രംഗം 1
ഇന്ദു ടീച്ചര്‍ പുതിയ സ്കൂളില്‍ വന്നതിന്റെ നാലാം ദിവസം...
പഠിക്കാന്‍ സമര്‍ത്ഥനും സ്കൂള്‍ ലീഡറും ആയ അഖിലിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് കാണാന്‍ അവന്റെ അച്ഛന്‍ സ്കൂളില്‍ വന്നു. ആത്മാര്‍ത്ഥതയും അഭിമാനവും നിറഞ്ഞ ശബ്ദത്തില്‍ കുട്ടിയെ കുറിച്ചും അവനെ മിടുക്കന ആക്കുന്നതില്‍ തന്റെ സ്നേഹനിധിയായ ഭാര്യയ്ക്കുള്ള പങ്കിനെ കുറിച്ചും അയാള്‍ വാതോരാതെ സംസാരിച്ചു. അഖിലിനെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ നിറയെ കേട്ട് സന്തോഷത്തോടെ അയാള്‍ തിരിച്ചു പോയി.
ആ മാതൃകാ കുടുംബത്തെ ഇന്ദു ടീച്ചര്‍ അറിയാതെ ഇഷ്ടപ്പെട്ടു പോയി.
രംഗം 2
ആറു മാസങ്ങള്‍ക്ക് ശേഷം
ഇന്ദു ടീച്ചര്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. പുറത്തു ഉച്ചത്തില്‍ ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് ടീച്ചര്‍ അങ്ങോട്ട് ഇറങ്ങി ചെന്നു. ഒരാള്‍ മായ ടീച്ചറുടെ നേരെ എന്തൊക്കെയോ പറയുന്നുണ്ട്.അഖിലും ഒരു പെണ്‍കുട്ടിയും ടീച്ചറുടെ മുന്‍പില്‍ നില്‍ക്കുന്നു. അഖിലിനെ കുറിച്ച് ആയതു കൊണ്ട് ഇന്ദുടീച്ചര്‍ അങ്ങോട്ട് ശ്രദ്ധിച്ചു.
ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞു എന്നു പറഞ്ഞു അഖില്‍ ആ പെണ്‍കുട്ടിയുടെ പേരെഴുതി അടി കൊള്ളിച്ചു. അതാണ് സംഭവം . പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്യാന്‍ വന്നിരിക്കുകയാണ് .
ഇന്ദു ടീച്ചര്‍ അങ്ങോട്ട് ചെന്നു. അയാള്‍ ...? അയാള്‍ ആ പെണ്‍കുട്ടിക്ക് വേണ്ടി തന്നെ വാദിക്കുന്നത്!!!.
അയാള്‍ പോയി കഴിഞ്ഞു മായ ടീച്ചര്‍ വന്നപ്പോള്‍ അമ്പരപ്പോടെഇന്ദു ടീച്ചര്‍ ചോദിച്ചു.
" അയാള്‍ അഖിലിന്റെ അച്ഛന്‍ അല്ലെ ,അവര്‍ രണ്ടും ഇരട്ടകള്‍ ആണോ !.വീട്ടുകാര്യം എന്തിനാ ഇവിടെ തീര്‍ക്കുന്നത് ?" .
മായ ടീച്ചര്‍ ഒരു കള്ളച്ചിരി ചിരിച്ചു, കൂട്ടത്തില്‍ ഒരു കമന്റും , "ആ ....ആയിരുന്നു , അയാളുടെ മകന്‍ ആയിരുന്നു അഖില്‍ ...... മാസങ്ങള്‍ക്ക് മുന്‍പേ .....ഇപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മ അയാളുടെപുതിയ ഭാര്യ ആണ്. "
ഇന്ദു ടീച്ചറിന് തല കറങ്ങുന്നത് പോലെ തോന്നി .
സത്യമോ ....അങ്ങനെ നടക്കുമോ ? നടന്നേക്കാം alle ?
ReplyDeleteallenkil thanne enthokkeyaa ippol nadakkunnathu
ഇത് നടന്ന സംഭവമാണൊ? അതൊ വെറും കഥയോ?
ReplyDeleteവിശ്വസിക്കാന്‍ പറ്റാത്ത പലതും നമ്മള്‍ വിശ്വസിച്ചെ പറ്റു.
ReplyDeleteഅതാണ് ഇപ്പോഴത്തെ നമ്മുടെ കാലം....
പുതിയ ജീവിതം തുടങ്ങിയതൊക്കെ അയാളുടെ ഇഷ്ടം. ആ സ്ത്രീക്കു വേണ്ടി സ്വന്തം മകനെ തള്ളിപ്പറഞ്ഞതും, നട്ടെല്ലില്ലാത്തവനെ പോലെ പെരുമാറിയതും കഷ്ടമായി പോയി. സ്വന്തമായി വ്യക്തിത്വമില്ലാത്ത ആ മനുഷ്യനോട് പുച്ഛമാണ് തോന്നുന്നത്.
ReplyDeleteഒരു നിശ്ചയമില്ലയൊന്നിനും
ReplyDeleteവരുമോരോ ദശ വന്നപോലെ പോം.
ശരാശരി ആയുര്‍ദൈര്‍ഘ്യം വച്ചു നോക്കുമ്പോള്‍ എനിക്ക് ഇനി അധികം ആണ്ടില്ല. ഇതൊന്നും കാണാതെ എന്നെ അങ്ങെടുത്തോളണേ.
ഇന്നത്തെ ലോകത്തിനു ചേര്‍ന്ന അച്ഛന്‍!
ReplyDelete"ഞാനൊന്ന് കരയുമ്പോള്‍....അച്ഛനെ ആണെനിക്കിഷ്ടം"..
ReplyDeleteഈ അച്ഛനെ നമ്മള്‍ എന്ത് ചെയ്യും??!!! .അജിത് പറഞ്ഞ പോലെ ഇതൊന്നും കാണാതെ...എന്‍റെ അച്ച്ചോ ...അല്ല എന്‍റെ അമ്മോ..(അടുത്ത ഈ ടൈപ്പ് അമ്മ കഥ വരുന്നത് വരെ)..
!!!അതും കഴിഞ്ഞാല്‍ ദൈവത്തിനെ വിളിക്കാം...വിശ്വസിച്ചു ഇപ്പൊ വേറെ ആരെയും
പറ്റില്ല...ഇന്നത്തെ കാലത്ത്....
ഇങ്ങനെയും അച്ഛനോ....ഉണ്ടാവാറുണ്ട് നമ്മുടെ സമൂഹത്തില്‍ ഇത്തരം അച്ഛന്മാര്‍....വെറുപ്പു തോന്നിക്കുന്ന മുഖങ്ങള്‍...കൊള്ളാം റ്റീച്ചര്‍..സമൂഹത്തിലെ വേറിട്ട മുഖങ്ങളെ വരച്ചു കാണിക്കണം ഇനിയും...
ReplyDeleteരമേശ്‌അരൂര്‍ ,ഹംസ :- സത്യം ചിലപ്പോള്‍ കഥകളെക്കാള്‍ വിചിത്രം ആണ്.
ReplyDeleteപട്ടേപ്പാടം റാംജി :- അതെ, കണ്മുന്നില്‍ കണ്ടത് വിശ്വസിക്കാമോ എന്ന് ആലോചിക്കാറില്ലേ.
Vayady :- അതെ തത്തമ്മേ, ആ കുട്ടിയെ കുറിച്ച് ആലോചിച്ചു നോക്കൂ
ajith ;- എന്തെല്ലാം കാണണം അല്ലെ .
ശ്രീ:- അതെ ശ്രീ
ente lokam :- എന്റെ ദൈവമേ !
sreedevi :- ചില നാടുകളുടെ ഭൂമിശാസ്ത്രം അങ്ങനെ ആണ്. അവിടെ ഇതൊന്നും ഒരു സംഭവം ആകാറില്ല
കാലവിശേഷം വച്ച് നോക്കുമ്പോള്‍ വിശ്വസിക്കാന്‍ ഒരു പ്രയാസവും തോന്നുന്നില്ല . വളരേ നന്നായി .
ReplyDeleteഇതും ഇതിനപ്പുറവും നടക്കും . കൊള്ളാം
ReplyDeleteടീച്ചര്‍ക്ക് മാത്രമല്ല എന്റെം തല കറങ്ങി!
ReplyDeleteശരിയായ അർത്ഥത്തിൽ അച്ഛനാകുന്നത് അത്യധികം കഠിനമായ, ഒരിയ്ക്കലും മോചനമില്ലാത്ത ഒരുത്തരവാദിത്തമാണ്. അത് ഏറ്റേടുക്കാൻ കെല്പുള്ള അച്ഛന്മാരെ വിരലിലെണ്ണാം.
ReplyDeleteഅതും അച്ഛന്‍!!!
ReplyDeleteഎന്നാലും ആ തന്തപടി അങ്ങനെ ചെയ്തല്ലോ..!!
ReplyDeleteകഥ നന്നായി..മാറുന്ന ലോകം, നിലനില്‍പ്പ് തന്നെ പ്രശ്നം.
കലികാലം. ഇങ്ങനെയൊക്കെ സംഭാവിചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ReplyDelete(ഇത്തരം അച്ചന്മാര്‍ക്ക് പുലിവാല്‍ കല്യാണത്തില്‍ മണവാളന്‍ ചെയ്ത പോലെ അച്ചനാനെത്രേ അച്ഛന്‍ എന്നും പറഞ്ഞു ചെകിട്ടത് പൊട്ടിക്കുകയാണ് വേണ്ടത്.)
നല്ല ഒന്നാന്തരം അച്ഛന്‍. അയാള്‍ ഇനി സ്കൂളില്‍ വരുന്നത് മറ്റൊരു കുട്ടിയുടെ പിതാവ് എന്ന നിലയ്ക്ക് ആവുമോ.
ReplyDeleteകണ്ണടച്ച് തുറക്കും മുന്‍പേ..
ReplyDeleteബന്ധങ്ങള്‍ അതിര്‍ത്തി കടക്കും
അച്ഛന്‍ മക്കളെ മറക്കും
മക്കള്‍ അമ്മയെ മറക്കും
ഇനി ആരുടെയൊക്കെ ആവുമോ ? സൂക്ഷിക്കണേ...
ReplyDeleteജ്വാല ; കാലവിശേഷം തന്നെ .ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. പോസ്റ്റുകള്‍ ഒന്നും കണ്ടില്ലല്ലോ
ReplyDeleteവക്കീല്‍ ; നന്ദി
ഇസ്മായില്‍ കുറുമ്പടി ; ഭൂമി തന്നെ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു. പിന്നെ നമ്മുടെയൊക്കെ തലയെ കുറ്റം പറയാന്‍ പറ്റില്ലല്ലോ. നന്ദി
Echmukutty ; അച്ഛന്‍ നാട്റെല്ലുള്ളവര്‍ ആകണം , അല്ലെ . നന്ദി
ആളവന്‍താന്‍ ; അച്ഛന്‍ !!! അഭിപ്രായത്തിനു നന്ദി വിമല്‍.
സിബു നൂറനാട്; നിലനില്പിന് വേണ്ടി എന്തും ചെയ്യുന്ന ലോകം .നന്ദി .
ഹാപ്പി ബാച്ചിലേഴ്സ് ; കാലം അങ്ങനെയും. (അധ്യാപര്‍ക്ക് അത് പറ്റുമോ . എല്ലാവരും കൂടി തല്ലി കൊല്ലുന്നത് കാണണം അല്ലലെ .)THANKS BACHEES
keraladasanunni ; ആ സാധ്യത തള്ളികളയാന്‍ പറ്റില്ല.നന്ദി
junaith ; അവനവനെ മാത്രം ഓര്‍ക്കുന്ന ലോകം . വായനക്ക് നന്ദി.
Kalavallabhan ; സൂക്ഷിക്കുന്നത് നല്ലതാണു . adhyapakarude അച്ഛന്‍ ആണെന്നും പറഞ്ഞു കയറി വരുമായിരിക്കും . അല്ലെ .വായിച്ചതിനു നന്ദി
ചില നേര്‍കാഴ്ചകള്‍, എത്ര മേല്‍ വിഷാദ കാഴ്ചകള്‍
ReplyDeleteചില ജീവിത ചിത്രങ്ങള്‍ , എത്ര വിചിത്രം!
unbelievable story.......
ReplyDeleteഇത്പോലെ ഒരു സംഭവം ഒരു ടീച്ചര്‍ എന്നോടും പറഞ്ഞിരുന്നു . സ്ഥലങ്ങള്‍ മാറുന്നു പേരുകളും 'സംഭവാമി യുഗേ യുഗേ '
ReplyDeleteഭാര്യ പിന്നെ അതല്ലാതായാലും, മകന്‍ ഒരിക്കലും മകനല്ലാതാകുന്നില്ല...
ReplyDeleteഅത് പോലും മനസ്സിലാവാത്ത അഖിലിന്റെ അച്ഛനെ, വെടി വെച്ച് കൊല്ലുകയാ വേണ്ടത്....
salam pottengal : വിചിത്രമായ കാഴ്ചകള്‍ എത്ര കണ്ടാല്‍ ഈ ജന്മം തീരും .അല്ലെ. അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി നന്ദി .
ReplyDeletepriyadharshini : പക്ഷെ , ഇങ്ങനെയും സംഭവങ്ങള്‍ ഉണ്ട്. നന്ദി പ്രിയ .
പഞ്ചമി; എന്താ ടീച്ചറെ , എല്ലാവരും ഇങ്ങനെ. ഒരുപാടു നന്ദി.
ചാണ്ടിക്കുഞ്ഞ് : അതെ . പക്ഷെ വെടി പോയിട്ട് വടി പോലും എടുക്കാന്‍ മേല. നാട്ടുകാര്‍ തല്ലി കൊല്ലും .( ആ തോക്ക് ഇപ്പോഴും ഉണ്ടോ? വെടിയുടെ കാര്യം പറഞ്ഞത് കൊണ്ടാണേ ). ആദ്യ വായനയ്ക്കും അഭിപ്രായത്തിനും ഒരുപാടു നന്ദി
nombarappeduthunna nerkazhchakal.........
ReplyDeleteഇത് നടന്ന സംഭവമാണൊ? കഥ നന്നായി.
ReplyDelete