“അമ്മേ, ഞാൻ കളിക്കാൻ പോന്നു“ പറഞ്ഞതും ഇറങ്ങി ഓടിയതും ഒപ്പം.
“രുക്കൂ...അവിടെ നിൽക്കാൻ. എങ്ങോട്ടാ ഈ ഓട്ടം? നിൽക്കാനാ പറഞ്ഞത്”.
നിന്നാൽ അമ്മ വഴക്കു പറയും. അതുകൊണ്ട് ഓട്ടത്തിനിടയിൽ തന്നെ മറുപടി പറഞ്ഞു.
“കൊച്ചുമോന്റെ കൂടെ കളിക്കാൻ പോവാ, അച്ഛാ..ഞാൻ വഴക്കുണ്ടാക്കാതെ കളിച്ചോളാം”. അച്ഛനോട് പറഞ്ഞാൽ പിടിച്ചു നിർത്തില്ല.
“ഈ കൊച്ചിതെത്ര പറഞ്ഞാലും അവനെ ചേട്ടാന്നു വിളിക്കില്ല.ഒരു വയസിന്റെ മൂപ്പ് എന്തായാലും അവനില്ലേ?”
അമ്മ പറഞ്ഞു തുടങ്ങിയാൽ തീരില്ല..അതുകൊണ്ട് കാലുകൾക്കു ചിറകു വച്ചു പറന്നു.അഫന്റവിടെപ്പോയാൽ മണലു വാരിക്കളിക്കാം. കൂട്ടിയിട്ടിരിക്കയല്ലേ. ഒരു വലിയ മല പോലെയുണ്ട്.എന്തു രസമാണു കളിക്കാൻ. അതിലെ കളികൾ രുക്കുവിനു പ്രിയപ്പെട്ടതാണു.അതിൽ വലിയ ഗുഹ പണിയാം.( സിംഹവും പുലിയുമൊക്കെ അതിൽ ഒളിച്ചിരിക്കും!)പിന്നെ മണലിൽ കമ്പ് നാട്ടി പൂച്ചക്കുട്ടിയെ കെട്ടിയിട്ടു പശു കളിപ്പിക്കാം.ചിരട്ട കൊണ്ട് അപ്പമുണ്ടാക്കാം.
ഓട്ടം നിന്നതു മണൽക്കൂനയ്ക്കു മുന്നിലാണ്.അഫൻ കണ്ടാൽ മണൽ നിരത്തുന്നതിനു ചിലപ്പോൾ വഴക്കു പറയും. കൊച്ചുമോനുണ്ടെങ്കിൽ അതൊന്നും കേട്ട മട്ടുകാണിക്കില്ല.
ചെന്നപ്പോൾ അതിലേറെ രസം.കൊച്ചുമോൻ മണൽക്കൂനയുടെ പുറത്തുണ്ട്.രുക്കൂനു സന്തോഷമായി.ഇനി കളിക്കാൻ രസമായി.നടക്കുന്ന വഴിയിൽ കൂടിക്കിടക്കുന്ന മണലിലേക്കു ചൂണ്ടി പറഞ്ഞു.
“വാ , കൊച്ചുമോനെ, ഇവിടെ കുഴിക്കാം. വാ “
നടക്കുന്ന വഴിയിൽ കുഴികുത്തി തേക്കില കൊണ്ടുമൂടി മണ്ണിട്ടു മൂടി ആരെയെങ്കിലുമൊക്കെ തള്ളിയിടുന്ന കളി രണ്ടുപേർക്കും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ദിവസം കുഞ്ഞുരാമനപ്പൂപ്പനെ തള്ളിയിടാന്‍ കുഴിച്ച കുഴി ചെറുതായിപ്പോയി.ഷീറ്റ് അടിക്കാന്‍ പോയ അപ്പൂപ്പന്‍ കാല് വഴുതി വീഴാന്‍ പോയപ്പോള്‍ നല്ല രസമായിരുന്നു. രുക്കൂന്റെ പണിയാണെന്ന് മനസ്സിലായിട്ടും അപ്പൂപ്പന്‍ അമ്മയോട് പറഞ്ഞില്ല, പാവം. ഇനി അപ്പൂപ്പനെ തള്ളിയിടെണ്ടാന്നു അന്ന് തീരുമാനിച്ചു. പക്ഷെ, പൊടിയന്‍ പണിക്കനെ തള്ളിയിടും.എപ്പോഴും രുക്കൂനോട് വഴക്കാ. അതിനു നിലത്തു കുഴിച്ചാൽ ചെറിയ കുഴിയെ പറ്റൂ. മണലിലായാൽ വലിയ കുഴിയെടുക്കാം.വീഴുമ്പോൾ നല്ല രസമായിരിക്കും. അതോർത്തപ്പോഴേ രുക്കൂനു സന്തോഷം സഹിക്കാൻ പറ്റീല്ല.
രണ്ടു പേരും കൂടി മണൽ മാന്തിയിട്ടു ചെറിയ കുഴിയെ ആവുന്നുള്ളു.പെട്ടെന്നാണു മൺ വെട്ടി കണ്ടതു.
“ദാ തൂമ്പ ! എടുക്കു കൊച്ചുമോനെ . അതു വച്ചു വെട്ടാം.”
കേട്ടതും കൊച്ചുമോൻ ഓടിപ്പോയി തൂമ്പയുമായി വന്നു..കൊച്ചുമോൻ എടുക്കാൻ മേലാത്ത തൂമ്പയെടുത്തു മണൽ വെട്ടിയിളക്കും, രുക്കു കൈ കൊണ്ടതു മാന്തി നീക്കും.കുഴി പെട്ടെന്നു വലുതായി വന്നു, പണിയുടെവേഗവും.
രുക്കു കുനിഞ്ഞിരുന്നു മണൽ നീക്കുകയായിരുന്നു. ഠിം ! തലയിൽ എന്തോ വന്നു വീണു.തൂമ്പ കൊച്ചുമോന്റെ കയ്യിൽ നിന്നു വീണതാണ്. രുക്കൂനു ദേഷ്യം വന്നു.
“ഞാൻ കളിക്കുന്നില്ല”. എഴുന്നേറ്റ് തിരിഞ്ഞു നടന്നു. അല്ലെങ്കിലും കൊച്ചുമോനിങ്ങനെയാ, ഒരു ശ്രദ്ധയുമില്ല.
ഈശ്വരിയമ്മ വരാന്തയിൽ ചക്ക മുറിച്ചുകൊണ്ടിരിക്കുകയായിരുന്നു.രുക്കൂനെ കണ്ടപ്പോൾ അവ ഒറ്റ നിലവിളി.അല്ലേലും അങ്ങനാ, ഇത്തിരിയെന്തേലും കിട്ടിയാൽ മതി , വഴക്കു കേപ്പിച്ചോളും.
“യ്യോ! ഈ കുഞ്ഞിന്റെ നെറ്റീലൂടെ ചോര മറിയുന്നു. നിൽക്കു കുഞ്ഞേ. എന്തായിത്?”
രുക്കു കേൾക്കാത്തഭാവത്തിൽ നടന്നതാണു, അപ്പോഴേക്കും അഫനും ചിറ്റേം ചേട്ടനുമെല്ലാം ഓടി വന്നു. കൊച്ചുമോനും വന്നു നോക്കുന്നു. ഹും.തല പൊട്ടിച്ച്തും പോരാ നോക്കാൻ വന്നേക്കുന്നു!
പക്ഷെ,‘ചോര! അതു കേട്ടപ്പോൾ രുക്കൂനും കരച്ചിൽ വന്നു.
“ഈ കൊച്ചുമോനാ”.കരച്ചിലിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു.
എല്ലാരും കൂടെ തല പരിശോധിക്കാൻ തുടങ്ങി.
“നന്നായി മുറിഞ്ഞിട്ടുണ്ട്”, ആശുപത്രീൽ പോകേണ്ടി വരും.”, “തൂമ്പ വായ്ത്തല നീളത്തിൽ തന്നെയാ വീണതു”
അഭിപ്രായങ്ങൾ കേട്ടപ്പോൾ കരച്ചിൽ കൂടി.അപ്പോഴേക്കും അച്ഛനും അമ്മേം ഓടിവന്നു.
“ഞാനൊന്നും ചെയ്തില്ല, ഈ കൊച്ചുമോനാ.... അമ്മേ”. അമ്മേടെ വഴക്കും ഇപ്പോൾ കേൾക്കും.
"അയ്യോ ! എന്റെ കുഞ്ഞിനിത് എന്താ പറ്റിയത് ? ഈശ്വരാ ചോര മറിയുന്നല്ലോ. "
"അയ്യോ ! എന്റെ കുഞ്ഞിനിത് എന്താ പറ്റിയത് ? ഈശ്വരാ ചോര മറിയുന്നല്ലോ. "
വഴക്കിനു പകരം അമ്മയുടെ കരച്ചില്‍.രുക്കൂനെ അമ്മ എടുത്തു തോളില്‍ വച്ചു . അച്ഛന്‍ ആകെ വിഷമിച്ചു നില്‍ക്കുന്നു.
“ഞാനല്ല, രുക്കു കുനിഞ്ഞിട്ടാ”. കൊച്ചുമോൻ കള്ളം പറയുന്നതു അടി കിട്ടാതിരിക്കാനാണെന്നു രുക്കൂനു അറിയാം.
അച്ഛനും അഫനും ചേട്ടനുമെല്ലാം കൂടി വെപ്രാളം പിടിച്ചാണു ആശുപത്രീലേക്കു കൊണ്ടു പോയതു.അവിടെച്ചെന്നപ്പോൾ വെള്ള സാരിയുടുത്ത ചേച്ചി വന്നു തലയിൽ എന്തൊക്കെയോ ചെയ്തു.മുടിയെല്ലാം മുറിച്ചു മാറ്റി. മരുന്നു പുരട്ടി.ചേട്ടൻ പറയുന്ന കേട്ടു സ്റ്റിച്ച് ഉണ്ടെന്നു. അതിനിയെന്തു സാധനമാണോ? തലയിൽ പഞ്ഞിയൊക്കെ വച്ചു ചുറ്റി കെട്ടി.വേദനതോന്നിയെങ്കിലും രുക്കു കരയേണ്ടാന്നു തീരുമാനിച്ചു.
തിരിച്ചു വീട്ടിൽ വന്നിട്ട് ആരും അനങ്ങാൻ കൂടി സമ്മതിക്കുന്നില്ല.രുക്കൂനു അടങ്ങിയിരിക്കാൻ വയ്യ. എല്ലാരും വന്നു കണ്ടിട്ടു പോയി. കൊച്ചുമോനെക്കണ്ടില്ല. കൂട്ടുവെട്ടിയതാവും.
ചിറ്റ വന്നപ്പോൾ ചോദിച്ചു നോക്കി.
“അവനവിടെയിരുന്നു കരയുന്നുണ്ട്”. എന്നു പറഞ്ഞു.
എന്നാലും തല മുറിഞ്ഞു ആശുപത്രീൽ കൊണ്ടുപോയിട്ട് കാണാൻ വന്നില്ലല്ലോ. അങ്ങനെ കിടന്നപ്പോൾ രുക്കൂനു ഉറക്കം വന്നു. പിന്നെ കണ്ണു തുറന്നപ്പോൾ കൊച്ചുമോൻ!
“തലയിൽ കെട്ടൊക്കെ വച്ചപ്പോൾ രുക്കൂനു വല്യ ഗമ”. കൊച്ചുമോൻ ചിറ്റയോടു പറയുന്നു.
“മണ്ടൻ തൂമ്പയായതു ഭാഗ്യം! അല്ലെങ്കിൽ ഇതൊന്നുമല്ലായിരുന്നു. ഓർക്കാൻ വയ്യ.” അമ്മയാണു.
“നോവുന്നുണ്ടോ രുക്കൂ”. കൊച്ചുമോൻ അടുത്തു വന്നു .
“ഇല്ല കൊച്ചുമോനേ, ഉറുമ്പ് കടിച്ച്പോലേയുള്ളു.“ .
“ദാ...രുക്കു ചിരിക്കുന്നു”. കൊച്ചുമോൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“ആ തൂമ്പയല്ലേ തല മുറിച്ചതു. ഇനി അതെടുക്കേണ്ടാ . കൊച്ചുമോൻ കൊച്ചല്ലേ. എടുക്കാൻ പറ്റില്ലാ. ”. രുക്കു ഉപദേശം കൊടുത്തപ്പോൾ എല്ലാരും ചിരിക്കുന്നു.
ഇതുവായിക്കുമ്പോ ഒരിക്കല്‍ എന്‍റെ മോന് കളിക്കാന്‍
ReplyDeleteവെട്ടുകത്തി എടുത്തു ചേച്ചീടെ മോള്‍ടെ തലയില്‍
വെട്ടിയതാ ഓര്‍മ്മവന്നത്..--
നന്നായിരിക്കുന്നു ശ്രീ ഈ കുട്ടികഥ..
നാല്ല കഥ നല്ല മെഴ് വയക്കത്തോടെ എയുതി ഇരിക്കുന്നു ആശംഷകള്‍
ReplyDeleteകുട്ടികളുടെ (വലിയവരുടെയും )ലോകത്തെ ഒരു സ്വാഭാവിക സംഭവം അതെ സ്വാഭാവികതയോടെ ടീച്ചര്‍ പറഞ്ഞു ,,ഇഷ്ടപ്പെട്ടു ..:)
ReplyDeleteകൊച്ചു മോന് അബദ്ധം പറ്റിയതാണെന്ന് രുക്കൂനു അറിയാം ,,അല്ലെങ്കില്‍ തന്നെ കുഞ്ഞു പ്രായം മുതല്‍ തന്നെ ക്ഷമിക്കാനും സഹിക്കാനും ശീലിക്കണമെന്ന് "അവള്‍ക്കു " അറിയാം ...:)
ഒരു തൂവല്‍സ്പര്‍ശംപോലേ...
ReplyDeleteകഥയല്ലിതുജീവിതം......
ReplyDeleteഒരു നുറുങ്!!!ജീവിതത്തിൽ നിന്നും കട്ടതല്ലെ?.....
അല്ലെങ്കിലും കഥക്കും ജീവിതത്തിനും ഇടയിലൂടെ....
കഥ ഏതെന്നും ജീവിതമെവിടെന്നുംതിരിചറിയാൻ എടകൊടുക്കതെ.....
തെന്നി തെന്നി അങ്ങനെ പൊകുക ഒരു രസം അല്ലെ?????
അല്ലെങ്കിലും അതൊക്കെ പെരുപ്പിച്ചു കാണുന്നതും കാണിക്കുന്നതും വലിയവര്‍ അല്ലേ... കുട്ടികള്‍ക്ക് അല്പനേരത്തെ പരിഭവം മാത്രമല്ലേ ഉണ്ടാവൂ....
ReplyDeleteകുട്ടികളുടെ ലോകത്തെ വലിയ കാര്യങ്ങള്‍ നന്നായി പറഞ്ഞു ട്ടോ...
എനിക്ക് കഥയുടെ അവസാന ഭാഗമാണ് ഏറെ മനസ്സില്‍ തട്ടിയത്. നന്നായി ടീച്ചറേച്ചീ...
ReplyDeleteതൂമ്ബയുടെ ഭാരം അത്ര വലുതായി
ReplyDeleteആദ്യം തോന്നിയില്ല.പിന്നെ അല്ലെ സംഗതി
കാര്യം ആയതു..എന്നാലും തലകെട്ടുമായി
വന്ന രുഖുവിനെ കാണാന്‍ വയ്യാതെ മാറിയിരുന്നു
കരഞ്ഞ കൊച്ചുമോനെ തെറ്റിദ്ധരിച്ചല്ലോ ?ഇവിടെ കുഴിക്കാം എന്ന് പറഞ്ഞ് കുഴിപ്പിച്ചിട്ടു കുറ്റം കൊച്ചു മോന്...!!
ഒരു കൊച്ചു കഥ ആയി തന്നെ വായിച്ചു...പിന്നെ ഈ ചിത്രം എന്ത് വേല ആണ് ടീച്ചറെ? നല്ല രസമുള്ള വര..
കോച്ചും കൊച്ചു ഉപദേശങ്ങളും.
ReplyDeleteഇന്നത്തെ കുട്ടികളില്‍ കാണാന്‍ പ്രയാസമായി കാര്യങ്ങള്‍ ആണെങ്കിലും അത്തരം ചിന്തകള്‍ കുട്ടികളില്‍ നിന്നും എന്തിന്, മുതിര്‍ന്നവരില്‍ നിന്ന് വരെ ഓടി മറിഞ്ഞിരിക്കുന്നു. ചെറിയ കുട്ടികളിലൂടെ ഒരു വലിയ കാര്യം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ടീച്ചറെ...അസാധ്യം....എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു....
ReplyDeleteകുട്ടികളുടെ വ്യൂപോയിന്റില്‍ എഴുതുക അത്ര എളുപ്പമല്ല...ടീച്ചര്‍ അത് നിഷ്‌പ്രയാസം സാധിച്ചു....
ടീച്ചറായത് കൊണ്ടായിരിക്കുമല്ലേ:-)
ടീച്ചറെ...ഒരു കാര്യം ചോദിക്കാന്‍ വിട്ടു...
ReplyDeleteഅഫന്‍ എന്ന യൂസേജ് ആദ്യം കേള്‍ക്കുകയാ...അതാരാ...
ശ്രീക്കുട്ടി കഥ ഇഷ്ട്ടയിട്ടോ . നൂറായിരം ഓര്‍മ്മകള്‍ ഇളക്കി വിട്ട കഥ, ഞാന്‍ ഇപ്പൊ പഴയ 5 വയസുകാരി ആയിരിക്കുന്നു. കുറച്ചു സമയം മണ്ണപ്പം ചുട്ടു കളിയ്ക്കാന്‍ പോവാ. വരുന്നോ?
ReplyDeleteചെറുപ്പത്തിലെ ഒരു സംഭവം പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ അയത്നലളിതമായി ആര്‍ക്കും ആസ്വദിക്കാവുന്ന തരത്തില്‍ sree പറഞ്ഞിരിക്കുന്നു. കുട്ടികള്‍ക്കിടയിലെ നിഷ്കളങ്ക സ്നേഹം ഈ കഥയില്‍ തെളിഞ്ഞ നദിയില്‍ നിലാവുള്ള രാത്രിയില്‍ തെളിയുന്ന പൂര്‍ണ്ണ ചന്ദ്രന്‍ കണക്കെ പ്രതിബിംബിച്ചു നില്‍ക്കുന്നു.
ReplyDeletelekshmi. lachu :നന്ദി ലച്ചൂ.
ReplyDeleteകൊമ്പന്‍ : സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി
രമേശ് അരൂര്‍ :കുരുത്തക്കേട് കാണിച്ചു പോയില്ലേ.അപ്പോൾ പിന്നെ രുക്കൂനു വേറെന്താ പറ്റുക. നന്ദി.
ishaqh ഇസ്‌ഹാക്: കുഞ്ഞുങ്ങളല്ലെ. തൂവത്സ്പർശം പോലെയല്ലെ തോന്നു. നന്ദി.
പഞ്ചമി :ഹ ഹ. ജീവിതങ്ങളെല്ലാം കഥ തന്നെ.കഥകൾ ജീവിതവും.അല്ലേ . രസം തന്നെ.നന്ദി ടീച്ചറെ.
കുഞ്ഞൂസ് (Kunjuss): അതാവും ഇപ്പോഴും കുട്ടികൾക്കൊപ്പം കളിക്കാനും അവരോട് കൂടാനും മുതിർന്നവർക്കും തോന്നുന്നതു. നന്ദി കുഞ്ഞൂസെ.
ആളവന്‍താന്‍: നന്ദി വിമൽ.
ente lokam : രുക്കൂന്റെ വിഷമം കുറച്ചു കാണേണ്ട, പാവം. ( ആ ചിത്രം ഒരു സംഭവം ആണു :) :). ആദ്യം വരയ്ക്കണം, പിന്നെ ഫോടോഷോപ്പിൽ കയറിയിറങ്ങുമ്പോൾ ഈ പരുവം കിട്ടും. :).എന്തൊരു ബുദ്ധി. ഇല്ലേ. !!! നന്ദി.)
പട്ടേപ്പാടം റാംജി : വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി.
ചാണ്ടിക്കുഞ്ഞ്: ടീച്ചറായതുകൊണ്ടാവും.ഇല്ലേ? :). ഈ അഭിപ്രായം സന്തോഷം തന്നെ. (അഫൻ എന്നു വിളിക്കുന്നതു അച്ഛന്റെ അനിയനെ ആണ്) . നന്ദി.
Kunjatta: ഞാനും വരുന്നു. കൂട്ടണെ. തലയൊന്നും പൊളിക്കൂല്ല.:). ആദ്യമായിട്ടു വന്നതല്ലെ.നന്ദി കുഞ്ഞാറ്റക്കിളീ.
Salam : എല്ലാ ചെറുപ്പകാലവും ഇങ്ങനെയാവും . അല്ലേ.വളരെ നന്ദി.
കുഞ്ഞുക്ലാസ്സില്‍ ഒരു പാഠം പഠിച്ചത് ഓര്‍മ്മ വന്നു ഈ കഥ വായിച്ചപ്പോള്‍. രണ്ട് കൊച്ചുകുട്ടികള്‍ വഴക്കൈടുന്നതും മുതിര്‍ന്നവര്‍ ഏറ്റുപിടിക്കുന്നതും വലിയ കലഹമാകുന്നതും അതിനിടയില്‍ കുട്ടികള്‍ വഴക്കെല്ലാം മറന്ന് കളിയിലേയ്ക്ക് മടങ്ങുന്നതും എല്ലാം. “രുക്കു”വിന് വേദനിക്കില്ല ശരി തന്നെ.
ReplyDeletesree nannayirikkunnu.
ReplyDeleteടീച്ചറേ, കഥ നന്നായി. നല്ല ഓമനിത്തമുള്ള കഥ.
ReplyDeleteടീച്ചറെ എത്താൻ വൈകിയതല്യാട്ടോ...വന്നിരുന്നു വായിച്ചു...മലയാളം ഫോണ്ട് പണിമുടക്കിയതോണ്ട് കമെന്റാതെ മടങ്ങീതാ....കുട്ടികളുടെ മനസ്സ്...അത് കാണാൻ അധ്യാപികയോളം മറ്റാർക്കും കഴിയില്യാ...അതിവിടെ വ്യക്തമാക്കും വിധം എഴുതി...
ReplyDeleteനിഷ്കളങ്ക ബാല്യം....നല്ല ചിത്രം....ആശംസകൾ...കുട്ടിക്കഥയ്ക്ക് അർത്ഥവ്യാപ്തിയുണ്ട്...മുതിർന്നവർ മനസ്സിലാക്കേണ്ടത്
ReplyDeleteഡീ ഇതെന്തുവാ കഥയോജീവിതമോ.. വായിച്ചപ്പോൾ സങ്കടമായി.. എതായാലും നല്ല ഒതുക്കത്തോടെ അവതരിപ്പിച്ചൂട്ടോ.. പക്ഷെ ഈ അഫൻ പ്രയോഗമൊക്കെ ആദ്യമായിട്ടുകേൾക്കുകയാ.. ചെറുപ്പകാലത്തിലെ ചില കുസൃതികൾ ആ ലളിതമായ ഭാഷയിൽ തന്നെ ഇവിടെ പകർത്തിയിരിക്കുന്നൂ.. ഇതിന്റെ പേരിൽ പോലുമുണ്ട് അതിന്റെ ആ ലാളിത്യം.. ഇതു വായിച്ചപ്പോൽ എനിക്കൊത്തിരി വേദനിച്ചൂട്ടോ... ആശംസകൾ... ടീച്ചറെ കുട്ടിയായോ അൽപ്പസമയത്തേക്ക്.....
ReplyDeleteajith : ഇവിടെ മുതിർന്നവർ അതേറ്റുപിടിച്ചില്ലാന്നൊരു വ്യത്യാസം,അല്ലേ. രുക്കൂനു വേദനിക്കില്ല!! വായനയ്ക്കു നന്ദി .
ReplyDeleteകുസുമം ആര്‍ പുന്നപ്ര: നന്ദി ചേച്ചീ.
ഹാപ്പി ബാച്ചിലേഴ്സ് : നന്ദി ബാച്ചീസ്. (കണ്ടിട്ടു കുറെ ആയി).
സീത* : നന്ദി സീത. വൈകീട്ടില്ലാട്ടൊ.
ഗൌരീനന്ദൻ :ആശംസകൾക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഉമ്മു അമ്മാര്‍ : കഥയെല്ലാം ജീവിതം.(വേദനിപ്പിച്ചു അല്ലെ.നന്നായിപ്പോയി. :) ). ടീച്ചർ കുട്ടിയാവട്ടെ.നന്ദി ഉമ്മൂസ്.
ടീച്ചര്‍മാര്‍ കുട്ടികളുടെ കഥ എഴുതിയാല്‍ (കുട്ടികള്‍ നന്നായില്ലെങ്കിലും) കഥ നന്നാവും!
ReplyDeleteകഥയില്‍ അല്പമൊരു 'വലിച്ചുനീട്ടല്‍' പോലെ തോന്നിയതോഴിച്ചാല്‍ അപാകത ഒന്നും തോന്നിയില്ല.
വലിയ കുഞ്ഞിക്കഥ കൊള്ളാം.
കുട്ടിക്കാലത്തെക്കും ആ വര്‍ത്തമാനങ്ങളിലേക്കും ഊളിയിട്ടു. നല്ല സ്ലാങ് ആണ് കഥയുടെ കാമ്പ്..
ReplyDeleteഅച്ചോടാ...... :)
ReplyDeleteരണ്ട് കുരുന്നുകളുടെ ആ സംസാരം കേട്ടപ്പൊ അങ്ങനെയൊരു ഭാവം തോന്നിപോകുന്നു. മനോഹരമായി അവതരിപ്പിച്ചു.
ഇസ്മായില്‍ കുറുമ്പടി (തണല്‍) : കഥ നന്നായീന്നു കേട്ടതിൽ സന്തോഷം.നന്ദി തണൽ .( ഇനി കുട്ടികൾ നന്നാവാൻ ബൂസ്റ്റ് വല്ലതും വാങ്ങിക്കൊടുത്തു നോക്കാം. :) ...)
ReplyDeleteManoraj: നന്ദി മനോരാജ്.
ചെറുത് : നന്ദി , സന്ദർശനത്തിനും അഭിപ്രായത്തിനും.
ടീച്ചറെ.. നന്നായി പറഞ്ഞു !! വെക്കേഷന്‍ ആയതു കൊണ്ട് വീട്ടിലും ഇങ്ങനെയൊക്കെ തന്നെയാണ് !!
ReplyDeletewell
ReplyDeleteചേട്ടൻ പറയുന്ന കേട്ടു സ്റ്റിച്ച് ഉണ്ടെന്നു. അതിനിയെന്തു സാധനമാണോ? കുഞ്ഞു മനസ്സിന്റെ തോന്നലുകള്‍..നന്നായിട്ടുണ്ട്.ആശംസകൾ
ReplyDeletekunjukatha assalayittundu......... aashamsakal...........
ReplyDeleteകുഞ്ഞു മനസ്സുകളുടെ ഇണക്കവും പിണക്കവും കുസൃതികളും എല്ലാം കൌതുകമുണര്‍ത്തുന്നതാണ്. അത് അതേ കൌശലത്തോടെ എഴുതി ഫലിപ്പിക്കണമെങ്കില്‍ അവരിലേക്ക് ഇറങ്ങി അവലരില്‍ ഒരാളായി മാറാന്‍ കഴിയണം.
ReplyDeleteഇവിടെ sreee ശ്രമകരമായ ആ ദൌത്യം ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. കൊച്ചുമോനും രുക്കുവുമൊക്കെ വായനക്കാരുടെ കണ്മുമ്പില്‍ ഓടിക്കളിച്ചു കുസൃതി കാണിക്കുന്നത് അത് കൊണ്ടാണ്.
കഥ വളരെ വളരെ ഇഷ്ടമായി. കാരണം ഇതില്‍ എവിടെയൊക്കെയോ എന്റെ കുട്ടിക്കാലവും ഉണ്ട്. നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍.
കുട്ടികളുടെ സങ്കടമെഴുതുമ്പോഴൊക്കെ എന്റെ കണ്ണുനിറയാറുണ്ട്..
ReplyDeleteഇതു വായിച്ചപ്പോഴും അങ്ങിനെതന്നെ,,,!!
ഇവിടെ ആദ്യമായാണ് വരുന്നത്..വെറുതേയായില്ല.
ആശംസകള്‍...!!
ഇതുപോലൊരു ‘കുട്ടി’ ക്കഥ ഈയുള്ളോനും എഴുതാന്‍ ശ്രമിച്ചാരുന്നു..ഒന്നു നോക്കുന്നോ..
http://pularipoov.blogspot.com/2011/01/blog-post.html
നല്ല കഥക്ക് എന്റെ എല്ലാഭാവുകങ്ങളും... വരാൻ വൈകിയത് കൊണ്ട് അഭിപ്രായങ്ങൾ എല്ലാവരും പറഞ്ഞത് കൊണ്ടും അതിന്റെയൊക്കെ താഴെ ഒരു കൈയൊപ്പ് മാത്രം...
ReplyDeleteനിറമുള്ള വസന്തകാലമാണ് ബാല്യം. കുഞ്ഞുമനസ്സ് കണ്ടറിഞ്ഞ് എഴുതിയിരിക്കുന്നു. നിഷ്കളങ്കത ഏറേ ഇഷ്ടപെട്ടു.
ReplyDeleteശ്രീ, ഞാന്‍ വരാന്‍ വൈകി.
നല്ല കഥ. ഒരു നിമിഷം രുക്കുവിനും കൊച്ചുമോനുമൊപ്പം മനസ്സ് പോയി.
ReplyDeleteനന്നായി എഴുതി.
ആശംസകളോടെ
satheeshharipad.blogspot.com
ബാല്യത്തിലേക്ക് കൊണ്ട് പോയതിനു നന്ദി
ReplyDeleteവര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് കൊണ്ടുപോയതിന് നന്ദി ടീച്ചറേ...
ReplyDeleteപണ്ട്, സ്കൂളില്‍ നിന്ന് വീട്ടിലേക്കെത്താന്‍ രണ്ട് വഴികളുണ്ടായിരുന്നു... തോടുകള്‍ നിറഞ്ഞ പുഴയോര വഴിയും ചുട്ടുപഴുത്ത് കിടക്കുന്ന കടലോര വഴിയും... ദൂരം കുറഞ്ഞ പുഴയോര വഴിയിലൂടെ വരുന്നതായിരുന്നു എനിക്ക് താല്‍പ്പര്യം. പക്ഷേ, വേലിയേറ്റ സമയമാണെങ്കില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നിരിക്കും. ഒരിക്കല്‍ സ്കൂള്‍ വിട്ട് വരുന്ന വരുമ്പോള്‍ തോട് നിറഞ്ഞുതുടങ്ങിയിരുന്നു. നാലോ അഞ്ചോ ചുവട് വച്ചാല്‍ അപ്പുറമെത്താവുന്ന ആ ചെറുതോട് കടക്കുവാന്‍ ഞനും അനിയത്തിയും കൂടി അവിടെ കിടന്നിരുന്ന തോണിയില്‍ കയറി. അപ്പോഴാണ് അടുതെവിടെയോ നിന്നിരുന്ന ഉടമസ്ഥന്‍ 'ആരെടാ അത്' എന്ന് ഒച്ചയെടുത്ത്. അത് കേട്ട് പേടിച്ച് അനിയത്തി തോട്ടിലേക്കെടുത്ത് ചാടി. അരയ്ക്കൊപ്പം വെള്ളം മാത്രമുണ്ടായിരുന്നത് കൊണ്ട് അപകടമൊന്നും സംഭവിച്ചില്ല. പക്ഷേ, സംഭവിച്ചത് വീട്ടിലെത്തിയപ്പോഴായിരുന്നു... നനഞ്ഞ് കുളിച്ച് വരുന്ന അനിയത്തിയെ കണ്ടതും, 'നിന്നോട് പുഴക്കരയിലൂടെ വരരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ' എന്ന് ചോദിച്ച് അച്ഛന്റെ വക രണ്ട് പെട എന്റെ തുടയില്‍...
വര്‍ഷങ്ങള്‍ നാല്‍പ്പത് കഴിഞ്ഞിട്ടും ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട് ആ സംഭവം...
നല്ല പോസ്റ്റ് ടീച്ചറേ...
നന്നായിട്ടുണ്ട് സുഹൃത്തെ ..എല്ലാ ഭാവുകങ്ങളും നേരുന്നു !!!
ReplyDeleteവളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു..അനുഭവങ്ങളില്‍ നിന്നു കോറി എടുക്കുമ്പോള്‍ അതു ഇതുപോലെ ഹൃദയ സ്പര്ഷിയാകും..ഇനിയും പ്രതീക്ഷിക്കുന്നു നല്ല രചനകള്‍ ടീച്ചര്‍....
ReplyDeleteവളരെ നന്നായി എഴുതി. അഭിനന്ദനങ്ങൾ.
ReplyDeleteകുഞ്ഞിക്കഥ കൊള്ളാം
ReplyDeleteഎനിക്കിതു ഭയങ്കര ഇഷ്ടമായി... കുട്ടിയായ് മാറി..
ReplyDeleteഇഷ്ടായി കുട്ടിക്കഥ ...കുട്ടിക്കാലം വരെ ഒന്ന് പോയി വന്നു ...:)
ReplyDeleteകുഞ്ഞു മനസിന്റെ നൊമ്പരങ്ങള്‍ നന്നായി ഒപ്പിയെടുത്തു.
ReplyDeleteഒരു കുഞ്ഞു നല്ല കഥ. ഇഷ്ടായി :)
കുട്ടിത്തം നിറഞ്ഞ കഥ.രുക്കുവിനെ ഇഷ്ടായി.
ReplyDeleteനന്നായിരിക്കുന്നു മഞ്ജു..രുക്കുവും കൊച്ചുമോനും എനിക്ക് വളരെ പരിചിതം
ReplyDelete