Monday, September 27, 2010

ഒരു പ്ലസ്‌ ടു രോദനം

ഇന്നും രാവിലെ നാലു മണിക്ക് തന്നെ അമ്മ വിളിച്ചുണര്‍ത്തി . PTA യ്ക്ക് ചെന്നപ്പോള്‍ ടീച്ചര്‍ ഉപദേശിച്ചതാണ് . ദിവസം ആറ് മണിക്കൂര്‍ എങ്കിലും പഠിക്കണം ! പഠിക്കുന്ന എല്ലാ കുട്ടികളും അങ്ങനെ ആണ് പോലും . ക്ലാസ്സില്‍ ചെന്നാലും ടീച്ചര്‍ പറയുന്നത് ഇത് തന്നെ . വൈകിട്ട് ട്യുഷന്‍ കഴിഞ്ഞു വന്നപ്പോള്‍ തന്നെ മണി ആറ് കഴിഞ്ഞു . വന്നപാടെ ചായയും കുടിച്ചു റിമോടും എടുത്തു TV യുടെ മുന്‍പിലേക്ക് വീണപ്പോള്‍ ഉടന്‍ വന്നു ഉപദേശം , അവിടുന്നോടി കുളിയും കഴിഞ്ഞു വന്നപ്പോള്‍ ഉറക്കം വന്നു വയ്യ . പഠിക്കാനുണ്ട് , അസയിന്മേന്റ്റ് ഉണ്ട് , റെക്കോര്‍ഡ്‌ എഴുതണം ... പിന്നെ ട്യുഷന്‍ ക്ലാസ്സിലെ പഠിക്കണം ....എട്ടു മണി മുതല്‍ പതിനൊന്നു മണി വരെ ഇരുന്നു എന്തൊക്കെയോ ചെയ്തു ,എപ്പോഴോ ഉറങ്ങി വീണതാണ് .വീണ്ടും രാവിലെ തുടങ്ങി . കണ്ണ് തുറക്കാന്‍ വയ്യ .കട്ടന്‍ കുടിചിറ്റൊന്നും ശരിയായില്ലല്ലോ .
                                                                റെക്കോര്‍ഡ്‌  സ്കൂളില്‍ ചെന്നെഴുതം ,അസയിന്മേന്റ്റ് ആരെങ്കിലും എഴുതിയതുന്ടെങ്കില്‍ നോക്കി എഴുതി കൊടുക്കാം . പക്ഷെ ട്യുഷന്‍ ക്ലാസ്സില്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍വീട്ടിലേക്കു ഫോണ്‍ വിളി തുടങ്ങും . അവിടുത്തെ സമാധാനവും പോയത് തന്നെ . നോക്കി ഇരുന്നപ്പോള്‍ മണി ആറായി. ആറരയ്ക്ക് പോയാല്‍ ട്യുഷന്‍ ക്ലാസ്സില്‍സമയതിനെതും . ഓടിപോയി കുളിച്ചെന്നു വരുത്തി  കഴിക്കാന്‍ ചെന്നിരുന്നു . കഴിക്കാന്‍ പറ്റിയ സമയം തന്നെ ! എന്തോ കൊത്തിപ്പെറുക്കി ബാഗും എടുത്തു ഓടി . പ്രൈവറ്റ് ബസ്‌ കാരുടെ കനത്ത മോന്തയും കണ്ടു ട്യുഷന് ചെന്നിറങ്ങി. അവിടത്തെ സാറിന്റെ വഴക്കും , വളിച്ച തമാശകളും എല്ലാം കലര്‍ത്തിയുള്ള മുഴങ്ങുന്ന ക്ലാസിനു ശേഷം വീണ്ടും സ്കൂളിലേക്ക് .
                                                                    ക്ലാസ്സ്‌ ടീച്ചര്‍ വന്നു കഴിഞ്ഞാല്‍ പ്രാര്‍ത്ഥന കേള്‍ക്കും , ഇല്ലെങ്കില്‍ ആകെ ബഹളം . അതിനും രാവിലെ ചൂടോടെ വഴക്ക് കിട്ടും . ഒച്ചയുടെ ഇടയില്‍ പ്രാര്‍ത്ഥന എവിടെ കേള്‍ക്കാന്‍ . പിന്നെ ടീച്ചറിന്റെ വക ഉപദേശം , അതില്ലെങ്കില്‍ ടീച്ചര്‍ക്ക്‌ പഠിപ്പിക്കാന്‍ പറ്റില്ലാന്നു തോന്നുന്നു  . ചോദ്യം വല്ലതും ചോദിച്ചാല്‍  തീര്‍ന്നത് തന്നെ . ഈ
ടീച്ചര്‍ക്ക്‌  രാവിലെ തന്നെ വന്നു ഫിസിക്സ്‌ പഠിപ്പിക്കണോ . കുറെ derivation കാണും  എന്നും എഴുതാന്‍ . അത് കഴിഞ്ഞു ഉച്ച വരെ പിടിച്ചിരിക്കാം . ഊണ് കഴിഞ്ഞാല്‍ അപ്പോള്‍ ഉറക്കം വരും .
ഒന്നുകില്‍ അഞ്ചാം പീരീഡ്‌ ഉറങ്ങുന്നതിനു വഴക്ക് കിട്ടും, അല്ലെങ്കില്‍ ലാബില്‍ ടീച്ചറിന്റെ വക കിട്ടും .പാതി കെട്ടും കേള്‍ക്കാതെയും എട്ടു പീരീഡ്‌ ക്ലാസ്സില്‍ ഇരുന്നൊപ്പിക്കും. അതിനിടയ്ക്ക് ആണും പെണ്ണും മിണ്ടിയാല്‍ സംശയം . ഉച്ചയ്ക്ക് അധ്യാപകരുടെ വക ചെക്കിംഗ് ഉണ്ട്  . അപ്പോള്‍ പോലും നേരെ ചൊവ്വേ സംസാരിക്കാന്‍ പറ്റില്ല . എന്തിനാണോ ഈ ചെക്കിംഗ് . പ്രണയജോടികള്‍ എല്ലാ ക്ലാസ്സിലും ഉണ്ട് . അതൊരു തെറ്റാണോ .നന്നായി പഠിക്കുന്ന ഒരു കുട്ടിയുടെ പഠിത്തം ഇല്ലാതായത് പ്രണയത്തില്‍ പെട്ടാണ് പോലും . ആരോ നാടുവിട്ടു പോയി എന്നും ഒക്കെ പറയുന്നു . എല്ലാവരും ഒരുപോലാണോ .
                                             സ്കൂളിലെ യുദ്ധം കഴിഞ്ഞാല്‍ വീണ്ടും ട്യുഷന്‍ , തിരിച്ചു വീടിലേക്ക്‌ .ഒരു യന്ത്രം പോലെ ഓടുന്നു . ഇതിനിടയ്ക്ക് എന്ട്രന്‍സ് എഴുതണം പോലും . മൂന്നു  എ പ്ലസ്‌ മാത്രം ഉള്ള എനിക്ക് ഇതിനെല്ലാം കൂടി എവിടുന്നു പറ്റാന്‍ . ഈ പിള്ളേരൊക്കെ എങ്ങനെ ആണോ എന്തോ ഇത്ര മാര്‍ക്കും വാങ്ങി എന്ട്രന്സും എഴുതി കേറുന്നത് . സമ്മതിക്കണം . എനിക്കീ ബുദ്ധി ദൈവം തരാത്തത് എന്താണ് . ബുദ്ധി ഇല്ലഞ്ഞല്ല വര്‍ക്ക് ചെയ്യതതുകൊണ്ടാനെന്നു ടീച്ചര്‍ പറയും , പറ്റാത്ത  വര്‍ക്ക് എങ്ങനെ ചെയ്യാന്‍ . അയല്പക്കക്കാരെ പോലും കണ്ട നാള്‍ മറന്നു , ഒരു കല്യാണത്തിന് പോകേണ്ട , ബന്ധുക്കളെ കാണേണ്ട , ഒന്നും വേണ്ട ... ഈ പ്ലസ്‌ ടു കണ്ടുപിടിച്ചത് ആരാണോ ..പണ്ടൊക്കെ കോളേജില്‍ ഇങ്ങനൊന്നും ഇല്ലയിരുന്നെന്നാണ് എല്ലാരും പറയുന്നത് ( അന്ന് ആരും pre degree ജയിക്കതില്ലരുന്നു എന്നും പറയുന്നു) . നമ്മള്‍ എന്തായാലും ജയിക്കും . ബാക്കി എല്ലാം ദൈവത്തിന്റെ കയ്യില്‍ .

6 comments:

 1. എന്റെ പ്രീഡിഗ്രി പഠനകാലത്തെ ഓര്‍മ്മിപ്പിച്ചു, എഴുത്ത്. സ്കൂള്‍ ജീവിതവും ഡിഗ്രീ മുതലുള്ള കോളേജ് ജീവിതവും ആസ്വാദ്യകരമായിരുന്നെങ്കിലും ഞാനൊരിയ്ക്കലും ഇഷ്ടപ്പെടാത്ത കാലമായിരുന്നു പ്രീഡിഗ്രി കാലം. ഒന്നിനും സമയം തികയാതെ ഓട്ടം മാത്രമായി ചിലവഴിച്ച രണ്ടു വര്‍ഷക്കാലം.

  ReplyDelete
 2. +2, ഞാന്‍ ഏറ്റവും അധികം ഉഴപ്പിയ കാലം!!

  ReplyDelete
 3. ശ്രീ ;. നമ്മുടെ പ്രിഡിഗ്രിയെക്കാള്‍ കഠിനമാണ് പ്ലസ്‌ ടു എന്നാണ് ധാരണ . പ്രിഡിഗ്രിക്ക് ഉഴപ്പിയാല്‍ ഉഴപ്പി , പഠിച്ചാല്‍ പഠിച്ചു .ഇതിപ്പോ സമാധാനമായിട്ട് ഉഴപ്പാന്‍ അധ്യാപകര്‍ സമ്മതിക്കില്ല . പഠിപ്പിച്ചേ അടങ്ങൂ .അനുഭവം ആണേ . ഉഴപ്പിയാല്‍ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തും , പിന്നെ കുറെ ഉപദേശം . നമുക്കത്രയല്ലേ പറ്റൂ !
  ആളവന്‍താന്‍ ; സമാധാനമായിട്ട് ഉഴപ്പിയോ

  ReplyDelete
 4. നമ്മള് പിന്നെ പത്താംക്ലാസ്‌ മുതലേ ഉഴപ്പി ഉഴപ്പി ഉഴൈപ്പാളിയായി.ഇപ്പോളുംഉഴപ്പുന്നു...

  ReplyDelete
 5. ജിഷാദ് , അന്ന് വടി എടുക്കാന്‍ ആരും ഇല്ലായിരുന്നോ . ഉഴപ്പ് നിര്‍ത്താന്‍ ഇനി എന്താ മാര്‍ഗം

  ReplyDelete
 6. പഠിക്കാന്‍ പോവുന്ന കുട്ടികളുടെ എല്ലാം മാനസികാവസ്ഥ ഏകദേശം ഒന്നു തന്നെയാവും .... ( ഞാന്‍ പിന്നെ അതിനൊന്നും കൂടുതല്‍ മിനക്കെടാത്തത് കൊണ്ട് നോ ടെന്‍ഷന്‍ ) പഠീപിന്‍റെ കൂടെ കുറച്ച് ഉഴപ്പലും .. അൽപ്പം പ്രണയവും എല്ലാം ഉണ്ടാവുമ്പോഴല്ലെ ബാല്യം ആസ്വദിക്കാന്‍ കഴിയൂ.. അല്ലങ്കില്‍ പുസ്തകപ്പുഴുക്കളെ പോലെ ഒരു യാന്ത്രിക ജീവിതം ആയിരിക്കും ...
  ശ്രീ ടീച്ചറേ നിങ്ങടെ സ്റ്റുഡന്‍സിനെയെങ്കിലും ഇതിനൊക്കെ സമ്മതിക്കണേ...... ഹിഹി.... എന്നാ പിന്നെ PTA കൂടി ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍ തന്നു വീട്ടില്‍ ഇരുത്തികൊള്ളും അപ്പോല്‍ ഇഷടം പോലെ പൊസ്റ്റ് എഴുതാലോ.... ( ചുമ്മാ )

  ReplyDelete