Saturday, January 8, 2011

തിരിച്ചറിവിന്റെ അപൂർവ സമാഗമം


ഇരുണ്ട ഒരു ഇടനാഴിയിലൂടെയുള്ള യാത്രയ്ക്കൊടുവിൽ അതിദിവ്യമായ ,  കണ്ണുകളെ ഭ്രമിപ്പിക്കുന്ന ഒരു വെളിച്ചത്തിലേക്കാണ് എത്തിച്ചേർന്നത്. എങ്ങോട്ടു പോകണം എന്നറിയാതെ വിഷമിച്ചു നിന്ന എന്റെ മുൻപിലേക്കു  അഭൌമ തേജസ്സുള്ള ഒരു അതിസുന്ദരിയായ ബാലിക പതിയെ വന്നു നിന്നു.  ആ പുഞ്ചിരിയിൽ ഞാൻ ചെയ്ത പാപങ്ങൾ എല്ലാം ഒഴുകിപോയതു പോലെ തോന്നി. എന്റെ പരിഭ്രമം കണ്ടാകണം കിളിക്കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ അവൾ മെല്ലെ പറഞ്ഞു

       “ ഭയപ്പെടേണ്ടാ, ശരിയായ സ്ഥലത്തു തന്നെയാണു എത്തിയിരിക്കുന്നത്”

        “ഇതു ഏതാണു സ്ഥലം, ഞാൻ എങ്ങനെയ്ണൂ ഇവിടെ എത്തിയത്?”    അറിയാനുള്ള    മോഹം കൊണ്ടോ ആ ശബ്ദം ഒന്നു കൂടി കേൾക്കാനുള്ള ആഗ്രഹം കൊണ്ടോ ഞാൻ ചോദിച്ചു പോയി. 
ഒരു പുഞ്ചിരി മറുപടിയായി  തന്നിട്ട് അവൾ തിരിഞ്ഞു നടന്നു. വീണ്ടും പറഞ്ഞു,
    “വരൂ”.  യജമാനന്റെ പിന്നിൽ പോകുന്ന അനുസരണയുള്ള നായ്ക്കുട്ടിയെപോലെ ഞാൻ പിന്നാലെ നടന്നു. 

  എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ലല്ലൊ എന്നു ചിന്തിചു തുടങ്ങിയപ്പൊഴെക്കും അവൾ പറഞ്ഞു , “ഇതു സ്വർല്ലോകം”.       

      ഞാൻ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നു ! ഭൂമിയിലെ എന്റെ യാത്ര അവസാനിച്ചുവെന്നൊ.എനിക്കൊന്നും ഓർമ വരുന്നില്ല. ചുറ്റുപാടും നോക്കി. അതെ ഇതു സ്വർഗം അല്ലാതെ വേറെന്ത്. എവിടെ നോക്കിയാലും സുന്ദരം. സങ്കൽ‌പ്പിക്കാൻ പോലും പറ്റുന്നതിലേറെ സുന്ദരം.എനിക്കു വേണ്ടപ്പെട്ട പലരും ഇവിടെ കണ്ടേക്കും എന്ന ചിന്ത എന്നെ വീണ്ടും മനുഷ്യനാക്കി.

എന്റെ ഉള്ളു കണ്ടപോലെ അവൾ പറഞ്ഞു,  “ഭൂമിയിലെ ബന്ധങ്ങളും ബന്ധനങ്ങളൂം ഇവിടെ ഇല്ല.എല്ലാവരും ഒരുപോലെ പരസ്പരം സ്നേഹിക്കുന്നു.   

കാഴ്ച്ചകളിൽ മയങ്ങി നടന്ന എന്റെ കണ്ണൂകൾ ഒരു സൂര്യ തേജസ്സിൽ തട്ടി നിന്നു. ‘ദിവി സൂര്യ സഹസ്രസ്യ” എന്ന ശ്ലോകം മനസ്സിൽ ഉയർത്തിക്കൊണ്ട് എന്റെ മുൻപിൽ തന്നെയാണ് അത്.            ഇതാണൊ ഇന്ദ്രദേവൻ എന്ന് ചിന്തിച്ചതും, പെൺകുട്ടി പറഞ്ഞു,,“ ഇതു ദുര്യോധന മഹാരാജാവ്“ .

 വിശ്വസിക്കാൻ പറ്റുന്നില്ല . ഇത്ര തേജസ്വിയായ ഒരു രൂപം ഇത്ര ദുഷ്ടനായ ഒരു വ്യക്തിക്കോ?            ‘എത്രയധികം ദുഷ്ടത്തരങ്ങൾ  ചെയ്തിട്ടുംസ്വർഗത്തിൽ ഒരു സ്ഥാനം. കേട്ടിട്ടുണ്ട് വീരന്മാരുടെ കൈ കൊണ്ടു  മരണം  വരിച്ചാൽ സ്വർഗം കിട്ടുമെന്ന്.അങ്ങനെയായിരിക്കും ഇവിടെ എത്തിയത്‘. 

  ഇങ്ങനെ ഓരോന്നോർത്തു നിന്നപ്പോൾ ഗാംഭീര്യമുള്ള ശബ്ദത്തിൽ ഒരു ചോദ്യം, “ആലോചന എന്നെക്കുറിച്ച് തന്നെയല്ലെ.?എന്റെ ദുഷ്ടതകൾ, ചതികൾ ഇവയൊക്കെയല്ലെ?”
  എനിക്കു മൌനം പാലിക്കാനേ കഴിഞ്ഞുള്ളു.

  ഞാൻ ഒരുപാടു തെറ്റുകൾ ചെയ്തു എന്നാണു നിങ്ങളൊക്കെ ഇപ്പൊഴും വിശ്വസിക്കുന്നത് , അല്ലെ.അങ്ങനെയാണല്ലൊ  ഭൂവാസികൾ പഠിച്ചു വച്ചിരിക്കുന്നത്.”                             

    ഞാൻ ചുറ്റും നോക്കി, ബാലികയെ കാണുന്നില്ല. എന്നെ ഈ ദുഷ്ട്ടന്റെ മുൻപിൽ കളഞ്ഞിട്ടു പോയിരിക്കുന്നു .

   “വിഷമിക്കേണ്ട ഇതു സ്വർഗം തന്നെ. ഇവിടെ ആർക്കും ദുഷ്ടതകൾ ഇല്ല. എനിക്കും.“ 

ആ വാക്കുകൾ കേട്ടപ്പോൾ എന്തൊ ഒരു സമാധാനം കിട്ടിയപോലെ തോന്നി .   എവിടെ നിന്നൊ തിരിച്ചെടുത്ത ഒരു ധൈര്യത്തിൽ ഞാൻ ചോദിച്ചുപോയി,
 “ അങ്ങല്ലേ ഭാരതയുദ്ധത്തിനു കാരണക്കാരനായത്?അതൊക്കെ ദുഷ്ടതകള്‍ ആയിരുന്നില്ലേ ” 

 “ പക്ഷെ യുദ്ധത്തെക്കുറിച്ചു നിനക്കെന്തറിയാം. എന്താണു ഞാൻ ചെയ്ത തെറ്റ്?” ശാന്തമായ ചോദ്യം.

     “ പാണ്ഡവരെ വനവാസത്തിനയച്ചില്ലേ? ഭഗവാനെതിരേ പട നയിച്ചില്ലേ, ഇതെല്ലാം തെറ്റ് തന്നെയല്ലെ?“      

            പൂന്തിങ്കൾ ഉദിച്ചു നിന്ന മുഖത്തു നിന്നും പൊൻ നിലാവ് പൊഴിക്കുന്ന പുഞ്ചിരി. എനിക്കും അദ്ദേഹത്തൊടുള്ള വെറുപ്പ് ഇല്ലാതായി എന്നു തോന്നി. “ഇദ്ദെഹം എങ്ങനെ തെറ്റ് ചെയ്യും ? പിന്നെ ആരാണ് തെറ്റ് ചെയ്തത്? “    

 എല്ലാം മനസ്സിലാക്കിയപോലെ അദ്ദേഹം പറഞ്ഞു,. “ അമ്മ പ്രസവിച്ച മാംസപിണ്ഡത്തിൽ നിന്നും ജന്മം കൊണ്ടവരാണ് നൂറ്റവർ. ജന്മനാ  അന്ധനായ പിതാവും വിവാഹത്തോടെ അന്ധത ഏറ്റു വാങ്ങിയ  മാതാവും ആരോഗ്യവാന്മാരായ നൂറു പുത്രന്മാരെ ആഗ്രഹിച്ചുത് തെറ്റാണൊ?  പാണ്ഡു എന്ന ചെറിയച്ഛൻ രണ്ടു വിവാഹം കഴിച്ചു.മുനിശാപം മൂലം അദ്ദേഹത്തിനു പുത്രന്മാർ നിഷെധിക്കപ്പെട്ടു. കുന്തി മാതാവ് തനിക്കുള്ള വരങ്ങളിലൂടെ ദേവന്മാരെ പ്രീതിപ്പെടുത്തിയല്ലെ പുത്രഭാഗ്യം നേടിയത്? അങ്ങനെ നോക്കിയാൽ പാണ്ഡവർ ദേവപുത്രന്മാരാണ്.. അവർക്കെങ്ങനെ ഹസ്തിനപുരി അവകാശപ്പെടാൻ കഴിയും? ജ്യേഷ്ഠപുത്രന്മാർക്കാണു രാജ്യാവകാശം.”   

 ശരിയാണല്ലൊ, പാണ്ഡവർക്ക് സ്വർഗലോകമല്ലെ  പിതൃസ്വത്ത് എന്നു മനസ്സിലൊർത്തു നിന്നപ്പോൾ അദ്ദെഹം തുടർന്നു. 
 “   ജനിച്ച നാൾ മുതൽ കൌരവരെ എന്നും പാണ്ഡവർക്കു പിന്നിലാക്കാനല്ലേ എല്ലാവരും ശ്രമിച്ചത്?  ബാല്യത്തിൽ കുളത്തിൽ കുളിക്കാൻ പോയാൽ ഭീമനെ പേടിക്കണം. ബാണയുദ്ധത്തിൽ അർജുനനെ കഴിഞ്ഞു ആരുമില്ല.സത്യം മാത്രം പറയുന്ന ധർമപുത്രർ. അങ്ങനെ എല്ലാം കൊണ്ടും ഞങ്ങൾ പിന്നിൽ തന്നെ. അല്ലെങ്കിൽ തന്നെ രാജ്യാവകാശം ചോദിക്കാൻ പാണ്ഡവർക്കെന്താണു അവകാശം.അവരുടെ പിതാവിന്റെ രാജ്യമല്ലല്ലൊ.”  

                            അപ്പോൾ ധൃതരാഷ്ട്രരും  പാണ്ഡുവും എങ്ങനെ രാജപരമ്പരയിൽ വരും? അവർ വ്യാസനുണ്ടായ പുത്രന്മാരല്ലെ എന്നു ചോദിക്കാൻ തുടങ്ങിയതും അദ്ദേഹത്തിന്റെ വാക്കുകൾ,
“ രാജ പരമ്പര അന്യം നിന്നുപോകും എന്നായപ്പോൾ സത്യവതിമാതാവിന്റെ ആജ്ഞയാൽ വ്യാസനിൽ ജനിച്ച മക്കൾ ആയിരുന്നു പിതാവും ചെറിയച്ഛനും.പക്ഷെ, പാണ്ഡവർ അങ്ങനെയല്ലായിരുന്നു.രാജ്യം അന്യം നിന്നു പോകാതെ നോക്കാൻ കൌരവർ ഉണ്ടായിരുന്നു.ഭീഷ്മ പിതാമഹനും ദ്രോണാചാര്യരും ഉൾപ്പെടുന്ന മഹദ്വ്യക്തികൾ കൌരവർക്കൊപ്പം ആയിരുന്നു. “  


   “കള്ളച്ചൂതു കളിച്ച്  രാജ്യം കൈക്കലാക്കാനല്ലെ കൌരവർ ശ്രമിച്ചത്. പതിനാലു വർഷം പാണ്ഡവർക്കു വനവാസവും . .ചതിയല്ലേ ചെയ്തത്?”    ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല  

" അതെ ചതി. അതു ശകുനിയമ്മാവന്റെയായിരുന്നു. നിർബന്ധിച്ചു വിളിച്ച് കളിപ്പിച്ചതല്ലല്ലൊ. എല്ലാം  പണയം വച്ച് ഒടുവിൽ ഭാര്യയെ വരെ പണയം വയ്ക്കുന്നവരെ അതു കൊണ്ടെത്തിക്കാതിരിക്കാൻ പാണ്ഡവർക്കു കഴിയുമായിരുന്നു”.    

                    “ദ്രൊപദിയുടെ വസ്ത്രാക്ഷെപം നീതിക്കു നിരക്കുന്നതായിരുന്നൊ? “     

          “തീർച്ചായായും അല്ല,  ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്തതായിരുന്നു. അതു തെറ്റായിരുന്നു.    അതു ഇന്ദ്രപ്രസ്ഥതിൽ വച്ച് ഞങ്ങൾക്കുണ്ടായ അപമാനതിനുള്ള പകരം വീട്ടൽ ആയിരുന്നു   .പക്ഷെ , അതു പാടില്ലായിരുന്നു. പാടില്ലായിരുന്നു.”   അദ്ദേഹത്തിന്റെ ആ പുഞ്ചിരി  മങ്ങിയിരുന്നു.  

    “അരക്കില്ലത്തിനു തീ കൊളുത്തി അവരെ കൊലപ്പെടുത്താൻ നോക്കിയതും ചതി ആയിരുന്നല്ലൊ “ . എനിക്കിത്തിരി ഊർജ്ജം വന്നപോലെ . 

        "അതും അമ്മാവന്റെ ഒരു ഗൂഡാലോചനയുടെ ഭാഗമായിരുന്നു. പക്ഷെ, അതു തിരിച്ചറിഞ്ഞ പാണ്ഡവർ എന്താണ് ചെയ്തതു. ഒരു തെറ്റും ചെയ്യാത്ത  ഒരമ്മയെയും മക്കളെയും അതിലാക്കി രക്ഷപെട്ടില്ലെ.അതും തെറ്റു തന്നെയായിരുന്ന്. അവർക്കു പകരം ഹോമിക്കപ്പെടാൻ വിധിച്ച ജന്മങ്ങൾ.” 

   “ അവിടുത്തെ സുഹൃദ്സ്നേഹം അംഗീകരിക്കപ്പെടെണ്ടതു തന്നെയായിരുന്നു . പ്രത്യേകിച്ചും കർണ്ണനോട്”    അതെനിക്കു പറയാതിരിക്കാൻ കഴിയില്ലായിരുന്നു.  

     “ അതെ , രാധേയൻ എന്റെ ആത്മമിത്രം തന്നെ. ദ്രൌപദിയുടെ സ്വയംവരസമയത്ത് അദ്ദെഹം അനുഭവിച്ച ആത്മനിന്ദ. രാജാവല്ലാത്തതിനാൽ ആ സഭയിൽ നിന്നു പുറത്താക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോൾ അംഗരാജാവായി അഭിഷേകം ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല.”     

     'ശരിയാണ്,  കർണ്ണൻ അവിടെ തോറ്റതു ഇളയ സഹോദരനോടായിരുന്നു. മാതാവ് ഉപേക്ഷിച്ച കർണ്ണൻ. ദുര്യൊധനൻ എന്ന മിത്രം കഴിഞ്ഞേ മാതാവും  സഹോദരങ്ങളൂം പോലുമുള്ളു . ആ സ്നേഹത്തിന്റെ ശക്തി ഇതിൽ നിന്നു തന്നെ ഊഹിക്കാം'    എന്റെ ചിന്തകൾ കാട് കയറി തുടങ്ങി.

         പാണ്ഡവര്‍ സഹോദരങ്ങള്‍ ആണെന്നും അവരെ വധിക്കരുത് എന്നും കര്‍ണ്ണനോട്  അപേക്ഷിച്ച മാതാവ്‌,തന്റെ ആദ്യത്തെ പുത്രനെ വധിക്കരുത് എന്ന് ഒരിക്കലും പാണ്ഡവരോട് ആവശ്യപ്പെട്ടില്ല.     അദ്ദേഹം വീണ്ടും പറയുകയാണ്.
                 എന്റെ ചിന്തകളും മാറി മറിഞ്ഞു തുടങ്ങി . 

           “ യുദ്ധം, ധർമയുദ്ധം ആയിരുന്നോ?  ആയുധവിദ്യ പഠിപ്പിച്ച ദ്രോണാചാര്യരെ വധിക്കാൻ അധർമ്മത്തിനു കൂട്ടു നിന്നത് ധർമപുത്രർ തന്നെ ആയിരുന്നു. അശ്വഥാമാവ് മരിച്ചു എന്നു പറയിപ്പിച്ചില്ലെ. കള്ളം പറഞ്ഞില്ല എന്നു സ്ഥാപിക്കാൻ ‘അശ്വഥാമാവ് എന്ന ആന’ എന്നു പതിയെയും പറഞ്ഞു. ഭീഷ്മപിതാമഹനെ ശിഖണ്ഡിയെ മുന്നിൽ നിർത്തി ശരമാരി തൊടുത്തതു ധർമം ആയിരുന്നോ?  കർണ്ണന്റെ ആയുധം ഘടോൽക്കചനുമേൽ പ്രയോഗിക്കാൻ രാത്രിയുദ്ധം നടത്തിയതു ധർമ്മമായിരുന്നൊ? അർജുനനെ രക്ഷിക്കാൻ മറ്റൊരു നാടകം”                         
              അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്നു.   

                മര്‍മ്മം  തുടയിലാണ്  എന്നു തിരിച്ചറിഞ്ഞ ഭഗവാൻ കൃഷ്ണൻ തന്റെ  തുടയില്‍ അടിച്ചു എന്നെ വധിക്കാന്‍ അടയാളം കാട്ടിയില്ലെ? . മറിച്ചായിരുന്നുവെങ്കില്‍  എന്നെ വധിക്കാൻ ഭീമനു കഴിയുമായിരുന്നോ?   “               

               ഇപ്പോൾ ഞാനും അദ്ദേഹത്തിന്റെ വശത്തു നിന്നും ചിന്തിച്ച് തുടങ്ങി.ശരിയാണ്, കർണ്ണന്റെ വധവും അങ്ങനെയായിരുന്നു. യുദ്ധക്കളത്തിൽ തേരു താഴ്ന്നു നിരായുധനായി നിൽക്കുന്ന കർണ്ണന്റെ മേലേക്കല്ലേ അർജുനൻ ബാണം തൊടുത്തത്. ആ വീരയോദ്ധാവും വധിക്കപ്പെട്ടതു ചതിയിലൂടെതന്നെ .  ഇതുവരെ ആരാധിച്ചതൊക്കെ പൊയ്മുഖങ്ങളെന്നോ?  എവിടെയാണു സത്യം. സത്യത്തിനാണു അന്തിമവിജയം എന്നു പാടിപ്പഠിച്ചിട്ട് ഇപ്പോൾ അതൊക്കെ മറിച്ചു പറയേണ്ടി വരുന്നെന്നോ.എന്തിനായിരുന്നു ആ യുദ്ധം . അവസാനം ആർക്കാണു വിജയം. ആരു നേടി. സ്വർഗ്ഗമെന്നൊക്കെ മറന്നു ഞാൻ ചിന്തകളിൽ പരതി. യുദ്ധമായിരുന്നു എന്നല്ലാതെ ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധം എന്നൊന്നും പറയാൻ കഴിയില്ല. 

                                    എന്റെ സംശയങ്ങളെ മനസ്സിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം പറഞ്ഞു. “ സ്വയം വിലയിരുത്തുമ്പോൾ എല്ലാവരും ചെയ്യുന്നതു ന്യായമാണു, പക്ഷെ അന്യ ദൃഷ്ടിയിൽ തെറ്റായേക്കും. പാണ്ഡവരുടെ ഭാഗം ചിന്തിച്ചാൽ അവർ ചെയ്തതു ന്യായം. എല്ലാ ജീവിതവും മുൻപേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ആ സർവശക്തന്റെ കയ്യിലെ കളിപ്പാവകളാണു എല്ലാവരും. നിശ്ചയിക്കപ്പെട്ട വേഷങ്ങൾ ആടി തീർക്കുന്നു. ഇവിടെ ഇപ്പോൾ ഞങ്ങൾ തമ്മിൽ എന്തു വ്യത്യാസം. നമ്മള്‍ തമ്മില്‍ എന്ത് വ്യത്യാസം “.     അദ്ദെഹത്തിന്റെ പുഞ്ചിരി മായുന്നേയില്ല.                                     

        എന്റെ മനസ്സിലെ ദുര്യോധനൻ എന്ന സങ്കല്പം ഉടച്ചു വാർക്കപ്പെട്ടു കഴിഞ്ഞു. അദ്ദെഹത്തിന്റെ മനസ്സിലെ വെളിച്ചം എന്റെ മേലേക്കും വീണു എന്നു തോന്നി. അതിന്റെ പ്രഭയിൽ എന്റെ കാലുകൾ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. പുതിയ കാഴ്ചകൾ തേടി. നന്മകള്‍ വീണ്ടും തിരിച്ചറിയാന്‍ ഒരു സ്വര്‍ഗീയ യാത്ര .                                                                                                                           

49 comments:

  1. സ്വയം വിലയിരുത്തുമ്പോൾ എല്ലാവരും ചെയ്യുന്നതു ന്യായമാണു, പക്ഷെ അന്യ ദൃഷ്ടിയിൽ തെറ്റായേക്കും.
    എല്ലാ തെറ്റും ശരിയും തീരുമാനിക്കുന്നത് സ്വയം നിര്‍മ്മിതം തന്നെ.

    ReplyDelete
  2. "എല്ലാ ജീവിതവും മുൻപേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ആ സർവശക്തന്റെ കയ്യിലെ കളിപ്പാവകളാണു എല്ലാവരും. നിശ്ചയിക്കപ്പെട്ട വേഷങ്ങൾ ആടി തീർക്കുന്നു"

    ഇതിനോട് എനിക്ക് യോജിപ്പേയില്ല....അങ്ങനെയെങ്കില്‍ നരകം ഇല്ല....കാരണം എല്ലാരും സ്വന്തം വേഷം ആടിത്തീര്‍ത്ത്, സ്വര്‍ഗത്തില്‍ തന്നെ പോകണം....ചതിയനായാലും, കൊലപാതകിയായാലും....

    കളിപ്പാവകളെ നോക്കി ആനന്ദനിര്‍വൃതിയടയുന്ന ഒരു കൊച്ചുകുഞ്ഞിന്റെ മനസ്സാണോ ദൈവത്തിന്???

    ഇത് കൊണ്ട് തന്നെയാണ് കവി പാടിയത്....
    നമുക്ക് താനേ പണിവതു നാകം
    നരകവുമത് പോലെ......എന്ന്....

    ദൈവം നമുക്ക് സവിശേഷബുദ്ധി തന്നിട്ടുണ്ട്, അതനുസരിച്ച് സ്വന്തം ജീവിതം സ്വര്‍ഗമാക്കണോ, നരകമാക്കണോ എന്ന് തീരുമാനിക്കുന്നത് നാം തന്നെ...അവനവന്‍ ചെയ്യുന്ന പാപങ്ങള്‍ക്കുള്ള കണക്ക് ഈ ജീവിതത്തില്‍ തന്നെ പറയണം എന്ന് വിശ്വക്കുന്ന ആളാണ്‌ ഞാന്‍.....

    ചിന്തകള്‍ക്കുമപ്പുറം....
    വളരെ ഭംഗിയായി ഈ കഥ അവതരിപ്പിച്ചിരിക്കുന്നു....ചന്തുവിനും, പെരുന്തച്ചനും നേരിന്റെ ഭാഷ്യം നല്‍കിയ എംടിയെ ഓര്‍മിപ്പിച്ചു.....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. മഹാഭാരത കഥ സീരിയലായ് കണ്ടതും ... അമര്‍ ചിത്ര കഥാ പുസ്തകളില്‍ നിന്നും വായിച്ച അറിവും മാത്രമേ ഉള്ളൂ... ദുര്യോധനനു ഒരു വില്ലന്‍ പരിവേശം തന്നെയാണ് കണ്ടിട്ടുള്ളത് എന്നോര്‍ക്കുന്നു . ഇവിടെ ശ്രീയുടെ കഥ വായിച്ചപ്പോള്‍ അവരുടെ നല്ല വശങ്ങളും ....

    കഥയെ കുറിച്ച് കൂടുതല്‍ അറിയില്ല ..
    കഥ വായിക്കുമ്പോള്‍ ഒരു ഇതിഹാസ കഥ വായിക്കുന്ന ഗൌരവത്തില്‍ തന്നെ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ എഴുതിയിട്ടുണ്ട്

    ഇങ്ങനെ ഒരു ശ്രമത്തിനു... അഭിനന്ദനങ്ങള്‍

    ReplyDelete
  5. നല്ലൊരു ശ്രമം ആണ് നടത്തിയിരിക്കുന്നത്... റിഫൈന്‍ ചെയ്തിരുന്നെങ്കില്‍ വളരെ നന്നാകുമായിരുന്നു.... ചരിത്രം എന്നും ശക്തര്‍ക്കൊപ്പമാണ്... പാണ്ഡവര്‍ ശക്തര്‍ ആയത് കൊണ്ടാവാം അവരെ ന്യായീകരിച്ചു മഹാഭാരതം ഉണ്ടായത്... !

    ReplyDelete
  6. അതെ, മറ്റൊരു കഥാപാത്രം കൂടി പരിവേഷം മാറി അവതരിപ്പിക്കപ്പെട്ടു. ചാണ്ടിച്ചന്‍ പറഞ്ഞില്ലേ; പെരുന്തച്ചന്‍,ചന്തു, ഇപ്പൊ സുയോധനന്‍. നന്നായി എഴുതി.

    ReplyDelete
  7. നല്ല ദുര്യോധനന്‍. അടുത്ത സിനിമയ്ക്കു തിരക്കഥ ആയി.
    ഇത് എം.ടി. കണ്ടാല്‍ ഞങ്ങള്ക് ഒരു ബ്ലോഗ്ഗേറെ നഷ്ടപെടുമല്ലോ.
    പിന്നെ വെള്ളിത്തിരയില്‍ തപ്പണം sree യെ..

    എല്ലാ ചരിത്ര സംഭവങ്ങളിലും കുറെ മായം കാണും.എഴുതിയും
    വായിച്ചും പറഞ്ഞും കേട്ടും ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ
    പരിവേഷങ്ങള്‍ കല്പിച്ചു കൊടുക്കപെടും. ഇബിന്‍ ബതുത്ത
    തിരികെ പോയ വഴിക്ക് കപ്പല്‍ മറിഞ്ഞെന്നും അങ്ങേരുടെ കുറുപ്പടികള്‍
    പലതും വെള്ളത്തില്‍ പോയെന്നും കഥ.എന്നിട്ടും നമ്മുടെ സ്വന്തം
    ഇന്ത്യയെപ്പറ്റി പുള്ളിക്കാരന്‍ എഴുതിയ നിറം പിടിപ്പിച്ച രാജ കഥകള്‍
    നമ്മള്‍ ഇന്നും ചരിത്രം ആയി വായിക്കുന്നു...

    വളരെ മനോഹരമായി എഴുതി sree.ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു .
    അഭിനന്ദനങ്ങള്‍.ഈ പുതിയ ഉദ്യമത്തിന്.തുടര്‍ന്നും എഴുതാന്‍ ആശംസകളും.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഭരത് മുനിയൊരു കളം വരച്ചു, വ്യാസ കാളിദാസ കരുക്കള്‍ വെച്ചു...

    M.T യുടെ രണ്ടാമൂഴം മറ്റൊരു രീതിയില്‍ മറ്റൊരാവര്‍ത്തി വായിച്ച feel കിട്ടി.

    തെറ്റ്, ശരി, സ്വര്‍ഗം, നരകം, എല്ലാം മായ. ഇത് വലിയ തത്വജ്ഞാന വിഷയമാണ്. പറയാന്‍മാത്രം എനിക്ക് വിവരമില്ല.

    ആകെക്കൂടി തത്വമസി എന്ന് ഞാന്‍ പറയാം.

    എഴുത്ത് വളരെ നന്നായി. പതിവ് ബ്ലോഗുകളില്‍ നിന്ന് വെറിട്ട ശൈലി.
    ഇനിയും ഇങ്ങിനെ വ്യത്യസ്തമായ പോസ്റ്റുകള്‍ ഇടുക.

    ReplyDelete
  10. വളരെ വേറിട്ട ഒരു വായന നല്‍കിയതില്‍
    ആദ്യം നന്ദി പറയട്ടെ.M T ഒരു വടക്കന്‍ വീരഗാഥ
    മാറ്റി എഴുതി ചന്തു ഒരു നല്ല കഥാപ്പത്രമായി
    നമ്മുടെ എല്ലാം മനസ്സില്‍ സ്ഥാനം പിടിച്ചു ,അതുപോലെ
    ക്രൂരന്‍ എന്ന് നമ്മള്‍ കരുതിയ ദുര്യോധനനെ ഇത്രയും നല്ല
    ഒരുവ്യക്തിയാക്കി മാറ്റാന്‍ ഇതിലൂടെ കഴിഞ്ഞിരിക്കുന്നു.
    മനോഹരമായ എഴുത്ത്..ഇനിയും പ്രതീക്ഷിക്കുന്നു.
    ആശംസകള്‍

    ReplyDelete
  11. പുതുമയുള്ള ആശയം.ലളിതമായ ആഖ്യാന രീതി.’മലനട’ ക്ഷേത്രത്തിലെ പ്രതിഷ്ട ദുര്യോധനൻ എന്നു കേൾക്കുമ്പോൾ ഈ ദുഷ്ടനും ഒരു ക്ഷേത്രമൊ എന്നു ചിന്തിച്ചിട്ടുണ്ട്. ദുഷ്ടത കേവലം ആപേക്ഷികമല്ലേ.

    ReplyDelete
  12. ഗഹനമായ വിഷയം വേറിട്ട ശൈലിയില്‍ ആകര്‍ഷകമായി അവതരിപ്പിച്ചു.
    കേട്ടുകേള്‍വികളെ ഇതര ശൈലിയില്‍ നോക്കിക്കാണുന്ന രീതി പ്രശംസനീയം
    ആശംസകള്‍

    ReplyDelete
  13. അയ്യഡാ എന്‍റെ കമന്‍റിനു ശേഷം എല്ലാം നല്ല കമന്‍റുകള്‍ നിന്‍റെ ശ്രമം വിജയിച്ചൂ.....

    നമുക്ക് ഇനി അമരീഷ് പുരിയെയും ,,ജോസ്പ്രകാശിനേയും എല്ലാം ഹീറോ ആക്കണം ... ഹല്ല പിന്നെ

    ReplyDelete
  14. ഓരോരുത്തരും ചെയ്യുന്നത് ന്യായീകരിക്കുവാന്‍ അവനവന്‍റെതായ
    ന്യായം കണ്ടെത്തും .അതാണ് ലോകം.അത് പണ്ട് പുരാണ കാലത്തു തൊട്ടേ തുടങ്ങിയതാണ്. സീതയെ കാട്ടിലുപേക്ഷിക്കാനും ശ്രീരാമന്‍ ന്യായം കണ്ടെത്തിയില്ലേ? ഇപ്പോഴും നടക്കുന്നതെന്താണ്??
    ഈ വേറിട്ട ചിന്ത കൊള്ളാം..രണ്ടാമൂഴം എനിയ്ക്കിഷ്ടമുള്ള കൃതിയാണ്.

    ReplyDelete
  15. പട്ടേപ്പാടം റാംജി : അതെ, തെറ്റും ശരിയും ആപേക്ഷികമാണ്. വിലയേറിയ വാക്കുകൾക്ക് നന്ദി.

    ചാണ്ടിക്കുഞ്ഞ് : നരകവും സ്വർഗവും ഭൂമിയിൽ തന്നെ എന്നു തന്നെ ഞാനും വിശ്വസിക്കുന്നു. ഭൂമിയിലെ ജീവിതത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടോ എന്നത് എന്നും ചോദ്യമാണ്. പക്ഷെ, നമ്മൾ തീരുമാനിക്കുന്നതു പോലെ കാര്യങ്ങൾ നടക്കാറില്ല. ദൈവം ഉണ്ടായാലും ഇല്ലെങ്കിലും നമ്മുടെ ജീവിതം അടുത്ത നിമിഷത്തിൽ എങ്ങനെ മാറും എന്നു നമുക്ക് തീരുമാനിക്കാൻ പറ്റുമോ? അങ്ങനെ നോക്കിയാൽ കളിപ്പാട്ടങ്ങൾ പോലെ തന്നെ. നരകവും സ്വർഗവും നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചും മാറും( ഇത് എന്റെ ചിന്ത , തെറ്റായേക്കാം).

    കമെന്റ് വായിച്ച് വളരെ സന്തോഷം തോന്നി. ചാണ്ടിക്കുഞ്ഞിന്റെ വാക്കുകൾ വീണ്ടും ചിന്തിപ്പിച്ചു. മനുഷ്യനു മാത്രം സ്വന്തമായുള്ള സവിശെഷബുദ്ധി ഉപയോഗിക്കുന്നതനുസരിച്ചു തന്നെ ജീവിതം.

    പുരാണം പറയുന്നത് ദുര്യോധനൻ പാണ്ഡവർക്കു മുന്നെ സ്വർഗത്തിൽ എത്തി എന്നാണു. വളരെ വിലയേറിയ ഈ കമെന്റിനു ഒരുപാടു നന്ദി.



    ഹംസ :
    ആ സീരിയലുകളും അമര്ചിത്രകഥയും നല്കിയ അറിവുകളെ എല്ലാവര്ക്കും ഉള്ളു. വില്ലന് പരിവേഷത്തിനപ്പുറം ഇങ്ങനെ ചിലത് കാണാതെ പൊയ്ക്കളഞ്ഞു. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി.



    വേണുഗോപാല് ജീ : “റിഫൈൻ ചെയ്തിരുന്നെങ്കില് വളരെ നന്നാകുമായിരുന്നു..“ , ഓരോ വായനയിലും എനിക്കു തോന്നുന്ന കാര്യം. കമെന്റ് വായിച്ചപ്പോൾ സന്തോഷം തോന്നി. വളരെ നന്ദി.


    ആളവന്താൻ : അതെ , സുയോധനന് . ദുഷ്ടത ചേര്ത്ത് കൊടുത്തു 'ദുര്യോധനന്' ആക്കിയ സുയോധനന്. അദ്ദേഹത്തിന്റെ ഒരുപാട് സദ്ഗുണങ്ങള് കാണാതെ പോയില്ലേ. നന്ദി വിമൽ.

    ente lokam:
    വിലയേറിയ അഭിപ്രായത്തിനു ആദ്യമേ ഒരു നന്ദി.
    ഇനി സിനിമയെക്കുറിച്ച് ആലോചിക്കണമല്ലേ. (എന്നെ കാലാവസ്ഥാ നിരീക്ഷകരു കൊണ്ട് പോട്ടെ , എന്ന്).

    salam pottengal : നല്ല നല്ല വാക്കുകൾക്ക് നിറയെ നന്ദി. ഏം. ടിയുടെ രണ്ടാമൂഴം വായിച്ച ഫീൽ കിട്ടി എന്നു പറഞ്ഞത്( അതൊന്നും കേൾക്കാനുള്ള അർഹത ഇല്ല എന്നറിയാമെങ്കിലും) സന്തോഷിപ്പിക്കുന്നു.



    lekshmi. lachu : ലച്ചു, വായിച്ച് അഭിപ്രായം പറഞ്ഞതിനു ആദ്യമേ ഞാൻ നന്ദി പറയുന്നു. ദുര്യോധനൻ ഒരു നല്ല വ്യക്തിയായി തോന്നിയെങ്കിൽ ഒരുപാട് സന്തോഷമുണ്ട്. വീണ്ടും കാണാം.




    പഞ്ചമി : ദുഷ്ടതയും ആപേക്ഷികമാണോ? വളരെ നന്ദി ഈ കമന്റിനും സന്ദർശനത്തിനും..


    ഇസ്മായില് കുറുമ്പടി (തണല്) : “ ഗഹനമായ വിഷയം വേറിട്ട ശൈലിയില് ആകര്ഷകമായി അവതരിപ്പിച്ചു. “ ഈ കമെന്റിൽ ഓരോ വാക്കിനും ഞാൻ നന്ദി പറയേണ്ടി വരുന്നു. വിലയേറിയ വാക്കുകൾക്കു വീണ്ടും നന്ദി.

    ReplyDelete
  16. ഹംസ : അത് കറക്ട്. അമരീഷ് പുരിയെയു ജോസ് പ്രകാശിനെയും മാത്രമല്ല, വീരപ്പനെ വരെ ഹീറൊ ആക്കണം. പിന്തുണ തന്നാൽ മതി. ഞാൻ റെഡി. വീണ്ടും വന്നു കമന്റിയതിന് ദാ(((((((((..............)))))))))))) ഇത്ര സന്തോഷം.



    കുസുമം ആര്‍ പുന്നപ്ര : ടീച്ചർ പറഞ്ഞതു പോലെ സീതയെ കുറിച്ചു കുറെ ചിന്തിച്ച്ട്ടുണ്ട്., ഈ അഭിപ്രായം വളരെ സന്തോഷം തരുന്നു. നന്ദി

    ReplyDelete
  17. ശ്രീ, ആദ്യം തന്നെ അഭിനന്ദനങ്ങള്‍. ഹൈസ്കൂളില്‍ കര്‍ണ്ണഭൂഷണം പഠിക്കുമ്പോള്‍ ദുര്യോധനന്നും കര്‍ണ്ണനും തമ്മിലുള്ള സ്നേഹം മനസ്സില്‍ കൊണ്ടു. ധര്‍മയുദ്ധം ജയിക്കാന്‍ കാട്ടിക്കൂട്ടിയ ഉപായങ്ങള്‍ കണ്ട് യഥാര്‍ഥഹീറോ ആരെന്ന് സംശയിച്ചു. “ജയിക്കുന്നവര്‍ ചരിത്രം രചിക്കുന്നു” അല്ലേ? പിന്നെ ഹംസയ്ക്കുള്ള മറുപടിയില്‍ പറഞ്ഞ വീരപ്പന്റെ ഭാഗം വീരപ്പനു പറയാനുള്ളത് നമ്മളാരും കേട്ടിട്ടില്ല. ചരിത്രം എഴുതിയിട്ടുമില്ല. ജയിച്ച പോലീസും ഭരണകൂടവും എഴുതും വീരപ്പവധചരിത്രം. തിളങ്ങുന്ന കുപ്പായമിട്ട് ഒന്നെമുക്കാല്‍ കോടി കക്കുന്നവര്‍ ചരിത്രമെഴുതും......... (if you are in my shoes... എന്നായിരിക്കും വീരപ്പന് പറയാനുണ്ടാവുക.)

    ReplyDelete
  18. ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പ്രശസ്തമായ ഈ വരികളാണ്..
    " All the world's a stage, and all the men and women merely players: they have their exits and their entrances; and one man in his time plays many parts, his acts being seven ages."
    ( നന്ദി William Shakespeare.)

    ReplyDelete
  19. ഒന്ന് പറയാന്‍ വിട്ടു ചാണ്ടികുഞ്ഞിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു....
    " ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം.."

    ReplyDelete
  20. വരാൻ വൈകി. വായിച്ചില്ലെങ്കിൽ മിസ് ആയേനേ. ഇത്ര നല്ലൊരു വായന തന്നതിനു നന്ദി ആദ്യമേ പറയുന്നു. എന്താ പറയാ “സുയോധനൻ” എന്ന കവിതയൊ മറ്റൊ ഏതൊ ക്ലാസിൽ പഠിച്ചത് ശരിക്കും ഓർത്തു. എല്ലാത്തിനും രണ്ട് വശങ്ങൾ ഉണ്ട്, ആ കോണിലൂടെ നോക്കുമ്പോൾ ദുര്യോധനൻ ശരിക്കും ഒരു മഹാനായ ഒരു രാജാവാണ്, വീരനാണ്.

    ആകാശാത് പതിതം തോയം യഥാഗച്ഛതി സാഗരം, സർവ്വദേവ നമസ്ക്കാരം ശ്രീകേശവം പ്രതിഗച്ഛതി!

    എങ്ങനെയാണോ ആകാശത്തിൽ നിന്നും പതിക്കുന്ന ഓരൊ തുള്ളിവെള്ളവും അൾട്ടിമേറ്റ്ലി സമുദ്രത്തിൽ എത്തിച്ചേരുന്നത് അങ്ങനെ, ഏത് ഈശ്വരനെ ജപിച്ചാലും സാക്ഷാൽ ശ്രീകൃഷ്ണന്റെ തൃപ്പാദങ്ങളിലാണ് അത് എത്തിച്ചേരുന്നത്. എല്ലാം തന്റെ മോഹന മായ മാത്രമാണ് എന്ന് ഭഗവാൻ കൃഷ്ണൻ പറയുന്നതിനോടോപ്പം തന്നെ എല്ലാ ജീവിതവും മുൻപേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നും പറയുന്നു!!

    അതിൻ പ്രകാ‍രം അരങ്ങത്ത് ആട്ടമാടാൻ വിധിച്ചിട്ടുള്ള ഒരു ധീരനായിരുന്നു സുയോധനൻ.. പുരാ‍ണത്തിലെ ഒരേട് വ്യത്യസ്ഥമായ ഒരു ആങ്കിളിലൂടെ അവതരിപ്പിച്ചതിനും വായാനാസുഖം തന്നതിനും അഭിനന്ദനങ്ങൾ!!

    ReplyDelete
  21. ദൈവം നമുക്ക് സവിശേഷബുദ്ധി തന്നിട്ടുണ്ട്, അതനുസരിച്ച് സ്വന്തം ജീവിതം സ്വര്‍ഗമാക്കണോ, നരകമാക്കണോ എന്ന് തീരുമാനിക്കുന്നത് നാം തന്നെ...അവനവന്‍ ചെയ്യുന്ന പാപങ്ങള്‍ക്കുള്ള കണക്ക് ഈ ജീവിതത്തില്‍ തന്നെ പറയണം ചാണ്ടിക്കുഞ്ഞ് ഈ പറഞ്ഞതിനോടും യോജിക്കുന്നു!!

    ReplyDelete
  22. കാലം ഒരുപാട് മാറിയെങ്കിലും കഥയും കഥാപാത്രങ്ങളും കൂടുതൽ നമ്മെ നിരന്തരം വേട്ടയ്യാടുന്നു. ധർമ്മാധർമ്മങ്ങൾ മാറിമറിയുന്ന ഈ കാലപ്രവാഹം എവിടേക്കാണ്. ഒന്നു പറയാം ശരി ഒന്നേയുള്ളു, സത്യം ഒന്നേയുള്ളൂ.

    ReplyDelete
  23. ദുര്യോധനനെ കൂടുതൽ ഇഷ്ടപ്പെടുവാൻ നമ്മുടെ മനസ്സിന്റെ നന്മയുടെ വികാസത്തെ കാണാതിരുന്നൂടാ. നന്ദി.

    ReplyDelete
  24. ajith : "ജയിക്കുന്നവര്‍ ചരിത്രം രചിക്കുന്നു". അതെ. നല്ല വാക്കുകൾക്കു നിറയെ നന്ദി.


    BIJURAJ M S : നന്ദി.


    മഞ്ഞുതുള്ളി (priyadharsini): വിലയേറിയ വാക്കുകൾക്ക് നന്ദി.



    ഹാപ്പി ബാച്ചിലേഴ്സ് :ഒട്ടും വൈകിയിട്ടില്ലല്ലൊ. നന്ദി


    വക്കീല്‍ : സത്യം ഒന്നേയുള്ളു. സത്യം. നന്ദി

    സുജിത് കയ്യൂര്‍ : നന്ദി.

    ReplyDelete
  25. ഈ ശ്രമം കൊള്ളാം. എഴുത്തും ഭംഗിയായി.

    മഹാനായ മലയാള നിരൂപകൻ കുട്ടിക്കൃഷ്ണ മാരാരുടെ ഭാരതപര്യടനം എന്ന പുസ്തകം വായിച്ചിട്ടില്ലെങ്കിൽ അത് തീർച്ചയായും വായിയ്ക്കുക. ഭാസ നാടകം ഊരുഭംഗവും വായിയ്ക്കുക.
    എഴുത്തിന് കൂടുതൽ ഉൾക്കാഴ്ചയും കരുത്തും വന്ന് തെളിയട്ടെ എന്നാശംസിച്ചുകൊണ്ട്........

    ReplyDelete
  26. ചരിത്രം ഒരു കുലടയാണ് അത് ബലവാനോടൊപ്പം അന്തിയുറങ്ങും എന്ന് പറയുന്ന പോലെയാണ്. ജയിക്കുന്നവൻ ചരിത്രം ഉണ്ടാക്കും. പാണ്ഡവരാണോ കൌരവരാണോ ശരി എന്നതാണോ പ്രശ്നം. അതോ ആരാണ് കൂടുതൽ ശരി ചെയ്തത് എന്നോ.
    ശരി മാത്രം ചെയ്തവരോ തെറ്റു മാത്രം ചെയ്തവരോ ലോകത്ത് ജീവിച്ചിരുന്നിട്ടില്ലല്ലോ. ആരും മരിക്കാത്തെ വീട്ടിൽ നിന്നും കടുക് വാങ്ങിക്കൊണ്ട് വരാൻ ബുദ്ധൻ നിർദ്ദേശിച്ചപോലെ അസാധ്യമായ ഒരു കാര്യമാവും അത്.

    പഴയ ഭാരതത്തിലെ ഒരു നാട്ടുരാജ്യത്ത് അധികാരത്തിനു വേണ്ടി ഒരു കുടുംബവഴക്ക് ഉണ്ടായി. അതിനെ അധികരിച്ച് ഒരു സാഹിത്യകൃതി ഉണ്ടായി. ആ കൃതിയിൽ മനുഷ്യരുടെ ഒരുപാട് പ്രതിനിധികളും വന്നു.

    ഗാന്ധാരി പറയുമ്പോലെ യഥാർത്ഥ സൂത്രധാരൻ കൃഷ്ണനല്ലേ. അതുകൊണ്ടാണ് കൃഷ്ണനെ ഗന്ധാരി ശപിക്കുന്നത്.

    അടിസ്ഥാനപരമായി യുദ്ധമാണ് പ്രശ്നം. ഒരു അധികാരത്തർക്കം ഒരു ജനതയെ മുഴുവൻ നശിപ്പിച്ചു. പാണ്ഡവരുടെയും കൌരവരുടെയും മക്കൾ എല്ലാം ചത്തൊടുങ്ങി. സ്ത്രീകളും കൈക്കുഞ്ഞുങ്ങളും മാത്രമുള്ള ഒരു രാജ്യമായി മാറി.

    ദുര്യോധനനും ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്.
    അഭിമന്യുവിനെ കൊന്നതടക്കം പലതും.

    ജീവിതത്തോട് എന്തു നിലപാട് എടുക്കുന്നു എന്നതാണ് പ്രശ്നം.
    യുദ്ധമൊഴിവാക്കാൻ ദുര്യോധനനും ഒന്നും ചെയ്തില്ല.

    അധികാരം എല്ലാവരെയും ദുഷിപ്പിക്കും. അത് നേടാൻ ആരും ദുഷിക്കും.

    അധർമ്മത്തിലൂടെ നേടിയ അധികാരം ഉപയോഗിച്ച് ആർക്കും ധർമ്മമാർഗ്ഗത്തിൽ ഭരിക്കാൻ ആവുമായിരുന്നില്ല.

    ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന പിൽക്കാല മാർക്സിയൻ സിദ്ധാന്തമാണ് കൃഷ്ണൻ മഹാഭാരതയുദ്ധത്തിൽ പയറ്റുന്നത്.

    തന്റെ അജൻഡ നടപ്പാക്കാൻ കൃഷ്ണനാണ് അവരെ തമ്മിലടിപ്പിച്ചത്.

    എല്ലാ അധികാരതർക്കത്തിലും യുദ്ധത്തിലും ഇത്തരം അജൻഡ നടപ്പാക്കുന്നവർ ഉണ്ട് എന്നും തിരിച്ചറിയണം.

    ഭരണാധികാരി വ്യക്തിപരമായ താല്പര്യത്തിനുപരി ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണം എന്ന് രാമൻ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് സീത അഗ്നിശുദ്ധി നിർദ്ദേശിച്ചത്. അത് എത്രമാത്രം ശരിയാണ് എന്നത് വേറേ കാര്യം. അതുപോലെ ദുര്യോധനൻ സംശയത്തിന്റെ നിഴലിൽ വരുന്ന ഒരുപാട് കൃത്യങ്ങൾ ചെയ്തിട്ടുണ്ട്.

    ഇത്തരം ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു വേദിയായി ഇത്. ഭാഷയിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. പറയുന്ന കാലത്തിന്റെ ഭാഷ വരേണ്ടതുണ്ട്.
    സംഭവങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഒരു ചർച്ചയുടെ രൂപത്തിലേക്ക് മാറി. അതൊന്ന് വേറേ രൂപത്തിലാക്കാൻ ശ്രമിക്കാമായിരുന്നു.

    എപ്പോഴും സത്യത്തെ തേടി പുറമേയുള്ളതിന്റെ അപ്പുറത്തേക്ക് പോകുന്നത് നല്ലതാ.

    സത്യം അത്യന്തം ലളിതമാണ്, അത് ഒറ്റവാക്കിൽ പറയാം എന്ന വചനം നിലനിൽക്കുമ്പോഴും.

    ReplyDelete
  27. പിന്നിലായി വീണു വീണു പോയ സഹോദര
    ങ്ങളെയും ദ്രൌപദിയേയും കണ്ടു വ്യസനിച്ചു
    മോക്ഷ പഥത്തിലെത്തിയ യുധിഷ്ഠരന്‍ അവിടെ
    ദുര്യോധനനെ കണ്ടു ചോദ്യമുന്നയിച്ചപ്പോള്‍
    ലഭിച്ച മറുപടിയാണു് ഈ എഴുത്ത്.നന്നായി
    ഒരു പ്രാപഞ്ചിക യാഥാര്‍ത്ഥ്യത്തെ ഭവതി
    അവതരിപ്പിച്ചു.

    ReplyDelete
  28. ഈ യുദ്ധം കൊണ്ടു നിങ്ങള്‍ എന്തു നേടി എന്നാണ് വ്യാസന്‍ ചോദിക്കുന്നത്. ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും എല്ലാം നഷ്ടപ്പെട്ട കുരുക്ഷേത്ര ഭൂമിയിലേക്കാണ് വ്യാസന്‍ നമ്മേ എത്തിക്കുന്നത്. അധര്‍മ്മം കൊണ്ടു നിറഞ്ഞ ഈ വംശം അറ്റ് പോകണം എന്നുമാണ് അതിന്റെ ഉള്ളടക്കം. സത്യത്തില്‍ രണ്ട് കൂട്ടരിലും ധര്‍മ്മമില്ല. യുദ്ധം ഒന്നിനും പരിഹാരവുമല്ല എന്നും അത് നമ്മേ ബോദ്ധ്യപ്പെടുത്തുന്നു.
    പിന്നെ പുരാണങ്ങളിലെ അസുര അതല്ലെങ്കില്‍ വില്ലന്മാരുടെ ഒരു പ്രത്യേകത അവര്‍ ശൈവരായിരുന്നു എന്നതാണ്. ശൈവരെ വൈഷണവര്‍ ലങ്കവരെ തുരത്തി പിന്നീട് ലങ്കയില്‍ വച്ചും അടിയറവു പറയിപ്പിക്കുന്ന ഒരു ചരിത്രം അടിയിലൂടെ ഒഴുകുന്നുണ്ട്. അങ്ങനെ പലകാര്യങ്ങളിലൂടെ വായിച്ചെടുക്കണം.
    ആശംസകള്‍ ഈ വേറിട്ട ചിന്തക്ക്.

    ReplyDelete
  29. നന്നായി ശ്രീ..നല്ല പോസ്റ്റ്‌...ദുര്യോധനന്റെ വ്യൂ പോയിന്റ്‌ നമ്മെ പലതും ചിന്തിപ്പിക്കും. എന്തിനും ഉണ്ടല്ലോ രണ്ടു വശവും..

    കര്‍ണ്ണന്‍ മഹാഭാരതത്തിലെ ഒരു വലിയ കഥാപാത്രമാണ്. ഒരുപക്ഷെ പാണ്‍ടവരേക്കാള്‍..അംഗരാജാവായിട്ടു വാഴിച്ചിട്ടും ദ്രൌപദിയെ വേള്‍ക്കാന്‍ കഴിയാതെ അപമാനിതന്‍ ആയ കര്‍ണ്ണന്‍..എന്നും അര്‍ജുനന്റെ മുന്‍പില്‍ തോല്‍ക്കുന്ന കര്‍ണ്ണന്‍..സ്വന്തം സുഹൃത്തിനു മാതാവിനെക്കാള്‍ പ്രാധായ്ന്യം കൊടുത്ത കര്‍ണ്ണന്‍. ചതിയാനെന്നരിഞ്ഞിട്ടും തന്‍റെ ദാനശീലം മാറ്റത്ത കര്‍ണ്ണന്‍.

    കര്‍ണന്‍ ആണ് താരം !

    ReplyDelete
  30. ഏതൊരാള്‍ക്കും താന്‍ ചെയ്യുന്ന പ്രവര്‍‌ത്തികള്‍ക്ക് ന്യായീകരണം ഉണ്ടാവും. അതുകൊണ്ട് അവ ശരിയാവുന്നില്ല.

    കൊലയാളിക്കും അയാള്‍ ചെയ്ത പാതകത്തിന്‌ തക്കതായ കാരണ പറയാനുണ്ടാവും. അതെന്തായാലും ജീവന്റെ നാളം ഊതിക്കെടുത്താനുള്ള ന്യായീകരണമാവില്ല.

    അഫ്ഗാനിസ്ഥാനിലും ഇറാക്കിലും യുദ്ധം നടത്താന്‍ ബുഷിന്‌ തന്റേതായ ന്യായീകരണങ്ങള്‍ ഉണ്ട്. പക്ഷേ നിരപരാധികള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ യുദ്ധങ്ങള്‍ക്ക് തുടക്കമിട്ട ബുഷിനോട് മനുഷ്യമനസ്സാക്ഷിക്കു പൊറുക്കുവാനാവില്ല.

    അക്രമവും യുദ്ധവും ഒന്നിനും പരിഹാരമാവുന്നില്ലെന്ന ആ സത്യം മനുഷ്യരാശിക്ക്‌ മനസ്സിലാക്കി കൊടുക്കാനും കൂടിയായിരിക്കും വ്യാസന്‍ ശ്രമിച്ചിരിക്കുക. പക്ഷേ ഇപ്പോഴും മനുഷ്യര്‍ ആ സത്യം മനസ്സിലാക്കിയിട്ടില്ലെന്നുള്ളത് വേദനയുള്ളവാക്കുന്നു.

    ശ്രീ, ഇത്തവണ ഞാന്‍ വരാനിത്തിരി വൈകി. ഈ വിഷയവും എഴുതിയ ശൈലിയും എനിക്ക് ഒരുപാടിഷ്ടമായി. വളരെ നല്ല ഉദ്യമം. അഭിനന്ദനങ്ങള്‍.

    ReplyDelete
  31. ആദ്യമായാണ്‌ ശ്രീയുടെ ബ്ലോഗില്‍ ഞാന്‍ വരുന്നത്. "തിരിച്ചറിവിന്റെ അപൂർവ സമാഗമം" അവതരണ ഭംഗി കൊണ്ട് മികച്ചു നില്‍ക്കുന്നു. "എല്ലാ ജീവിതവും ദൈവം മുൻപേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു" എന്നത് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. എന്നാല്‍ ആ നിശ്ചയം അത്ഞാതമായതിനാല്‍ നമുക്ക് ശരികളിലൂടെ സഞ്ചരിക്കാം. "നന്മകള്‍ വീണ്ടും തിരിച്ചറിയാന്‍ ഒരു സ്വര്‍ഗീയ യാത്ര" .


    MT യുടെ പരീക്ഷണങ്ങള്‍ ശ്രീയെ സ്വാധീനിച്ചിട്ടുന്ടെന്നു തോന്നുന്നു. എങ്കില്‍ നല്ലത്. വായന നിങ്ങളിലെ എഴുത്ത്കാരിക്ക് മാറ്റ് കൂട്ടും

    ReplyDelete
  32. Echmukutty: നല്ല വാക്കുകൾക്ക് വളരെ നന്ദി. ഊരുഭംഗം തീർച്ചയായും വായിക്കാൻ ശ്രമിക്കാം.
    എന്.ബി.സുരേഷ്: വളരെ നന്ദി മാഷെ. എഴുത്തിലെ പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കാം. നിർദ്ദേശങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
    ജയിംസ് സണ്ണി പാറ്റൂര് : നല്ല വാക്കുകൾക്ക് നിറയെ നന്ദി.
    ഭാനു കളരിക്കല് : വേറിട്ട വായന തോന്നിയെങ്കിൽ ഒത്തിരി സന്തോഷം. വളരെ നന്ദി.
    Villagemaan : അതെ, കർണ്ണൻ തന്നെയാണു താരം. നല്ല വാക്കുകൾക്കു നന്ദി പറയുന്നു.
    Vayady: യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന തിരിച്ചറിവ് മാനവരാശിക്ക് എന്നെങ്കിലും ഉണ്ടാകുമോ? വളരെ നന്ദി തത്തമ്മെ ..
    Akbar: ‘ആദ്യമായി വന്നു ‘എന്നതിനേക്കാൾ ‘വന്നു‘ എന്നതാണു എന്റെ സന്തോഷം . സന്ദർശനത്തിനും നല്ല വാക്കുകൾക്കും നന്ദി.

    ReplyDelete
  33. In late 14th, early 15th century there lived in Gadag, Karnataka, a poor brahmin called Naranappa. Later, because of the Mahabharata epic "Karnata Bharata Kathamanjari" that he wrote in Kannada, he came to be called as Kumara Vyasa. His greatest desire was to write Mahabharata based on original sources, and to this end he prayed day-in and day-out in the Temple of Veera Narayana, temple of Trikuteshwara. One day the Almighty decided to answer his prayers and appeared in his dream and said: "Attend the forthcoming dwadasi parana (dwadasi feast) in the Veera Narayana Temple. Watch out for one lone brahmin who would leave the feast the earliest. He is none other than Ashwathama of Mahabharata. Fall at his feast and ask him to narrate the Mahabharata as it happened. You can record it in writing claim your share of fame". Promptly Naranappa attended the following Dwadasiparana at the Veera Narayana Temple, and he followed the Brahmin who finished his feast the earliest and started walking out of the Temple. He approached him and fell at his feet saying, "Sir, I know who you are, you are the very same Ashwathama of Mahabharata, please help me". At this Ashwathama was taken aback and asked him how do you know this? Naranappa responded saying "The Veera Narayana Swamy" appeared in his dream and told me so. Ashwathama was mightily pleased hearing this and asked Naranappa, OK, tell me what can I do for you. Naranappa responded saying he would like to write the Mahabharata in Kannada as it happened. To this Ashwathama agreed under two conditions. He said that Naranappa should start writing the Mahabharata everyday after he finished his bath, wearing a wet Veshti (Dhoti). Ashwathama said, you can keep writing till such time your Veshti is wet and the Mahabharata would flow from your pen as it happened. The moment your clothes dry up, the flow would stop. He also put a condition that he should not disclose this secret to anyone failing which the flow would stop forever. Needless to say, our Naranappa, was immensely excited about the project, and he kept his secret till the time he reached the "Gadha Parva" (the time when Duryodhana and Bheema fought the duel of the maze). At this moment it is believed that Ashwathama appeared before Naranappa and he was in tears -- remembering his friend Duryodhana and the adharmic way in which Bhemaa fell Duryodhana. Naranappa overcome with excitement disclosed this scret to his wife, and his writing flow stopped immediately. That is why his Mahabharata ends with Gadha Parva. Later someone might have added up from Vyasa Bharata, but our Kumara Vyasa's Mahabharata ended with the Gadha Parva.

    to my knowledge as I heard this from a friend of mine from karnataka, this version is one with Duryodhana as a hero and the Pandavas as the villains of the story

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. This comment has been removed by the author.

    ReplyDelete
  38. My friend Mr. Narasimha Deshpande have narrrated this story to me a few years before.And he told me then that this version of mahabharata is having Duryodhana as the hero and Pandavas and krishna as villains.

    ReplyDelete
  39. മനോഹരമായ എഴുത്ത്...ആശംസകള്‍...

    ReplyDelete
  40. നന്നായിരിക്കുന്നു

    ReplyDelete
  41. എന്റമ്മോ ഞാൻ ലിങ്കു ചോദിച്ചതു നന്നായി അല്ലെ നമ്മൾ ചെയ്യുന്നത് തെറ്റായാലും ശരിയായാലും നാം അതൊനൊരു ന്യായീകരണം കണ്ടെത്തുന്നു. അതിനെ സമർത്തിക്കാൻ അനായാസം കഴിയും.. ഇതൊക്കെ മനസ്സിലാക്കാൻ പറ്റിയല്ലോ... കൊള്ളാം ട്ടോ ഇത്രയും എഴുതണമെങ്കിൽ നല്ല ക്ഷമ വേണം.. വായിച്ചപ്പോൾ പലതും അറിയാൻ കഴിഞ്ഞു...

    ReplyDelete
  42. ക്ഷമിക്കുക, വായിക്കാന്‍ വൈകിയതില്‍.
    ഈ ശ്രമത്തെ അഭിനന്ദിക്കുന്നു, വേറിട്ട വായനയ്ക്ക് അവസരം നല്‍കിയതില്‍ നന്ദിയും :)

    ReplyDelete
  43. ഈ ശ്രമം കൊള്ളാമല്ലോ, എഴുത്ത് മനോഹരം, അഭിനന്ദനാർഹം പക്ഷെ മടി ഒഴിവാക്കണം ഹി ഹി :)

    പുതിയ പോസ്റ്റുകൾ വരട്ടെ

    ReplyDelete
  44. വേറിട്ട ഒരു കാഴ്ച തന്നെ!

    ReplyDelete
  45. മനൊഹരമായ അവതരണം..വിത്യസ്തമായ വീക്ഷണം..

    ReplyDelete
  46. റീ പോസ്റ്റ് ആണല്ലേ.

    നന്നായിട്ടുണ്ട്, സ്വര്‍ഗ്ഗീയ യാത്ര

    ReplyDelete