Thursday, September 30, 2010

സമയം ... ക്ളോക്ക് തിരിഞ്ഞു കറങ്ങുമോ

'ശോഭഎന്നൊരു കന്യ പ്രകാശ വേഗത്തെക്കാള്‍
ഒട്ടേറെ വേഗത്തില്‍ യാത്ര ചെയ്യുമായിരുന്നത്രേ
ഒരുനാള്‍ അവള്‍ പുറപ്പെട്ടിനാള്‍ ഐന്‍സ്ടിന്‍ രീതിയില്‍
തിരിച്ചു വീടെതിടിനാല്‍ അത്ഭുതം തലേ രാവില്‍ ! '
                                            ഇത് ഞാന്‍ എഴുതിയ വരികള്‍ അല്ല . അല്ലെങ്കിലും ഇങ്ങനെ ഒന്നും എഴുതാന്‍ ഞാന്‍ ആയിട്ടില്ല . അജോയ് ഘട്ടക്കിന്റെ ഒപ്ടിക്സ് ബുക്കിന്റെ ഏതോ മൂലയില്‍ കണ്ട ഇംഗ്ലീഷ് വരികള്‍ കൊള്ളാവുന്ന ആരോ മലയാളത്തില്‍ ആക്കിയതാണ്.
                                                        എപ്പോഴെങ്കിലും ശോഭ പോയപോലെ പോകാന്‍ കഴിഞ്ഞെങ്കില്‍ സമയം പുറകോട്ടു പോകുമായിരുന്നു .ഐന്‍സ്ടയിന്റെ സ്പെഷ്യല്‍ തിയറി ഓഫ് റിലേടിവിടി!. സംഭവം നടക്കൂല്ലല്ലോ , പ്രകാശ വേഗം കടക്കാന്‍ പറ്റില്ലന്നാണ് പ്രമാണം(ടാക്യോന്‍സ് ക്ഷമിക്കുക ).
                                                         പ്രകാശ വേഗതിനടുത്ത വേഗത്തില്‍ സ്പേസില്‍ പോയ ഇരട്ടകളില്‍ ഒരാള്‍ തിരിച്ചു വന്നപ്പോള്‍ കൂടപ്പിറപ്പ് വയസ്സനായ കഥ കേട്ടിട്ടുണ്ടല്ലോ . ഭൂമിയിലെ 50  വര്‍ഷങ്ങള്‍ അയാള്‍ക്ക് വെറും ദിവസങ്ങള്‍ ആയി മാറി ." ട്വിന്‍ പാരഡോക്സ് " എന്ന് വിളിക്കും . വെറും പത്തു വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെ വന്ന മാറ്റങ്ങള്‍ നമ്മള്‍ കണ്ടതാണ് . അപ്പോള്‍ ഈ 50 വര്‍ഷങ്ങള്‍ എങ്ങനെ ഇരിക്കും. അയാള്‍ക്ക് മക്കള്‍ ഉണ്ടെങ്കില്‍ അച്ഛനെക്കാള്‍ പ്രായമായ മക്കള്‍ ആകും .നാടും വീടും എന്ത് മാറിയിട്ടുണ്ടാകും. ഇതൊന്നു നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ ആയതിനാല്‍ ആലോചിക്കെന്ടെന്നു തോന്നുന്നു . തിയറി മാത്രം ഒതുങ്ങി നില്‍ക്കട്ടെ . എന്നെങ്കിലും ഇതൊക്കെ നടന്നാല്‍ .....!
                                   

5 comments:

  1. എനിക്ക് എന്തോ ഒന്നും മനസ്സിലായില്ല ടീച്ചറെ. ചിലപ്പോള്‍ അതിനും വേണ്ടി ഞാനും ആയിട്ടുണ്ടാവില്ല...!

    ReplyDelete
  2. ആളവന്‍താന്‍ ;സത്യമായും കൂടുതല്‍ ഒന്നും എനിക്കും അറിയില്ല . തിയറി പറയുന്നത് പ്രകാശതിനെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പോയാല്‍ സമയം പുറകോട്ടു പോകുമെന്നും അതിനടുത്ത വേഗത്തില്‍ പോയാല്‍ time dialate ചെയ്യും എന്നാണ് . പണ്ടെങ്ങാണ്ട് പഠിക്കാന്‍ ഉള്ളതായിരുന്നു . നേരെ പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ പറയാമായിരുന്നു .

    ReplyDelete
  3. എന്നാലും ഇതൊക്കെ ഇങ്ങനെ ആലോചിയ്ക്കുന്നതിലും ഒരു രസമില്ലേ? :)

    ReplyDelete
  4. ' എന്തിനും കാലമേ ഒന്ന് തിരിഞ്ഞു കറങ്ങിയെങ്കില്‍ ' , എന്നാ ശ്രീയുടെ വാക്കുകള്‍ ആണ് കാലം തിരിഞ്ഞു കറങ്ങുന്ന ഈ ശാസ്ത്രം പറയാന്‍ തോന്നിയത് . ഞാന്‍ ഒരുപാടു ആഗ്രഹിക്കുന്ന കാര്യം ആണ് , നടക്കില്ല എങ്കിലും

    ReplyDelete
  5. ഏതോ ഒരു ഇംഗ്ലീഷ് സിനിമയില്‍ ഇങ്ങനെ കണ്ടിട്ടുണ്ട് ...

    ReplyDelete