുളയും കേക്കും പല്ലിളിച്ചു കാണിച്ചു. അവിചാരിതമായി ദുരന്തം ആയി പോയ ഒരു ആഘോഷത്തിന്റെ ബാക്കി പത്രം പോലെ .

                         ...............................................................................................


                           ജോര്‍ജ് സാറിനെ ഓര്‍ത്തപ്പോള്‍ , കോളേജ് നെ ഓര്‍ത്തപ്പോള്‍  ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ട് എന്ന് അറിയണം എന്ന് തോന്നി. കോളേജ് ന്റെ സൈറ്റില്‍ കയറി നോക്കി. ഇന്ന് കണ്ടത്  വീണ്ടും ഒരു മരണ വാര്‍ത്ത‍ . തോമസ്‌ ജോണ്‍ സര്‍ . കോളേജില്‍ വിളിച്ചപ്പോള്‍ രണ്ടു മാസം ആയി സംഭവം കഴിഞ്ഞിട്റെന്നു  അറിഞ്ഞു.


                                                              

14 comments:

  1. pinne ivide ningalude
    alumni ille collejinte?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Vayady said...

    ശ്രീ, ആദ്യം തന്നെ എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

    കോളേജും, ഹോസ്റ്റല്‍ ജിവിതവും, കൂട്ടുകാരും, പിറന്നാളും എല്ലാം എന്തു രസമാണ്‌ അല്ലേ? ഒന്നിനെ കുറിച്ചും ആലോചിക്കാതെ, ഇങ്ങിനെ പഠിച്ചും കളിച്ചും. വര്‍‌ത്തമാനം പറഞ്ഞും നടക്കുക. അയ്യോ! ശ്രീയുടെ പിറന്നാളായിട്ട് ഞാനൊന്നും തന്നില്ലല്ലോ? ഇതാ എന്റെ വക പിറന്നാള്‍ സമ്മാനം.
    ഒരുപാട് സ്നേഹത്തോടെ...
    വായാടി

    ReplyDelete
  4. ശ്രീ, "വെള്ളപ്പൊക്കം" എന്ന പോസ്റ്റില്‍ ഞാനൊരു കമന്റ് ഇട്ടിട്ടുണ്ട്, ട്ടോ.

    ReplyDelete
  5. ente lokam ; ഉണ്ടെന്നു തോന്നുന്നു . അല്ല ഉറപ്പായും ഉണ്ടാകും .
    vayady ;പ്രിയപ്പെട്ട തത്തമ്മേ , ആദ്യമേ ആ സമ്മാനത്തിനു നന്ദി . പക്ഷെ ഇപ്പോഴും പിറന്നാള്‍ നക്ഷത്രം നോക്കി തന്നെ . അതുകൊണ്ട് സമ്മാനം ഞാന്‍ അന്നത്തേക്ക്‌ സൂക്ഷിച്ചു വയ്ക്കുന്നു.. വാടാതെ ...

    ReplyDelete
  6. അയ്യോ വൈകിപ്പോയി. എന്നാലും സാരമില്ല. ടീച്ചറേച്ചീ... പിറന്നാള്‍ ആശംസകള്‍.!
    പിന്നെ ഇതേ സമ്മാനം ഈ വായാടി മാസങ്ങള്ക്ക് മുന്പേ എനിക്കും തന്നതാ. ഇത് കോപ്പി ചെയ്തു വച്ചേക്കാ പുള്ളിക്കാരി, ആളെ പറ്റിക്കാന്‍. ഹി ഹി ഹി
    ങാ... പിന്നെ, ഈ പോസ്റ്റ്‌ കൊള്ളാം നല്ലൊരു നൊസ്റ്റാള്ജിക്ക്‌ ഫീല്‍....

    ReplyDelete
  7. ആളവന്‍താന്‍ ; നന്ദി , വിമല്‍ . വൈകിയിട്ടില്ല , ആശംസകള്‍ ഞാന്‍ വീണ്ടും സൂക്ഷിച്ചു വയ്ക്കുന്നു. പോസ്റ്റ്‌ കൊള്ളാം എങ്കില്‍ ഒരുപാടു സന്തോഷം( സത്യമേ പറയാവു) . ഇനീം വായാടിയും വിമലും തമ്മില്‍ വഴക്കിട്ടാല്‍ ഞാന്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞു കൊടുക്കും

    ReplyDelete
  8. ശ്രീ, ഞാനല്ലല്ലോ ആദ്യം വഴക്ക് കൂടിയത്? ആ ആളുവല്ലേ? അപ്പോ എന്റെ പേരു പ്രിന്‍സിപ്പലിനോട് പറഞ്ഞു കൊടുക്കല്ലേട്ടാ. നാരങ്ങ മിഠായി വാങ്ങിച്ചു തരാം.
    പിന്നെ നാള്‌ പറഞ്ഞില്ല്യ തുലാമാസത്തിലെ ........? ഏതാണ്‌ നക്ഷത്രം?

    ReplyDelete
  9. വായാടി ; ഉറപ്പായും നാരങ്ങ മിഠായി കിട്ടുമെങ്കില്‍ പറഞ്ഞു കൊടുക്കില്ലട്ടോ . നാള്...നമ്മുടെ ശബരിമല അയ്യപ്പന്‍റെ , ഉദിച്ചുയര്‍ന്നൂ മാമല മേലെ ......അത് തന്നെ .

    ReplyDelete
  10. ശ്രീ,
    അപ്പോള്‍ ഉത്രം? നവം‌ബര്‍ 3rd നു അല്ലേ പിറന്നാള്‍?

    ReplyDelete
  11. കലാലയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എത്ര പറഞ്ഞാലും വായിച്ചാലുമാണ് മതിയാകുക... അല്ലേ?

    ReplyDelete
  12. വായാടി ; 100 മാര്‍ക്ക്‌ !!!


    ശ്രീ ; അതെ ശ്രീ , സത്യം

    ReplyDelete
  13. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ....

    ReplyDelete
  14. വൈകിയെങ്കിലും പിറന്നാള്‍ ആശംസകള്‍ ...
    ഇനിയുള്ള ഓക്ടോബറുകള്‍ സന്തോഷത്തിന്‍റെ മാത്രമാവണേ എന്ന് പ്രാര്‍ത്ഥിക്കുന്നു .....

    ReplyDelete