Saturday, February 5, 2011

ടീച്ചർമാരും ഈ കൂട്ടിൽ....



ഫസ്റ്റ്ബെൽ അടിച്ചു കാണുമെന്നു വെപ്രാളപ്പെട്ടാണു സ്കൂളിന്റെ പടി കടന്നതു. ഭാഗ്യം! മക്കൾ എല്ലാം അനുസരണയോടെ പുറത്തു തന്നെ നിൽ‌പ്പുണ്ട്. ഒരെണ്ണം ക്ലാസ്സിൽ കാണില്ല.ടൈറ്റാനിക്കിൽനായികാനായകന്മാർ നിൽക്കുന്നതു പോലെ മൂന്നാം നിലയിൽ നിന്നു താഴെക്കു നോക്കി നിൽക്കുന്നുണ്ട് ആൺപട. തേഡ് ബെല്ലോടെ ക്ലാസ്സ്ടീച്ചർ സ്വീകരിച്ചു ക്ലാസ്സിലേക്കു ആനയിക്കുന്നതു കാത്തു നിൽ‌പ്പാണ്.

      സ്റ്റാഫ് റൂമിലേക്കു ചെന്നപ്പോൾ എന്തോ ഒരു അപാകത. പതിവിനു വിപരീതമായി രാവിലെ തന്നെ തുടങ്ങിയൊ ചർച്ച.പക്ഷെ, ഉച്ചത്തിലുള്ള അഭിപ്രായങ്ങൾ ഒന്നും കേൾക്കാനുമില്ല.

  ഇതെന്തുപറ്റിന്നു അന്തംവിട്ട് എല്ലാവരെയും നോക്കി നിന്നു കുറച്ചു നേരം.

ന്താ ടീച്ചറെ രാവിലെ ഗൌരവമായി ചർച്ച?

അപ്പോൾ ടീച്ചർ ഒന്നും അറിഞ്ഞില്ലേ?നമ്മുടെ ലീനടീച്ചറിന്റെ ക്ലാസ്സ് ഓർക്കൂട്ടിൽളരെ  ഗൌരവമായിതന്നെ അജ്മി ടീച്ചർ പറഞ്ഞു.

ന്നലെ കുട്ടികളാരോ പറഞ്ഞതു കേട്ടു വിഷ്ണു സാർ രാവിലെ നോക്കിയപ്പോൾ ലീനടീച്ചർ ലൈവായി ഓർക്കൂട്ടിൽ

ർക്കൂട്ടിലല്ല ടീച്ചറേ, യു ട്യൂബിൽ!“  ലേഖ ടീച്ചർ ചാടി വീണു പറഞ്ഞു.

ആ.. ടീച്ചറിന്റെ  ക്ലാസ്സ് നാലുപേർക്കു ഉപകാരമാകട്ടെയെന്നു കരുതി ഏതോ വിരുതൻ ചെയ്ത പണിയാകും

അതെയതെ,ടീച്ചർ നിർമ്മലിനെ എഴുന്നേൽ‌പ്പിച്ചു നിർത്തി നിറയെ വഴക്കു പറയുന്നതും പിന്നെ സാരി കൊണ്ടൊരു ഫാഷൻ ഷോയും ..നാലു പേർക്കല്ല നാട്ടുകാർക്കു മൊത്തം ഉപകാരപ്പെടും” 
ലേഖ ടീച്ചർക്കു കലി തീരുന്നേയില്ല.

ന്നിട്ടു ലീന ടീച്ചറെവിടെ?

ഓഫീസ് റൂമിൽ ആകെ വിഷമിച്ചു ഇരിപ്പുണ്ട്

   അപ്പോഴേക്കും സെക്കൻഡ് ബെൽ കിടുങ്ങി.പ്രാർഥന ചൊല്ലുന്നതിനു മുൻപു ക്ലാസ്സിലെത്തിയില്ലെങ്കിൽ അതു നാട്ടുകാരറിയും. .അത്ര അനുസരണയുള്ള കുഞ്ഞുങ്ങൾ ആണു.ഒന്നാം പീരിയഡ് അവിടെ തന്നെ .

ആദ്യത്തെ പീരിയഡ് കഴിഞ്ഞു ക്ലാസ്സിൽ എത്തിയപ്പോഴേക്കും രംഗം  ആകെ മാറിയിരുന്നു.അധ്യാപകരുടെ മുൻപിൽ കുറ്റവാളിയെപ്പോലെ നിൽക്കുന്നു  പ്ലസ്ടുവിലെ അമൽ.

ക്രോസ്സ് വിസ്താരം നടക്കുകയാണു.

നീയാണു ക്ലാസ്സിൽ ക്യാമറയുമായി വരുന്നതെന്നാണല്ലോടാ നിന്റെ ക്ലാസ്സിൽ നിന്നും അറിഞ്ഞതു.നീ തന്നെയല്ലെ ലീന ടീച്ച്രിന്റെ ക്ലാസ് യു ടൂബിൽ ഇട്ടതു. സത്യം പറഞ്ഞൊ. ഇല്ലെങ്കിൽ നീ ഇനി ഇവിടെ പഠിക്കില്ല

“അല്ല സാർ, ഞാനല്ല. സത്യമായും എനിക്കൊന്നും അറിയില്ല

ഇവനിതെത്രാമത്തെ തവണയാണു ഞാനല്ലയെന്നു പറയുന്നതു. കള്ളം പറയുന്നോടാരത് സാർ ചാടിയെണീറ്റു. അദ്ദേഹം ഇതു വരെ രംഗം വീക്ഷിച്ച് ശാന്തനായി ഇരിക്കുകയായിരുന്നു   .ഇനി രക്ഷയില്ല. ഒന്നുകിൽ അവന്റെ പണി തീരും അല്ലെങ്കിൽ അവൻ സത്യം സമ്മതിക്കും.ദേഷ്യം വന്നാൽ അസ്സൽ കംസൻ തന്നെ.

അമലിന്റെ കണ്ണുകൾ നിറഞ്ഞു.പേടിച്ചു വിറയ്ക്കാൻ തുടങ്ങി.മെല്ലെ തല താഴ്ത്തി അവൻ ആസത്യം’ പറഞ്ഞു.

അതു ഞാനാണു ചെയ്തതു. അബദ്ധം പറ്റിപ്പോയി. നി ചെയ്യൂല്ല

“പിന്നെന്താടാ സമ്മതിക്കാൻ ഇത്ര ബുദ്ധിമുട്ടു? നീ ക്യാമറ സ്കൂളിൽ കൊണ്ടുവന്നതെന്തിനാ? മൊബൈൽ ആണൊ? എടുക്ക്, ഇന്നു നിർത്തും നിന്റെ കൂട്ടും പാട്ടും

ഞാൻ മൊബൈൽ കൊണ്ടു വന്നില്ല സാറെ

പിന്നേം നുണ പറയുന്നോ?

അതു പെൻ ക്യാമറയായിരുന്നു. സ്കൂളിൽ അനാശാസ്യം നടക്കുന്നതു പിടിക്കാൻ കൊണ്ടു വന്നതാ

 ഇപ്പോൽ ഞെട്ടിയതു ശരത് സാർ. ഈശ്വരാ, ഇവനിനി എന്തൊക്കെയാണൊ അതിലെടുത്തു വച്ചിരിക്കുന്നതു.

ന്തു അനാശാസ്യം നടക്കുന്നതാ നീ കണ്ടതു?

അത്..പതിനൊന്നിലെ ഒരു പെണ്ണും പന്ത്രണ്ടിലെ രണ്ടു ചെറുക്കന്മാരും തമ്മിൽ അനാശാസ്യം നടക്കുന്നുണ്ട് , ഞാൻ കണ്ടതാ

നീ എന്താടാ കണ്ടത്?ശരത്സാറിനു കലിയിളകി.

“അത്...അതവർ തമ്മിൽ എന്നും  ഗേറ്റ്ന്റടുത്തു നിന്നു സംസാരിക്കും.അതു പിടിക്കാൻ കൊണ്ടു വന്നതാ
അതാണോടാ അനാശാസ്യം?എന്നിട്ടതും റെക്കോഡ് ചെയ്തൊ? അതു നീയെവിടെ ഇട്ടു?

ല്ല, അതു കിട്ടീല്ല

ഭാഗ്യം! അല്ലെങ്കിൽ അതും ഇവൻ പരസ്യപ്പെടുത്തിയേനെയല്ലോ

      അവൻ പറഞ്ഞതു പതിനൊന്നാം ക്ലാസ്സിലെ കാണാൻ കൊള്ളവുന്ന ഒരു കൊച്ചിനെ കുറിച്ചാണ്. സംസാരിക്കുന്നതു അനാശാസ്യമായി തോന്നിയെങ്കിൽ അതിന്റെ കാരണം അസൂയ തന്നെയെന്നു മനസ്സിലാകാൻ വലിയ പ്രയാസമില്ലല്ലൊ.

നീയെന്തിനാടാ ലീനടീച്ചറിന്റെ ക്ലാസ്സ് എടുത്ത് യു ട്യൂബിൽ ഇട്ടതു?

അത്...അത്..” അവനിന്നുരുങ്ങുന്നു.

ഞാൻ പറയാം, കഴിഞ്ഞ ദിവസം ഇവനു ഞാൻ രണ്ട് കൊടുത്തു.ക്ലാസ് ടെസ്റ്റിനു അവന്റെ മാർക് പൂജ്യം, അസൈന്മെന്റ് എഴുതീല്ല.എന്തെങ്കിലും പറഞ്ഞാൽ ഉടൻ വരും തർക്കുത്തരം.അതു മാത്രം അറിയാം.ലീന ടീച്ചർ നിന്ന് കലി തുള്ളുന്നു.

കാര്യവും കാരണവും കിട്ടിയ സ്ഥിതിക്കു ഇനി  ഡിസിപ്ലിൻ കമ്മറ്റിക്കു വിടാം.

രീഷ് സാർ തന്നെ ഏറ്റെടുതോളൂ, ഇതിനൊരു തീരുമാനമാക്കണം.ഇവനെയൊന്നും വെറുതെ വിടാൻ പാടില്ല

    ഇപ്പോൾ അധ്യാപകർ മൊത്തതിൽ ഞെട്ടി. വാച്ചിലും ബെൽറ്റിലും വരെ ക്യാമറയും കൊണ്ടു നടക്കുന്നയാളാണു പെൻ ക്യാമറക്കാരനുള്ള ശിക്ഷ തീരുമാനിക്കുന്നത്. തേങ്ങാകള്ളനെ നന്നാക്കാൻ കായംകുളം കൊച്ചുണ്ണിയെ വീട്ടപോലെ.!
....................................                                  ..........................................                                

വാൽക്കഷണം:
 അധ്യാപികമാർ ഇപ്പോൾ തൊട്ടടുത്തുള്ള ചുരിദാർ ഷോപ്പിലേക്കു ഓട്ടം തുടങ്ങി. എന്താ യാലും ഇതിലൊക്കെ വരും. എന്നാൽ കുറച്ച് ഗ്ലാമറായിത്തന്നെയാകട്ടെ. ഹാ1

36 comments:

  1. ഇപ്പോള്‍ ഇതല്ലേ സംഭവിച്ചുള്ളൂ എന്ന് കരുതി സമാധാനിക്കാം

    ReplyDelete
  2. ha..ha..വാല്‍കഷ്ണം കലക്കി..പിന്നെ ഈനാം പേച്ചിക്ക്
    കൂട്ട് മരപ്പട്ടി..ആ പയ്യനെ സാറിന്റെ അടുത്ത് 'പോട്ടം
    പിടിക്കാന്‍' ട്രെയിന്നിങ്ങിനു വിടൂ...ടൈറ്റാനിക് പിള്ളേര്
    ചുരിദാര്‍ ടീച്ചര്‍മാരെ കാണാന്‍ ആവും മൂന്നാം നിലയില്‍
    തന്നെ നില്‍ക്കുന്നത്..sree ഈ പോസ്റ്റ്‌ നന്നായി രസിപ്പിച്ചു..

    hamsa ithu vare naattil poyille?

    ReplyDelete
  3. നല്ലപോസ്റ്റ്‌...
    എനിക്ക് വളരെഇഷ്ടപ്പെട്ടു...

    ആശംസകള്‍നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  4. നല്ല സ്റ്റോറി ..പെന്‍ക്യാമറയ്ക്ക് തുച്ഛമായ വിലയെ ഉള്ളു...അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക.......

    ReplyDelete
  5. അതെ പെന്‍ ക്യാമറ കൊണ്ടു പെണ്‍
    കാണാ മറകള്‍ എടുക്കാന്‍ ഒറ്റ കയ്യന്മാര്‍
    വരെ നിരങ്ങി നടക്കുന്ന കാലം ആണ്.

    ReplyDelete
  6. ഈ സ്റ്റിംഗ് ഒപ്പരേഷന്കാരെ കൊണ്ട് തോറ്റല്ലോ:)

    ReplyDelete
  7. തേങ്ങാകള്ളനെ നന്നാക്കാൻ കായംകുളം കൊച്ചുണ്ണിയെ വീട്ടപോലെ.! :))

    സില്‍മേലൊക്കെ കാണണ പോലായി അല്ലെ? ബട്ടണ്‍സ്, പേന, വാച്ച്..ഓഹ്, ജീവിക്കാന്‍ സമ്മതിക്കൂല്ലാന്ന് തോന്നണേ :)

    ReplyDelete
  8. വെറുതെയല്ല; നാട്ടില്‍ അനാശാസ്യം പെരുകി എന്ന് പത്രത്തില്‍ കണ്ടത്!
    (സംഗതി നര്‍മ്മം ആണെങ്കിലും അതിഗുരുതരമായ ഒരു വിഷയം ഈ കഥയില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ഇന്ന്, കേമറക്കണ്ണുകള്‍ കൊതുകിന്റെ കണ്ണിനെക്കാള്‍ ചെറുതായതിനാല്‍ മണ്ണിലും മുള്ളിലും മുരടിലും ഒക്കെ നമ്മുടെ സ്വകാര്യതകള്‍ നഷ്ടപ്പെടാം എന്ന വിഹ്വലതകള്‍ നമ്മെ മാനസികരോഗികളാക്കുന്നുണ്ട്. ചുരിദാര്‍ എന്നല്ല,പര്‍ദ്ദക്ക് പോലും അവയെ അതിജീവിക്കാന്‍ ആവില്ല. ശാസ്ത്രം മനുഷ്യന് നേട്ടമുണ്ടാക്കുന്നു. നാമതിനു ഓട്ടയുണ്ടാക്കുന്നു)

    ReplyDelete
  9. എന്താണ് പറയേണ്ടത്....ഒരു പിടിയും കിട്ടുന്നില്ല...പ്രത്യേകിച്ച് ഇപ്പൊ ഒരു പത്രവാര്‍ത്ത വായിച്ചേ ഉള്ളൂ...കാമുകന് വേണ്ടി ഹോസ്റ്റല്‍ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ വെച്ച എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനിയെപ്പറ്റി....

    ReplyDelete
  10. Nannayi teachare Schoolinte paripuurna roopam enikku kanankazhinju (teacherinte school thanneyano)kollam enniyum sakthamaya prameyangal varate

    ReplyDelete
  11. എന്ത് പറയാനാ..ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്..

    ReplyDelete
  12. എല്ലാം ശ്രദ്ധിച്ച് എങ്ങിനെ ഓരോന്ന് ചെയ്യാന്‍ കഴിയും എന്ന് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. പുതിയത് ഓരോന്ന് പുറത്ത്‌ വരുന്നത് അറിയാന്‍ പോലും കഴിയുന്നതിനു മുന്‍പ്‌ കുട്ടികളില്‍ വരെ ശീലമായി കഴിഞ്ഞിരിക്കുന്നു. വളരെ ഗൌരവമായ ഒരു വിഷയം അല്പം രസമായി തന്നെ അവതരിപ്പിച്ചപ്പോള്‍ അവസാനം ഒരു നാട്ടുനടപ്പ്‌ രീതി പോലെ അന്വേഷണം എല്പിക്കുന്നതും പറഞ്ഞു അവസാനിപ്പിക്കാതെ ഒരു വാല്‍ക്കഷ്ണവും കൂടി ചേര്‍ത്തപ്പോള്‍ അസ്സലായി.

    ReplyDelete
  13. നര്‍മ്മമാണെങ്കിലും കാര്യം സീരിയസ്സ് തന്നെ. ഒളികാമറ പേടിച്ചിട്ട് ജീവിതം അസ്വസ്ഥമാകുന്ന സാഹചര്യമാണല്ലോ. എന്താണൊരു പോംവഴി???

    ReplyDelete
  14. ടീച്ചറെ ഇത് "ക്ഷ" പിടിച്ചു. മര്‍മ്മമറിഞ്ഞുള്ള നര്‍മ്മം.
    "ടൈറ്റാനിക്കിൽ’ നായികാനായകന്മാർ നിൽക്കുന്നതു പോലെ മൂന്നാം നിലയിൽ നിന്നു താഴെക്കു നോക്കി നിൽക്കുന്നുണ്ട് ആൺപട" എന്ന് കണ്ടപ്പോഴേ മനസ്സിലായി ഇത് ഒരു ഒന്നൊന്നര പോസ്റ്റ്‌ ആവുമെന്ന്. നര്‍മ്മത്തില്‍ പൊതിഞ്ഞു പറഞ്ഞ കാര്യങ്ങള്‍ പക്ഷെ ഏറെ ഗൌരവമുള്ളവ തന്നെ. എന്ന് മാത്രമല്ല, ഈ പോസ്റ്റിനു അതിനപ്പുറമുള്ള മാനങ്ങള്‍ ഞാന്‍ കാണുന്നു. ടീച്ചര്‍ അത് ചിന്തിചിരുന്നോ എന്ന് അറിയില്ല. ഉണ്ടായാലും ഇല്ലെങ്കിലും "ഇപ്പോൾ അധ്യാപകർ മൊത്തതിൽ ഞെട്ടി. വാച്ചിലും ബെൽറ്റിലും വരെ ക്യാമറയും കൊണ്ടു നടക്കുന്നയാളാണു പെൻ ക്യാമറക്കാരനുള്ള ശിക്ഷ തീരുമാനിക്കുന്നത്. തേങ്ങാകള്ളനെ നന്നാക്കാൻ കായംകുളം കൊച്ചുണ്ണിയെ വീട്ടപോലെ.!" എന്ന വരികള്‍ക്ക് സ്കൂളിന്റെ ഗയ്റ്റും കടന്നു പുറത്തേക്ക് നീണ്ടു പോവുന്ന ഒരു പാട് അര്‍ത്ഥ വ്യാപ്തിയുണ്ട്. പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക് അത് പെട്ടെന്ന് മനസ്സിലാവും. genuine ആയ ഒരു പോസ്റ്റ്‌ വായിച്ചു. നന്ദി.

    ReplyDelete
  15. ഹംസ : എങ്ങനെ സമാധാനിക്കും.ഓരോ ദിവസം ഓരൊ പുതിയ വാർത്തയാണ്. ആദ്യ കമന്റ്റിനു നന്ദി.

    ente lokam: (അവിടെ വന്നു ചിരിച്ച് ക്ഷീണം തീർന്നില്ല. ) ഈ ലോകത്ത് എങ്ങനെ ജീവിക്കും? ഒറ്റക്കയ്യന്മാരും കാമറകളും ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണാൻ തോന്നിപ്പൊകുന്നു.അഭിപ്രായത്തിനു വളരെ നന്ദി .

    Anitha: നന്ദി അനിത.


    മഞ്ഞുതുള്ളി (priyadharsini) : അതെ, ചൈനീസ് കാമറകളെ പേടിക്കുക തന്നെ വേണം. നന്ദി പ്രിയ.


    Villagemaan: അല്ലെങ്കിൽ തന്നെ ഇപ്പോൾ തോൽക്കാത്തതു എവിടെയാണു.വായിച്ച്തിനു നന്ദി


    നിശാസുരഭി: സമ്മതിക്കൂല്ലാന്നു തന്നെ. നന്ദി നിശാസുരഭി.
    ഇസ്മായില് കുറുമ്പടി (തണല്) : ഇനി കൊതുകിന്റെ കൊമ്പിൽ പോലും കാമറയുണ്ടോ എന്നു നോക്കേണ്ടിയിരിക്കുന്നു. നന്ദി തണൽ.


    ചാണ്ടിച്ചൻ: എന്തുപറയാൻ. ആ വാർത്ത ഇന്ന് കണ്ടു. കഷ്ടം തന്നെ .അഭിപ്രായത്തിനു നന്ദി ചാണ്ടിച്ചൻ


    വാവ : വാവയല്ലേ.. ഇപ്പോൾ ഒന്നും പറയേണ്ട്. വലുതാകട്ടെ. (എന്റെ സ്കൂൾ അല്ല കേട്ടോ)നന്ദി വാവേ.


    lekshmi. lachu : അതെ ലച്ചു, god’s own country...dog’s own people.(നായകൾ എന്നെ ഓടിക്കും!).വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി.


    പട്ടേപ്പാടം റാംജി : കുട്ടികൾ നന്നായാൽ ഇനിയുള്ള തലമുറയെങ്കിലും നന്നാവും. പക്ഷെ അവർ ഇങ്ങനൊക്കെയാണു വളരുന്നത്.അഭിപ്രായത്തിനു വളരെ നന്ദി


    ajith: ഒരു പോം വഴിയുമില്ലാന്നു തോന്നുന്നു. കാര്യങ്ങൾ കൈ വിട്ടു പൊയി. അഭിപ്രായത്തിനു ഒത്തിരി നന്ദി.

    ReplyDelete
  16. നന്നായി.ആനുകളികപ്രസക്തിയുള്ള വിഷയം.സ്കൂളില്‍ ഇങ്ങനയനെങ്കില്‍ നമ്മുടെ സമൂഹത്തിലോ ?

    ReplyDelete
  17. കൊള്ളാം നല്ല പോസ്റ്റ്. ഇപ്പോളിങ്ങനെയുള്ള ക്യാമറകളുടെ പരസ്യം എപ്പോഴും മൊബൈലില്‍ വന്നു കൊണ്ടിരിക്കുകയല്ലേ.

    ReplyDelete
  18. ഹി ഹി കൊള്ളാം നല്ല സ്റ്റുഡന്‍റ്!
    അവസാനത്തെ ആ ഉപമയും കലക്കി.

    ReplyDelete
  19. സൂപ്പര്‍.. കൊള്ളാം..

    ReplyDelete
  20. എന്നാൽ കുറച്ച് ഗ്ലാമറായിത്തന്നെയാകട്ടെ. ഹാ

    ReplyDelete
  21. എന്തൊക്കെ കേള്‍ക്കണം അല്ലെ ഈ ലോകത്ത് ജീവിക്കുമ്പോള്‍ .. നര്‍മ്മത്തില്‍ ചലിച്ചു കൊണ്ടു ഒരു ഗ്പുരവമേറിയ വിഷയം വായനക്കാരില്‍ എത്തിച്ചിരിക്കുന്നു . വളരെ നന്നായി ഏതായാലും അവസാന ഭാഗം വായിച്ചപ്പോള്‍ പെട്ടെന്ന് ചിരിയും സങ്കടവുമാ തോന്നിയത് .. തല തൊട്ടപ്പന്മാര്‍ ഇങ്ങനെയാണെങ്കില്‍ കുട്ടികളെ ആര് നന്നാക്കും .. നന്നായി പിടിച്ചു ഈ തമാശയിലൂടെ കാര്യം പറഞ്ഞ രീതി. ( അപ്പൊ ചുരിദാര്‍ എടുക്കാന്‍ പോയതാ രണ്ടു ദിവസം മുന്പ് അല്ലെ അവിടെയൊന്നും അധികം ധൈര്യത്തില്‍ കറങ്ങണ്ട അറിയാലോ പെന്‍ കയ്യിലുള്ള കാലമാ പേന്‍ ഇഴയുന്നത്‌ പോലും ലോകം കാണും ... ജാഗ്രതൈ..!!!!!!!!!!!വാല്‍ കഷണം റൊമ്പ പിടിച്ചു !!.

    ReplyDelete
  22. നമ്മുടെ ക്ലാസ്സ്‌മുറികൾ പുറം‌ലോകത്തിന്റെ തനി സ്വരൂപമായിരിക്കുന്നു. സാഗർ ഹോട്ടലിന്റെ ബാത്‌റൂമിനെക്കാൾ ഒട്ടും മെച്ചമല്ലാതെയായിരിക്കുന്നു, ഇവിടവും. നമ്മുടെ സ്വകാര്യതകളെല്ലാം നഷ്ടമാവുന്ന ഇടങ്ങളിലാണ് നാം പാർക്കുന്നത്. എല്ലാം പൊതുപ്രദർശനശാലയാവുന്നു. വിദ്യാലയങ്ങളിൽ കുട്ടികൾ മൊബൈൽ കൊണ്ടുവരുന്നത് തടയാൻ മിടുക്ക് കാട്ടുന്ന അദ്ധ്യാപകരാവട്ടെ നിർബാധം അത് തോന്നിയ ഇടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. അദ്ധ്യാപനത്തെക്കാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സിലും ഷെയർ മാർക്കറ്റിംഗിലും തല്പരരായവർക്ക് 24 മണിക്കൂറും ഫോൺ വരുമല്ലോ.അപ്പോൾ ക്ലാസ്സ് റൂമിലും അത് കരുതേണ്ടതുണ്ട്. പക്ഷേ കുട്ടികൾ കൌതുകത്തിനു ചെയ്താൽ അത് ക്രിമിനൽ കുറ്റമായി. സ്റ്റാഫ് റൂമുകളിലെ വിശ്രമനേരങ്ങളിൽ കൂട്ടം കൂടിയിരുന്ന് മൊബൈലിൽ നീലച്ചിത്രങ്ങൾ ആസ്വദിക്കുകയും ഭരണിപ്പാട്ടിനെ വെല്ലുന്ന തെറിപ്പൻ പാട്ടുകേൾക്കുകയും ഇഷ്ടമായതെല്ലാം ബ്ലൂട്ടൂത്ത് വഴി കൈമാറുകയും ചെയ്യുന്നവരെ എത്രയോ പേരേ എനിക്കറിയാം. നല്ല സറ്റയർ ആണിത്. കുറച്ചുകൂടി ഒതുക്കി ത്രില്ലിംഗ് പോകാതെ പറയാമായിരുന്നു. അവസാനിപ്പിച്ചപ്പോൾ ഒരു പഞ്ച് കിട്ടിയില്ല. ഈ ബുള്ളറ്റ് ആരുടെയെങ്കിലുമൊക്കെ നെഞ്ചിൽ തറയ്ക്കും.

    ReplyDelete
  23. Sree, vaayichu.valkashanam kemam...aashamsakal

    ReplyDelete
  24. ഒരു വർത്തമാനകാല വിപത്തിന്റെ നർമാവിഷ്ക്കാരം വളരെ നന്നയിരിക്കുന്നു.

    ReplyDelete
  25. ഗൌരവ പ്രാധാന്യമുള്ള ഒരു വിഷയമാണെങ്കിലും സത്യത്തില്‍ രംഗം മനസ്സില്‍ കണ്ടപ്പോല്‍ ചിരിയാണ്‍ വന്നത്...അഭിനന്ദനങ്ങള്‍ ട്ടൊ..രണ്ടു നിലയ്ക്കും അതര്‍ഹിയ്ക്കുന്നൂ.

    ReplyDelete
  26. സ്കൂളുകളും ഇന്ന് ഭയപ്പെടേണ്ട ഇടമായിരിക്കുന്നു ..കുഞ്ഞുങ്ങള്‍ എന്ന് കരുതി നാം സ്നേഹിക്കുന്ന ചെറിയ വായില്‍ വലിയ വര്‍ത്തമാനം വിദ്യാര്‍ഥികളെയും ..എന്താ ചെയ്യുക എന്നൊരു പിടിയും കിട്ടുന്നില്ല
    ഇവിടെയൊരു മാടത്തക്കൂടുണ്ട് ഒന്ന് കണ്ടു നോക്കൂ

    ReplyDelete
  27. ഞരമ്പുരോഗികളുടെ വലിയൊരു തലമുറയെ വാര്‍ത്തെടുക്കേണ്ടതല്ലേ
    ക്ലാസ് മുറികള്‍ ഇങ്ങനെയൊക്കെയാവും.

    ReplyDelete
  28. ''ഇത് എന്താ ഈ നാട് ഇങ്ങനെ ''എത്തി നോക്കാന് സ്ഥലം ബാക്കിവക്കുന്ന ചില വേഷങ്ങളും .എത്തി നോക്കിയും തപ്പി നോക്കിയും, ഒപ്പി എടുത്തും സായൂജ്യം അടയുന്ന കുറെ ജന്മങ്ങളും .....ചില വേഷങ്ങളൊടുള്ള ചിലരുടെആരാധന കണ്ടാല് സ്ത്രീയെ ദൈവം സൃഷ്ടിച്ചത് തന്നെ ഈ വേഷത്തില് ആണെന്ന് തോന്നും ....കൂട്ടത്തില്‍ മുറ തെറ്റി നടക്കുന്ന പെണ്ണിനെ കല്ലെറിയാനുള്ള ആഹ്വാനവും .നമ്മുടേതെന്നു നാം അഭിമാനിക്കുന്ന സാരി നാം കടം കൊണ്ടാതല്ലേ ? മാറിയസാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീയ്ക്കും പുറത്തിറങ്ങി തൊഴില്‍ എടുക്കാതെ കുടുംബം പോറ്റാന്‍ബുദ്ധിമുട്ടാണ്.സൌകര്യപ്രദമായ എളുപ്പം ധരിക്കാന്‍ കഴിയുന്ന വേഷം സ്ത്രീകള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രം .ശ രീരം മാന്യമായി മറക്കുന്ന ചൂരിദാര്‍ പോലുള്ള വേഷങ്ങള്‍ മാന്യമായി ധരിക്കാന്‍ അനുവദിക്കുക ...ഞങ്ങളും ജീവിച്ചു പോട്ടെ ........

    ReplyDelete
  29. Teacher post nannayittundu... valare gurutharamaya oru sambhavan thanne ithu... ee mathiri pillerude munpil nilkkanamenkil churidar poora parda thanne dharikkanam

    ReplyDelete
  30. ഹാസ്യരൂപേണയാണ് പറഞ്ഞതെങ്കിലും സംഗതി ഗൌരവമുള്ള വിഷയം തന്നെ.

    ReplyDelete
  31. യഥോ ഗുരു തഥോ ശിഷ്യ എന്നു പറയാമോ എന്നറിയില്ല. ഒളിക്ക്യാമറയുമായി നടക്കുന്ന അധ്യാപകനെ തന്നെ ശിഷ്യന് ശിക്ഷ വിധിക്കാന്‍ ഏര്‍പ്പാടാക്കിയതും അനാശാസ്യത്തെ പറ്റി പറഞ്ഞതുമൊക്കെ മനസ്സില്‍ ചിരി പടര്‍ത്തി. കഥ നര്‍മ്മത്തി പറയുമ്പോഴും അതിലെ കാര്യത്തിലേക്ക് ടീച്ചര്‍ വായനക്കാരെ ക്ഷണിക്കുന്നുണ്ട്‌.

    കുറെ മുമ്പ് കോഴിക്കോട് ഒരു ഹോട്ടലില്‍ ഒളിക്ക്യാമാറ കണ്ടെത്തിയപ്പോള്‍ അവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥനു ആദ്യം വേണ്ടത് ആ ക്യാമറ ഫോണ്‍ ആയിരുന്നു. അതു വനിതാ പോലീസുകേരെ മാത്രമേ എല്പിക്കൂ എന്നു പറഞ്ഞപ്പോള്‍ അയാള്‍ പരാതിക്കാരനെ തല്ലി. നോക്കുക സമൂഹം എങ്ങോട്ട് പോകുന്നു.

    ReplyDelete
  32. വിവരസാങ്കേതിക വിദ്യയുടെ വിദ്യ. നന്നായി.

    ReplyDelete
  33. അതിനിപ്പോ ഇമ്മാതിരി ഗൗരവം കൊടുക്കണെന്തിനാ ഈ മാഷുമ്മാര് ? അവർ പഠിപ്പിച്ചും കാണിച്ചും കൊടുക്കുന്നതല്ലേ പാവം കുട്ടികൾ പഠിക്കൂ.? ആ അവസാനത്തെ രണ്ടു വരിയിലെ ആ പ്രയോഗം നന്നായിട്ടുണ്ട്. ഇതു പോലെയുള്ള സ്കൂളനുഭവങ്ങൾ എന്നും രസമാ ഓർക്കാൻ,ടീച്ചറായാലും കുട്ടിയായാലും. ആശംസകൾ.

    ReplyDelete
  34. ഗൌരവമുള്ള വിഷയം നര്‍മ്മത്തില്‍ കൂടെ പറഞ്ഞു ...ഇഷ്ടായി ട്ടോ ..!

    ReplyDelete
  35. ഹ ഹ ഇതിപ്പോഴാ വായിക്കുന്നത്. കാര്യം തമാശ പോലെ പറഞ്ഞെങ്കിലും ഒരുപാട് ഗൗരവമുള്ള ഒരു വിഷയമാണ് ഇത്. നന്നായിട്ടുണ്ട് ടീച്ചര്‍

    ReplyDelete