ഇത് ഒരു നാടിനെ കുറിച്ചുള്ള ചില കൊച്ചു കഥകളാണ് . മന്ദബുദ്ധികള്‍ അത് എന്റെ നാടിനെ കുറിച്ചാണെന്ന് പറഞ്ഞേക്കും. സത്യമായും അല്ല .
ഊപ്പശ്ശേരി എന്ന കൊച്ചു ഗ്രാമം .അവിടെ വളരെ നല്ലവരായ കുറെ നാട്ടുകാരും . ആ നാടിനു ഒരേ ഒരു കുഴപ്പമേയുള്ളു , ആള്‍ക്കാരുടെ ബുദ്ധി അല്പം കൂടി പോയി . അവിടത്തെ ക്ഷേത്രത്തിലെ ദേവന്‍ എപ്പോഴോ ശപിച്ചതാണ് , അങ്ങനെ അവര്‍ക്ക് സാമാന്യ ബുദ്ധി ഇല്ലാതായി . എന്നുവച്ചാല്‍ അസാമാന്യ ബുദ്ധി.!
ഈ ബുദ്ധി വെളിവാക്കുന്ന ഒരുപിടി കഥകള്‍ ഇപ്പോഴും അവിടെ പ്രചരിക്കുന്നുണ്ട് . വലിയ കഥകള്‍ അല്ലാത്തതിനാല്‍ ചെറിയ സംഭവങ്ങള്‍ ആയിട്ട് പറയാം .
ഒന്നാമത്തെ കഥ ;
ഒരു അടക്കാമരം നിറയെ കായ്ച്ചു നില്‍ക്കുന്നു. പാകത്തിന് പഴുത്തു നില്‍ക്കുന്ന അടയ്ക്ക കണ്ടപ്പോഴേ ഒന്ന് മുറുക്കാന്‍ തോന്നി പോയി . അങ്ങനെ നാലഞ്ച് പേര്‍ ചേര്‍ന്ന് താഴെ നിന്ന് ഏറു തുടങ്ങി . കല്ലും കമ്പും എല്ലാം ഉപയോഗിച്ച് എറിഞ്ഞു നോക്കി. പക്ഷെ ഒന്നും വീഴുന്നില്ല.
കൂട്ടത്തില്‍ ഒരാള്‍ കാരണം കണ്ടു പിടിച്ചു , " ഏറു കൊള്ളുന്നതെല്ലാം പാളയില്‍ ആണ്, പിന്നെങ്ങനെ അടക്ക വീഴും"
ഉടന്‍ ബുദ്ധി പ്രവര്‍ത്തിച്ചു . കൂട്ടത്തില്‍ ഒരാള്‍ ചെന്ന് അടക്ക മരത്തില്‍ കയറി . തടസ്സമായി നിന്ന പാള എടുത്തു കളഞ്ഞു വിജയശ്രീലാളിതനായി തിരിച്ചിറങ്ങി .
ഇനി എന്തോന്ന് പറയാന്‍ , വീണ്ടും ഏറു തുടങ്ങി . അത്ര തന്നെ
രണ്ടാമത്തെ കഥ :
ഒരു തത്തമ്മയെ പിടിക്കണം. മാര്‍ഗ്ഗങ്ങള്‍ പലതും ആലോചിച്ചു . "എറിഞ്ഞു വീഴ്ത്താം, പക്ഷെ തത്തമ്മ ചത്ത് പോകില്ലേ . വിഷം വച്ചാലും ചത്ത് പോകും . വല വിരിച്ചാല്‍ തത്തമ്മയ്ക്ക് മനസ്സിലാകും അതിനെ പിടിക്കാന്‍ ആണെന്ന് , പിന്നെ അത് വരില്ല ."
ബുദ്ധി ഉണര്‍ന്നു,എല്ലാവര്ക്കും സ്വീകാര്യമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കപ്പെട്ടു ,
" തത്തമ്മയുടെ കണ്ണിനു മുകളില്‍ വെണ്ണ വയ്ക്കണം. തത്തമ്മ വെയിലത്ത് ഇറങ്ങി നടക്കുമ്പോള്‍ വെണ്ണ ഉരുകുമല്ലോ. അപ്പോള്‍ അതിനു കണ്ണ് കാണാതാകും. പിന്നെ എളുപ്പം പിടിക്കാം "
ഇനി മൂന്നാമത്തെ കഥ :
നന്നായി അധ്വാനിക്കുന്ന കൃഷിക്കാരാണ് ഈ നാട്ടുകാര്‍ . ചേന , കപ്പ , കിഴങ്ങ്, കാച്ചില്‍തുടങ്ങി എല്ലാ തരാം കൃഷിയും ചെയ്യുന്നുണ്ട്. കിഴങ്ങും കാച്ചിലുമൊക്കെ പടര്‍ന്നു തുടങ്ങിയാല്‍ പിന്നെ വേലി കെട്ടിയോ കമ്പ് നാട്ടിയോ അതിനെ പടര്‍ത്തി വിടണം .
അങ്ങനെ കാച്ചില്‍ പടര്‍ത്താനുള്ള ഒരു എളുപ്പ വഴി കണ്ടെത്തി . മുളയുടെ കമ്പ് വളച്ചു കൊണ്ട് വന്നു അതില്‍ വള്ളി ചുറ്റി കെട്ടി പടര്‍ത്തി വിട്ടു . പിന്നെ കിഴങ്ങ് ഉണ്ടാകുന്നതു ആകാശത്ത് തന്നെ .
തല്ക്കാലം ഇത്രയും കഥകള്‍ മതി എന്ന് തോന്നുന്നു . ഇതിനു അനുബന്ധമായി ചില പുതിയ കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞു ഉണ്ടാക്കുന്നുണ്ട് . ജനറേറ്റര്‍ ആദ്യമായി കൊണ്ട് വന്നപ്പോള്‍ കറണ്ട് തരുന്ന ദൈവം വന്നു എന്ന് പറഞ്ഞു മാല ഇട്ടെന്നും, ഓട്ടോ റിക്ഷ കണ്ടു മലവണ്ട് വരുന്നേ എന്ന് നിലവിളിച്ചോടി എന്നും പുതിയ കഥകള്‍ ആണ്.
ഇതൊക്കെ അവരുടെ ബുദ്ധി ഇല്ലായ്മയുടെ കഥയായി തോന്നിയെങ്കില്‍ ഇത് കൂടി വായിച്ചിട്ട് പറയണം. അതി ബുദ്ധിമാന്‍ ആയിരുന്ന ഐസക് ന്യൂട്ടന്റെ കഥ. ന്യൂട്ടന്‍ ഒരു മുയല്‍ കൂട് പണിതു . പണി തീര്‍ത്ത കൂടിനു രണ്ടു വാതില്‍. കണ്ടു നിന്ന ആരോ ചോദിച്ചു 'ഇതെന്തിനാണ് രണ്ടു വാതില്‍ " .
" വലിയ മുയലിനു കയറാന്‍ വലിയ വാതിലും, ചെറുതിന് ചെറിയ വാതിലും" ന്യൂട്ടന്റെ മറുപടി.
ഇത് കഥയല്ല, സംഭവിച്ചതാണ് . അപ്പോള്‍ മുകളില്‍ പറഞ്ഞ കഥകളും ബുദ്ധി കൂടിപ്പോയവരുടെ ആണെന്നെ കരുതാന്‍ പറ്റു.
........................................................................................................................
മുകളില്‍ പറഞ്ഞ ഗ്രാമത്തിന്റെ പേര് വെറും സാങ്കല്പികം മാത്രം . ഇനി അങ്ങനെങ്ങാനും വല്ല നാടും ഉണ്ടെങ്കില്‍ ....
"തത്തമ്മയുടെ കണ്ണിനു മുകളില്‍ വെണ്ണ വയ്ക്കണം. തത്തമ്മ വെയിലത്ത് ഇറങ്ങി നടക്കുമ്പോള്‍ വെണ്ണ ഉരുകുമല്ലോ. അപ്പോള്‍ അതിനു കണ്ണ് കാണാതാകും. പിന്നെ എളുപ്പം പിടിക്കാം "
ReplyDeleteഅതു ശരി. ഇവിടെ ഞാന്‍ അറിയാതെ എന്നെ പിടിക്കാനുള്ള ഗുഡാലോചനകളൊക്കെ നടക്കുന്നുണ്ട് അല്ലേ? ഹും! പിന്നെ, വെണ്ണ വെയ്ക്കാന്‍ വരുമ്പോള്‍ ഞാനിങ്ങിനെ ഇരുന്നു കൊടുക്കല്ലേ. ഭും.........ഞാന്‍ പറക്കും എങ്ങോട്ടെങ്കിലും. പിന്നെ എന്നെ പിടിക്കാന്‍ വന്നവരുടെ കാര്യം കട്ടപ്പൊക.
ഇത് വേ ...റെ തത്തമ്മ . നെല്ലോക്കെ കൊത്തി തിന്നുന്ന ആ തത്തമ്മ . വായാടി തത്തമ്മയെ പിടിച്ചാല്‍ പിന്നെ ബ്ലോഗിന്റെ ഐശ്വര്യം പോയില്ലേ . ഞാന്‍ അങ്ങനെ ചെയ്യുമോ . എന്റെ സുന്ദരി തത്തമ്മ പറന്നു പോകല്ലേ
ReplyDeleteഹായ്! എന്തൊരല്‍ഭുതം!! അല്‍ഭുതസിദ്ധിയുള്ള പോസ്റ്റാണ് വായാടിയുടേത് എന്ന് ഇപ്പോ ബോധ്യായില്ലേ? അവിടെ കമന്റിട്ട് ശ്രീക്കുട്ടിയൊന്ന് തിരിഞ്ഞില്ല്യ, ദാ, നെല്ല് കൊത്തി തിന്നുണ തത്തമ്മ കയ്യില്!! ഹോ, എനിക്ക് വിശ്വസിക്കാന്‍ പറ്റണില്യാട്ടാ. മഹാല്‍ഭുതം!!!
ReplyDeleteതത്തമ്മയെ പിടിക്കുന്ന കഥ എവിടയോ കേട്ടിട്ടുണ്ട് അടക്ക പറിക്കുന്ന കഥ കുറെ ചിരിച്ചു.... ഈ നാട്ടുകാര്‍ തന്നെയല്ലെ ആദ്യമായി ആ നാട്ടില്‍ വന്ന ജീപ്പിന്‍റെ റേഡിയേറ്ററില്‍ ഡ്രൈവര്‍ വെള്ളമൊഴിക്കുന്നത് കണ്ട് പാവം ദാഹിച്ചിട്ടാവും എന്ന് പറഞ്ഞു പശുവിനു കൊടുക്കുന്ന പോലെ പുല്ലും വൈക്കോലും കൊണ്ടിട്ടുകൊടുത്തത്
ReplyDeleteകഥകള്‍ നന്നായിട്ടുണ്ട് ട്ടോ.....
നാട്ടുകാരെയും ..അവരുടെ ബുദ്ധിപൂര്‍വമായ കരുനീക്കങ്ങള്‍ നാട് നീളെ ബ്ലോഗു പോസ്റ്റിലൂടെ പറഞ്ഞു പരത്തുന്ന ആ നാട്ടുകാരിയും
ReplyDeleteപരിചയപ്പെട്ടു ..:) പിന്നെ ശ്രീ ക്ക് അസാമാന്യ ബുദ്ധിയുണ്ടെന്ന് സമ്മതിച്ചു ..അതല്ലേ ഒടുവില്‍ ഗ്രാമവും കഥാപാത്രങ്ങളും സംഭവവും എല്ലാം ഭാവനയാണെന്നു പറഞ്ഞു തടി തപ്പിയത് ...കൊള്ളാം ...
അവിടെ പൊറിഞ്ചു പുതിയ വെസനസ് ഒക്കെ തൊടങ്ങീ ട്ടൊണ്ടെ..അങ്ങാട്ടും നിങ്ങ വാ ...
നന്നായിരിക്കുന്നു,അസാമാന്യ ബുദ്ധിയുള്ള നാട്ടുകാരുടെ കഥകള്‍ ഇനിയും എഴുതൂ...
ReplyDeleteലേറ്റായി ഇത്തവണ. എനിക്ക് ആദ്യത്തെ കഥകളെക്കാള്‍ ഇഷ്ട്ടായത് ആ ജെനറേറ്ററിന്‍റെയും ഒട്ടോയുടെയും കാര്യാ....!!!
ReplyDeleteഇനി എന്തോന്ന് പറയാന്‍ , വീണ്ടും ഏറു തുടങ്ങി . അത്ര തന്നെ ....
ReplyDeleteha ha കൊള്ളാം ....അതും പോരാഞ്ഞ് ഞാന്‍ ഇതത്രയും വിശ്വസിക്കയും ചെയ്തു
ശ്രീ എല്ലാ നാട്ടിലും ഇങ്ങനെ അതിബുധികള്‍ ഉണ്ടെന്ന
ReplyDeleteതോന്നുന്നത് ..ശ്രീയുടെ നാട്ടുകാര്‍ (തെറ്റ്) ഞങ്ങളുടെ നാട്ടില്‍(അതും തെറ്റ്)എത്തി എന്താ ചെയ്തത് എന്ന് അറിയുമോ ? അവിടെ നിന്നു ഒരു കിണര്‍ മാന്തിക്കൊണ്ട് പോവാന്‍ നോക്കി.സ്പെഷ്യല്‍ കിണര്‍ ആണത്രേ..കാരണം തിരക്കിയപ്പോള്‍ എന്താ സംഗതി ?..ഇവര്‍ എല്ലാം കൂടി
നെല്ലിക്ക തിന്നിട്ടു ആ കിണറ്റില്‍ നിന്നു വെള്ളമം കോരി കുടിച്ചപ്പോള്‍ നല്ല മധുരം..പിന്നെ കിണറു പോക്കാന്‍ തീരുമാനിച്ചു..പിന്നെ തത്തമ്മക്ക് പകരം ഞങ്ങളുടെ
നാട്ടില്‍ കാക്കയുടെ നെറ്റിയില്‍ ആണ് വെണ്ണ വെക്കുക..
കാച്ചില്‍ അതെ മുളയില്‍ തന്നെ കയറ്റി വിട്ടു കേട്ടോ...
enthayalum kalakki post...
മുകളില്‍ പറഞ്ഞ കഥകളൊന്നും കേട്ടിട്ടുണ്ടായിരുന്നില്ല..! ഞങ്ങളുടെ നാട്ടുകാര്‍ക്ക് അത്ര ബുദ്ധിയില്ലെന്നാ തോന്നുന്നത്...!! ;-)
ReplyDeleteഇന്ന് തുലാമാസത്തിലെ ഉത്രം. ശ്രീയുടെ പിറന്നാള്‍!
ReplyDeleteആയൂരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു. കുറഞ്ഞത്, ഒരായിരം പൂര്‍ണ്ണചന്ദ്രനെയെങ്കിലും കാണാന്‍ കഴിയട്ടെ എന്നാംശസിക്കുന്നു.
ഇന്നു പിറന്നാളായിട്ട് എന്റെ വകയാണ് സദ്യ കൈ കഴുകിയിട്ട് വരൂ..നമുക്ക് ഊണു കഴിക്കാം.
ഇന്നാട്ടുകാരനായ ഒരു നമ്ബൂരിശന്‍ തന്നെയല്ലേ- പണ്ട് രണ്ടു ആപ്പിളുമായി പോകുമ്പോള്‍ ഉള്ളതില്‍ വലുത് ചാണകത്തില്‍ വീണപ്പോള്‍ അതെടുത്ത് തുടച്ചു വൃത്തിയാക്കി ചെറിയ ആപ്പിള്‍ ചാണകത്തില്‍ തന്നെ ഇട്ടിട്ടു പോയത്!
ReplyDeleteഹംസ ; ഇത്തരം കഥകള്‍ പല നാടിനെ കുറിച്ചും ഉണ്ടെന്നു കേട്ടിട്ടുണ്ട് . അഭിപ്രായം പറഞ്ഞതിന് നന്ദി
ReplyDeleteരമേശ് അരൂര്‍ ; ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത്. പിന്നെ ഗ്രാമത്തിന്റെ പേര് മാത്രമാണ് സാങ്കല്പികം .
krishnakumar513 ; നന്ദി . ഇനിയും വരുമല്ലോ
ആളവന്‍താന്‍ ; വിമല്‍ അപ്പോള്‍ അസൂയക്കാരുടെ കൂടെ കൂടിയോ.
അനീസ് ഹസ്സന്‍ ; നന്ദി . വിശ്വാസം അതല്ലേ എല്ലാം
ente lokam ; അപ്പോള്‍ നമ്മള്‍ ഒരേ നാട്ടുകാര്‍ അല്ല (ബ്രൂണിക്ക് സുഖം തന്നെ ?)
സിബു നൂറനാട് ; ഇനി എന്ത് ചെയ്യും , അങ്ങോട്ട് ബുദ്ധി ഉള്ളവരെ പറഞ്ഞു വിടണോ
വായാടി ; സദ്യ കാണാന്‍ താമസിച്ചു. കഴിക്കാനും പറ്റിയില്ലല്ലോ. എങ്കിലും എന്റെ പിറന്നാള്‍ ഓര്‍ത്തു സദ്യ വിളമ്പി വച്ചിരുന്ന തത്തമ്മേ , ഇപ്പോള്‍ മനസ്സ് നിറഞ്ഞു. നന്ദി പറഞ്ഞാല്‍ വിഷമം ആകുമോ
ഇസ്മായില്‍ കുറുമ്പടി ; നമ്പൂതിരിമാര്‍ക്ക് ചാണകം ശുദ്ധം ആക്കാന്‍ ഉപയോഗിക്കുന്ന സാധനം ആണ് . ആപ്പിള്‍ വീണത് ഓടയില്‍ എങ്ങാനും ആകും . എന്തായാലും ഞാന്‍ ആ നാട്ടുകാരിയല്ല
ശ്രീയുടെ നാട്ടില്‍ മാത്രമാല്ല ബുദ്ധിമാന്മാര്‍. ഞങ്ങടെ നാട്ടിലും ഉണ്ട. പക്ഷെ അവര്‍ തത്തമ്മയെ പിടിക്കാനല്ല വെണ്ണ വെക്കുന്നത്, കൊക്കിനെ പിടിക്കാനാണെന്നു മാത്രം.
ReplyDeleteഇനി വേറെ കഥകള്‍ എവിടെ?
ഹ ഹ. സ്വന്തം നാടല്ല എന്ന് പറഞ്ഞത് ഞങ്ങള്‍ വിശ്വസിയ്ക്കണമല്ലേ? ഉം, ശരി ശാരി. വിശ്വസിച്ചു എന്ന് തെറ്റിദ്ധരിച്ചോളൂ... ;)
ReplyDeleteഎനിയ്ക്ക് ഏറ്റവും ഇഷ്ടായത് അടയ്ക്കാമരത്തിന്റെ കഥയാ. പിന്നെ ബാക്കി രണ്ട് കഥയും ഞങ്ങടെ നാട്ടിലും ഉണ്ട്, തത്തയ്ക്ക് പകരം കൊക്കാന്നു മാത്രം.
ReplyDeleteഎന്തായാലും ചിരിപ്പിച്ചു.
അഭിനന്ദനങ്ങൾ.
ഒരു പൂച്ചയുടെ മുഖം കണ്ട് ബ്ലോഗില്‍ കയരി നോക്കിയതാണ്. പൂച്ചയും നായയും എന്റെ ഫേവറിറ്റ് പെറ്റ്സ് ആണ്. എന്തെങ്കിലും പൂച്ചവിശേഷങ്ങളാവുമെന്നു കരുതി. അല്പം തിരക്കായതിനാല്‍ ഇന്ന് ഈ പോസ്റ്റ് മാത്രമെ നോക്കിയിട്ടുള്ളു. ഇനി വരുമ്പോള്‍ ബാക്കിയൊക്കെ. കുട്ടിക്കാലത്ത് കേട്ടും പറഞ്ഞും കളിയാക്കി നടന്ന കഥകള്‍ വീണ്ടും ഓര്‍മ്മൈപ്പിച്ചതിനു താങ്ക്സ്.
ReplyDeleteEntey blogil vanna oru sundari poochakkunjinte purake vannathaa...kathakal kelkkaan ishtamulla njaanee padivaathilkkal irunnu...nalloru kadha kettu...ponu....ineem varum...
ReplyDeleteറാംജി ; ഇനി ഒരിക്കല്‍ ബാക്കി കഥകള്‍ പറയാം . സന്ദര്‍ശനത്തിനു നന്ദി
ReplyDeleteശ്രീ ; കണ്ടില്ലേ ശ്രീ , ഈ കഥകള്‍ എന്റെ നാടിനെ കുറിച്ചും ഉണ്ടെന്നു എത്ര പേര്‍ പറഞ്ഞു . അപ്പോള്‍ ഇനി എനിക്ക് കൈ കഴുകരുതോ
echmukkutty ; ആദ്യത്തെ സന്ദര്‍ശനം അല്ലെ .ഇഷ്ടമായെന്നു പറഞ്ഞതിന് നന്ദി .എച്ച്മുവിന്റെ കഥകള്‍ എന്റെ ഞരമ്പില്‍ പിടിച്ചു കേട്ടോ
ajith ; പൂച്ച തന്നെ എന്റെയും ഫേവറിറ്റ് , അപ്പുറത്ത് നോക്കൂ ,എന്റെ ചിത്രങ്ങള്‍ .അവിടെ പൂച്ച ഉണ്ട്
sreedevi ; അന്ന് പൂച്ചക്കുഞ്ഞു കവിത വായിച്ചു ഒന്നും പറയാന്‍ വയ്യാതെ വിങ്ങലോടെ തിരിച്ചു പോന്നു .ഇനി പടി വാതില്‍ക്കല്‍ ഇരിക്കേണ്ട , അകത്തേക്ക് വരൂ . ശ്രീ , ദേവിയെ സ്വാഗതം ചെയ്യുന്നു
തത്തമ്മ കഥയും,ന്യൂട്ടണ്‍ കഥയും മുന്‍പ് കേട്ടിട്ടുണ്ട്.എന്നാലും വീണ്ടുമിത്തരം കഥകള്‍ കേള്‍ക്കാന്‍ ഒരു രസം.:)
ReplyDeleteനല്ല ബുദ്ധി യുള്ള നാട്ടുകാര്‍ ,ഒരു കഥ മുന്പ് എവിടയോ കേട്ടിട്ടുണ്ട് ....നന്നായിട്ടുണ്ട്
ReplyDeleteഈ കഥകള്‍ ഒന്ന് കൂടി വായിച്ചു. നന്നായി ചിരിപ്പിച്ചു. ചിരിയ്ക്ക് ആവര്‍ത്തന വിരസതയില്ല. എപ്പോഴും ഫ്രഷ് ആണ്.
ReplyDeleteഹോ ,ഇത്ര പഴയ പോസ്റ്റ് ആയിരുന്നോ ?ചില കഥകള്‍ പണ്ടേ കേട്ടതാണ് ,
ReplyDeleteകൊള്ളാം,
ReplyDeleteഅവര്‍ക്കിടയില്‍ നിന്നും ഒരാള്‍ ഉള്ളത് ബൂ-ലോകത്തിനു മുതല്‍ക്കൂട്ടാവും എന്നതില്‍ തര്‍ക്കമില്ല!