"നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം " എന്ന് ഞാനും പഠിച്ചിട്ടുണ്ടായിരുന്നു . നല്ലതാണു എന്നൊന്നും തോന്നിയിട്ടില്ലെങ്കിലും, നായകളോടെ എനിക്ക് വെറുപ്പ് ഒന്നും ഇല്ലായിരുന്നു . അപ്പുറത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന 'രാമു' , 'ദാമു' ഇങ്ങനെ രണ്ടു നായകളെയും കണ്ടാല്‍ ഞാന്‍ അത്യാവശ്യം സ്നേഹം കാണിക്കാറുണ്ടായിരുന്നു. സിന്ദൂരച്ചെപ്പ് എടുത്തു കൊണ്ട് വന്നു അതില്‍ വെളുത്തതിന്റെ നെറ്റിയില്‍ സിന്ദൂരമൊക്കെ പൂശി വിടുമായിരുന്നു . അങ്ങനെ വലിയ ശത്രുത ഒന്നുമില്ലാതെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു .
നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന 'സുലോചന ' എന്ന നായയെ എനിക്ക് കണ്ടു കൂടാതെ ആയതു പിന്നീടാണ് . അത് ആരെയും സാധാരണ ഗതിയില്‍ ഉപദ്രവിക്കാറില്ല . വല്ല കലുങ്കിന്റെ കീഴിലോക്കെ പോയി പ്രസവിച്ചു കിടക്കും . പിന്നെ ആരും അത് വഴി പോകരുത് എന്നെ ഉള്ളു. എന്റെ ദേഷ്യത്തിന്റെ കാരണം അതൊന്നും ആയിരുന്നില്ല . എന്റെ പൂച്ചക്കുഞ്ഞുങ്ങളെ കൊന്നു എന്ന ഒറ്റ കാരണം മതിയല്ലോ എനിക്ക് ഇഷ്ടക്കെടുണ്ടാവാന്‍ . അത് ചത്തതിനു ശേഷം അതിന്റെ മോള്‍ 'സുന്ദരി' ഇറങ്ങി. അതിനെയും എനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് പറയേണ്ടല്ലോ .
പിന്നെയാണ് ശരിക്കും എന്നെ ഭയപ്പെടുത്തിയ സംഭവം . പ്രി ഡിഗ്രി ക്ക് പഠിക്കുന്ന സമയം. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ വേണം ബസ് സ്റ്റോപ്പില്‍ എത്താന്‍ . റബ്ബര്‍ തോട്ടത്തിലൂടെ കയറി വയലിന്റെ വരമ്പിലൂടെ നടന്നാല്‍ മൂന്നു മിനിറ്റ് ലാഭിക്കാം, കൂടെ നല്ല കാഴ്ചകളും കാണാം . വയലിന് നട വരമ്പും മേല്തോടും ഉണ്ട് . ഒരാള്‍ താഴ്ചയില്‍ കൈ തോടും വയലും. മേല്തോട്ടില്‍ മഴക്കാലത്ത് മാത്രമേ വെള്ളം ഉണ്ടാകൂ,കൈതോട് എന്നും ജല സമ്പുഷ്ടമാണ്. മേല്‍ വരമ്പ് കുറെ ഭാഗം പാറ കെട്ടി മണ്ണിട്ടതും കുറെ ഭാഗം സിമെന്റ് പൂശി വൃത്തിയാക്കിയതും ആണ് . പാറ കെട്ടിയതെല്ലം ഇളകി അവിടെ നടക്കാന്‍ പ്രയാസമാണ് . പാറയില്‍ വെറും നാലു ചുവടു വച്ചാല്‍ എനിക്ക് നല്ല വരമ്പില്‍ എത്താം .
അന്നും പതിവുപോലെ ഞാന്‍ രാവിലെ ഓട്ടം തുടങ്ങി. നടന്നാല്‍ ബസ് അതിന്റെ പാട്ടിനു പോകും . പിന്നെ കോളേജില്‍ എത്താന്‍ ഒരു സമയമാകും. രാവിലെ രണ്ടു മണിക്കൂര്‍ പ്രാക്ടിക്കല്‍ ആണ് , താമസിച്ചാല്‍ തന്നെ ടീച്ചര്‍ കണ്ണുരുട്ടും . ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു റബ്ബര്‍ തോട്ടം കടന്നു . വയല്‍ വരമ്പില്‍ കേറി കുറച്ചു മുന്‍പോട്ടു നടന്നതും എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ഗര്‍ജ്ജനം ," ഭൌ ഭൌ " . ശരിക്കും ഒരു ഗര്‍ജ്ജനം തന്നെയായിരുന്നു. വലിയ ഒരു നായ , കറുത്ത നിറം , കണ്ണുകള്‍ക്ക് എന്നെ കൊല്ലാനുള്ള പക ഉണ്ടെന്നു എനിക്ക് തോന്നി . ഞാന്‍ അതിനെ മുന്‍പ് കണ്ടിട്ടുമില്ല . ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വരമ്പില്‍ എനിക്ക് വഴി മുടക്കി നില്‍ക്കുകയാണ് അവന്‍ .
ഞാന്‍ ഒരു ചുവടു മുന്‍പോട്ടു വച്ചു , വീണ്ടും ഗര്‍ജ്ജനം . കുരയ്ക്കും പട്ടി കടിക്കില്ല എന്നാണല്ലോ , എന്ന് കരുതി ഞാന്‍ ഒരു കല്ലെടുക്കാന്‍ കുനിഞ്ഞു. നിവര്‍ന്നതും അവന്‍ വീണ്ടും മുന്‍പോട്ടു വരുന്നു. കല്ലെടുത്ത് എറിയാനുള്ള എന്റെ ശക്തി ഇല്ലാതായി. ഞാന്‍ പിന്നോട്ട് ഒരടി വച്ചു, അവന്‍ മുന്നോട്ടും . "തേവാരങ്ങളെ, തിരുവിളങ്ങോനപ്പാ, പൊന്നമ്മേ ,കൊട്ടാരക്കര മഹാഗണപതിയെ തുടങ്ങി ഗുരുവായൂരപ്പന്‍ വരെ തെക്ക് നിന്നും വടക്കോട്ട് എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു. ഗുണമൊന്നും ഇല്ല . അവന്‍ എന്നെ ഇപ്പോള്‍ കടിച്ചു കീറും . ഈ സാധനത്തിനെ ഒന്ന് ഓടിച്ചു കളയാന്‍ ആരും ഇല്ലേ എന്ന് നാലുപാടും നോക്കി.
എന്റെ തല പെരുത്തു, കാലുകള്‍ ഞാന്‍ അറിയാതെ ചലിക്കുന്നതു പോലെ തോന്നി . വീണ്ടും പിറകോട്ടു കുഴിയാന നടക്കുന്നത് പോലെ ഞാന്‍ നടക്കുകയാണ് .ഠിം ! ദാ കിടക്കുന്നു . നല്ല വരമ്പില്‍ നിന്നും പാറയിലേക്ക് കാല്‍ വച്ചതാണ്, ഇളകിയ പാറ എന്നെ ചതിച്ചു . ബാഗും ഞാനും കൂടെ താഴേക്ക് . കണ്ണുകള്‍ ഇറുക്കി അടച്ചു . തുറന്നു നോക്കിയപ്പോള്‍ ഒരു വട്ട മരത്തില്‍ മുറുകെ പിടിച്ചു കിടക്കുവാണോ നില്‍ക്കുവാണോ എന്ന് പറയാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ ! ബാഗു താഴെ പകുതി വെള്ളത്തില്‍ .
" മോള് പേടിച്ചു പോയോ , ഇവന്‍ ഒന്ന് ചെയ്യില്ല " എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ നില്‍ക്കുന്നു പാരിതിയമ്മ.
ദേഷ്യവും സങ്കടവും എല്ലാം കൂടെ ചേര്‍ന്ന ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . "ഇതിനെയൊക്കെ നിങ്ങള്ക്ക് പിടിച്ചു ചങ്ങലയ്ക്ക് ഇട്ടു കൂടയോ , ഒന്നും ചെയ്യില്ല പോലും . എന്റെ ഉയിര് ഇപ്പോള്‍ എടുത്തേനെ . വൃത്തികെട്ട സാധനം " .
"അയ്യോ മോളെ, അവന്‍ കടിക്കതൊന്നും ഇല്ല . രാവിലെ ചങ്ങല ഊരിയപ്പോള്‍ ചാടിപ്പോയതാണ് . " എന്നും പറഞ്ഞു അവര്‍ വീണ്ടും എന്തെല്ലാമോപറഞ്ഞു.
കൂടുതല്‍ പറയേണ്ടല്ലോ,അന്നത്തെ എന്റെ കോളേജില്‍ പോക്ക് ഗോവിന്ദ .കയ്യിലെ പെയിന്റും കുറച്ചു പോയി . അന്ന് തൊട്ടു അവര്‍ ആ ജന്തുവിനെ കെട്ടിയിടുമായിരുന്നു. എങ്കിലും വരമ്പിലൂടെ ഞാന്‍ പോകുമ്പോള്‍ അത് കുരയ്ക്കും, "ഈ കെട്ടൊന്നു അഴിഞ്ഞോട്ടെ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് " എന്നാണ് ആ കുരയുടെ അര്‍ഥം എന്നാണ് ഞാന്‍ മനസ്സിലാക്കിയത് .
ഈ സംഭവത്തിന് ശേഷം ചിത്രത്തിലും സിനിമേലും കാണുന്ന നായ്ക്കളെ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് ഭയമാണ്. പക്ഷെ, എവിടെ കണ്ടാലും എറിയാന്‍ കല്ലെടുക്കുന്ന ഭാവത്തില്‍ കുനിഞ്ഞു പേടിപ്പിക്കുന്നതല്ലാതെ , കല്ലെടുത്ത് എറിയാന്‍ ഇപ്പോഴും എനിക്ക് തോന്നാറില്ല . ഇനി ഇഷ്ടം തോന്നണം എങ്കില്‍ അത് നായ്ക്കളും പൂച്ചകളും തമ്മിലുള്ള ശത്രുത മാറുമ്പോള്‍ ആകാം .
Showing posts with label ഓര്‍മ്മ. Show all posts

Monday, November 22, 2010
Thursday, October 21, 2010
വീണ്ടും ഒക്ടോബര്‍
ഐശ്വര്യ റായിയുടെ സൗന്ദര്യവും മാധവന്റെ ചിരിയും പൂച്ചക്കുഞ്ഞുങ്ങളുടെ ഓമനത്തവും കഴിഞ്ഞാല്‍ എന്റെ ദൌര്‍ബല്യം കാതോലികേറ്റ് കോളേജില്‍ പഠിച്ച രണ്ടു വര്‍ഷങ്ങളുടെ ഓര്‍മ ആണ് . ആരും അധികം ആസ്വദിക്കാന്‍ ശ്രമിക്കാത്ത പോസ്റ്റ് ഗ്രാജ്വേഷന്‍ ഞങ്ങള്‍ അടിച്ചു പൊളിച്ചു എന്ന് പറയാം .
ഒരു ഒക്ടോബര്‍ മാസം 20 നോ 21 നോ ആണ് ഞങ്ങള്‍ 13 പേര്‍ ഒന്നിച്ചത്. 13 നല്ലതല്ല എന്ന് പറയുമെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ ആയിരുന്നില്ല . 9 പെണ്ണും 4 ആണും . ഞങ്ങള്‍ ഏഴു പേര്‍ ഹോസ്റ്റലില്‍ . 7 പേരും വരുന്നതും പോകുന്നതും എല്ലാം ഒന്നിച്ചു . ഉച്ചയ്ക്ക് ഉണ്ണാന്‍ വീണ്ടും ഹോസ്റ്റലില്ലേക്ക് പോയാല്‍ തിരിച്ചു വരാന്‍ ധൃതിയാണ് . തിരിച്ചു വരുന്നത് കയ്യും കോര്‍ത്ത് കഥയും പറഞ്ഞു അങ്ങനെ. . ഉച്ച കഴിഞ്ഞാല്‍ ലാബ് ആണ് . അതിനു മുന്‍പ് കുറെ കഥകളുമൊക്കെ പറഞ്ഞു രസിച്ചു കുറെ സമയം. 2 പെണ്ണും ഒരാണും ഡേ സ്കൊലഴ്സ് . അവരുടെ കഥകള്‍ ഞങ്ങള്‍ കേള്‍ക്കുന്നത് ഈ സമയത്താണ് . അവരെയും കൂടെ ഹോസ്റ്റലില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.
അങ്ങനെ ഒരു ദിവസം ഈ കഥ പറച്ചിലിന് ഇടയില്‍ എന്റെയും ജോയുടെയും ( ആണുങ്ങളില്‍ ഒരേ ഒരു ഡേ സ്കോളര്‍ ) ജന്മദിനം( ഒക്ടോബര്‍ 21 !) ഒന്നാണ് എന്ന് കണ്ടു പിടിച്ചു. ഞങ്ങളെ ജന്മം കൊണ്ടല്ലെങ്കിലും ജന്മദിനം കൊണ്ട് ഇരട്ടകള്‍ ആയി എല്ലാവരും അംഗീകരിച്ചു. അന്നൊരു സ്മാള്‍ അടിക്കാനുള്ള സന്തോഷം തോന്നി എന്ന് ജോ പിന്നെ പറയുമായിരുന്നു . നല്ല സൌഹൃദം മാത്രം നില നിന്ന ഒരു ക്ലാസ്സ് റൂം . എന്ത് പരിപാടിയും ഞങ്ങള്‍ ഒരു ഉത്സവമായി ആഘോഷിച്ചു . സ്റ്റേജു കണ്ടാല്‍ മുട്ടടിച്ചിരുന്ന ഞാന്‍ അവിടെ എത്തിയതിനു ശേഷം എത്ര തവണ സ്റ്റേജില്‍ കയറി!
അധ്യാപകരെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല .ആദ്യവര്‍ഷം HOD തോമസ് സര്‍ ആയിരുന്നു. പിന്നെ ഞങ്ങളുടെ ചാര്‍ജ് ആയിരുന്ന അച്ചാമ്മ ടീച്ചര്‍ , ലില്ലി ടീച്ചര്‍ , തോമസ് ജോണ്‍ സര്‍ , കുര്യന്‍ സര്‍ , നെല്‍സന്‍ സര്‍ , നമ്പൂതിരി സര്‍ , മാത്യൂസ് സര്‍ ... അങ്ങനെ സ്നേഹത്തോടും ബഹുമാനത്തോടും മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ,ഒരിക്കലും മറക്കാത്ത ഒരുപാടു അധ്യാപകര്‍.
പഠിക്കുന്ന വിഷയത്തിലുള്ള വിരസത അകറ്റാന്‍ ക്ലാസ്സ് റൂമുകള്‍ ഞങ്ങള്‍ ആഘോഷം ആക്കിയിരുന്നു . ക്ലാസ്സ് നടക്കുമ്പോള്‍ പോലും. മുന്‍ നിര കക്ഷികള്‍ ആണെങ്കിലും ഇടക്കിടയ്ക്ക് സര്‍ കാണാതെ വര്‍ത്തമാനം പറഞ്ഞു ഞങ്ങള്‍ വിരസത അകറ്റും . ഒരു ദിവസം , നമ്പൂതിരി സര്‍ നൂക്ലിയര്‍ ഫിസിക്സ് പഠിപ്പിക്കുന്നു. സര്‍ ബോര്‍ഡിനു തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു. (ക്ലാസ്സില്‍ ഞങ്ങള്‍ക്കൊരു വല്യേട്ടന്‍ ഉണ്ട്. തെറ്റ് കണ്ടാല്‍ അപ്പോള്‍ വഴക്ക് പറയും, ഉപദേശിക്കും .) ഞങ്ങളുടെ ഈ പരിപാടി കണ്ടു പുറകില്‍ നിന്നൊരു തുണ്ട് പേപ്പര്‍ മുന്‍പിലേക്ക് എറിഞ്ഞു. നേരെ ചെന്ന് വീണത് സാറിന്റെ മുന്‍പില്‍! ഞങ്ങളെ നന്നായി മനസ്സിലാക്കിയിരുന്നത് കൊണ്ടോ പ്രായത്തിന്റെ പക്വത കൊണ്ടോ സര്‍ അത് കണ്ട ഭാവം നടിച്ചില്ല . സര്‍ പോയി കഴിഞ്ഞു ഞങ്ങള്‍ അത് എടുത്തു നോക്കി. " തു കുത്ത ഭൌ ഭൌ , ചുപ് രഹോ " . അന്നു അത് സര്‍ എടുത്തു നോക്കിയിരുന്നെങ്കില്‍ !
അങ്ങനെ രണ്ടാം വര്‍ഷമായി. ഞങ്ങളുടെ HOD വിരമിച്ചു. ജോര്‍ജ് സര്‍ പുതിയ HOD ആയി. വളരെ ശാന്തനായ ലളിത വസ്ത്ര ധാരിയായ ഒരു നല്ല മനുഷ്യന്‍ . നന്നായി ക്ലാസ് എടുക്കും. പക്ഷെ ആരെയും ശ്രദ്ധിക്കില്ല . വര്‍ത്തമാനം നന്നേ കുറവ്.
സെമിനാറുകളും ലാബും ക്ലാസ്സുമായി ആ വര്‍ഷവും അങ്ങനെ മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു . വീണ്ടും ഒരു ഒക്ടോബര്‍ മാസം ആയി. ഒക്ടോബര്‍ 21 രണ്ടു പേരുടെ ജന്മ ദിനം ആണ്. ( എനിക്ക് പത്താം ക്ലാസ് ആകുന്നതു വരെ എന്റെ ജന്മദിനം അറിയില്ലായിരുന്നു. നക്ഷത്രം നോക്കി ആയിരുന്നു പിറന്നാള്‍ . പിന്നീട് ആയാലും ആ ദിവസം എന്റെ ശ്രദ്ധയില്‍ വരാറില്ലായിരുന്നു . എല്ലാ ദിവസവും പോലെ തന്നെ ) . പക്ഷെ ജോ ഞങ്ങള്‍ അറിയാതെ ആഘോഷം ആക്കാന്‍ തീരുമാനിച്ചു . രസഗുളയും കേക്കും എന്തൊക്കെയോ പലഹാരങ്ങളും നേരത്തെ തന്നെ വാങ്ങി മേശയ്ക്കുള്ളില്‍ വച്ചിരുന്നു .
പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ തന്നെ ഞങ്ങള്‍ കേട്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു . ഞങ്ങളുടെ HOD ഹാര്‍ട്ട് അറ്റക്കിനെ തുടര്‍ന്ന് ഞങ്ങളെ വിട്ടു പോയിരിക്കുന്നു. രാവിലെ തന്നെ ഏഴു പേരും കൂടി ആശുപത്രിയിലേക്ക് തിരിച്ചു. ബാക്കിയുള്ളവരും അവിടെ എത്തിയിട്ടുണ്ട് . എല്ലാവര്ക്കും ഒരു മരവിപ്പ് മാത്രം . ആ ദിവസം ശോശപ്പ ഒരുക്കിയും ,അദ്ദേഹത്തിന്റെ ശരീരത്തെ അനുഗമിച്ചു ആശുപത്രിയും വീടുമായി കഴിഞ്ഞു. . വിശ്വസിക്കാനെ കഴിയുന്നില്ലായിരുന്നു . ഒരു ദുരന്ത ദിനം .
ക്ലാസ് തുടങ്ങിയതും ഞങ്ങളുടെ ജന്മദിനവും എല്ലാം ഒക്ടോബര്‍ ആയിരുന്നത് കൊണ്ട് അത് ഒരു ദുരന്ത ദിവസം ആണെന്ന് എല്ലാവരും തമാശ പറയാറുണ്ടായിരുന്നു .ഇനി അടുത്ത ഒക്ടോബര്‍ എന്താകുമോ എന്നൊക്കെ പറഞ്ഞു ഞങ്ങളെ കളിയാക്കിയിരുന്നവര്‍ക്കും ഒരു ഞെട്ടല്‍ ആയി ആ ദിവസം . അടുത്ത ഒക്ടോബര്‍ 21 ഇങ്ങനെ അക്ഷരാര്‍ഥത്തില്‍ ദുരന്തം ആകുമെന്ന് ആരും കരുതിയില്ല . തമാശ ആയിരുന്നെങ്കിലും അത് സത്യമായി ഫലിച്ചു .
ആ ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ക്ലാസ്സില്‍ എത്തിയ ഞങ്ങളെ നോക്കി രസഗുളയും കേക്കും പല്ലിളിച്ചു കാണിച്ചു. അവിചാരിതമായി ദുരന്തം ആയി പോയ ഒരു ആഘോഷത്തിന്റെ ബാക്കി പത്രം പോലെ .
...............................................................................................
ജോര്‍ജ് സാറിനെ ഓര്‍ത്തപ്പോള്‍ , കോളേജ് നെ ഓര്‍ത്തപ്പോള്‍ ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ട് എന്ന് അറിയണം എന്ന് തോന്നി. കോളേജ് ന്റെ സൈറ്റില്‍ കയറി നോക്കി. ഇന്ന് കണ്ടത് വീണ്ടും ഒരു മരണ വാര്‍ത്ത . തോമസ് ജോണ്‍ സര്‍ . കോളേജില്‍ വിളിച്ചപ്പോള്‍ രണ്ടു മാസം ആയി സംഭവം കഴിഞ്ഞിട്റെന്നു അറിഞ്ഞു.

ലേബലുകള്‍:
ഓര്‍മ്മ
14
അഭിപ്രായ(ങ്ങള്)
Tuesday, October 5, 2010
വെള്ളപ്പൊക്കം
ഇതെന്തൊരു മഴ ! തോരുന്നതെ ഇല്ല . ഈ കോണ്‍ക്രീറ്റ് കൊട്ടാരങ്ങല്ക്കിടയില്‍ ഇങ്ങനെ പെയ്യുന്ന മഴ നാട്ടില്‍ എങ്ങനെ ആയിരിക്കും എന്നോര്‍ത്ത് എനിക്ക് ഉറക്കം പോയി . 1994 ല്‍, ഇങ്ങനൊരു മഴ പെയ്തിരുന്നു . ഒരു ഒക്ടോബര്‍ മാസവും അടുത്ത നവംബര്‍ മാസവും ഓരോ വെള്ളപ്പൊക്കം സമ്മാനിച്ച് ! നാട്ടില്‍ നിന്ന് വിളിക്കുന്നവര്‍ക്കെല്ലാം പറയാന്‍ മഴയുടെ കാര്യം മാത്രമേ ഉള്ളു . TV യില്‍ ഇന്നലെയും ഫ്ലാഷ് കണ്ടു ,തെന്മല ഡാം തുറന്നു വിടുമെന്നും ,രണ്ടു ദിവസത്തേക്ക് കൊല്ലം ജില്ല യ്ക്ക് അവധി ആണെന്നും. കല്ലടയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിളിച്ചു പറയുന്നു എന്ന് പേരമ്മ ഇന്നലെ വിളിച്ചപ്പോള്‍ പറയുകയും ചെയ്തു .
അവിടെ പെയ്യുന്ന മഴ സുന്ദരമാണ് . തെങ്ങിലും മാവിലും പ്ലാവിലും പുല്ലിലും വെള്ളം വീഴുന്നത് കാണാന്‍ എന്ത് രസമാണ്. കാക്ക നനഞ്ഞിറങ്ങിയാല്‍ പിന്നെ മഴ തോരില്ല . കാക്കയും പൂച്ചയും പശുക്കളും എല്ലാം ഇപ്പോള്‍ തൂവലും രോമവും എല്ലാം വിടര്‍ത്തി കുളിരടിച്ചു മടിപിടിച്ച് ഇരിക്കുന്നുണ്ടാകും . തണുപ്പ് കാരണം വെളിയില്‍ ഇറങ്ങാന്‍ തോന്നില്ല . കുരുമുളക് വള്ളിയില്‍ വെള്ളം തട്ടി തെറിച്ചു വീഴുന്നത് കാണാന്‍ മുറ്റത്തു ഇറങ്ങി നില്‍ക്കും. പക്ഷെ 94 ല്‍ പെയ്ത മഴ ഈ രൂപം മാറ്റി കളഞ്ഞു . മഴ തുടങ്ങി, തോരാതായി. ആറില്‍ വെള്ളംപൊങ്ങി , തെങ്ങിന്‍ തോട്ടം മുങ്ങി , വീണ്ടും കയറി കയറി വന്നു. ഒരു വശം വയലും മറു വശം ആറും. രണ്ടും നിറഞ്ഞു കാവില്‍ക്കൂടെ ഒഴുക്കിട്ടു . കാവിനു അപ്പുറം ഉള്ള ആളുകളെല്ലാം സ്കൂളിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ എത്ര ദിവസം . പുറം ലോകവുമായി ബന്ധമില്ലാതെ ഞങ്ങള്‍ വീട്ടില്‍ ഒതുങ്ങി . ടൌണില്‍ പോകണമെങ്കില്‍ റോഡിലെ കടത്തു കടക്കണം.
വെള്ളപ്പൊക്കം കൊണ്ട് ആറിന്റെ തീരത്തുള്ള കുഞ്ഞു വീടുകള്‍ പലതും തകര്‍ന്നു പോയിരുന്നു. വെള്ളപ്പൊക്കം കാണാന്‍വന്നവര്‍ എപ്പോഴും ആറിന്റെ തീരത്ത് കാണും . വീട്ടില്‍ നിന്ന് ഇറങ്ങി പത്തു ചുവടു വച്ചാല്‍ താഴെ ഭീകര രൂപം പൂണ്ട കല്ലടയറിനെ കാണാം . എന്തെല്ലാം ഒഴുകി പോകുന്നത് കണ്ടു . ആരുടെയൊക്കെയോ വിലപിടിച്ച വകകള്‍ . വെള്ളപ്പൊക്കം കഴിഞ്ഞു വെള്ളം ഇറങ്ങിയപ്പോള്‍ തോട്ടത്തില്‍ ഇറങ്ങാന്‍ പോലും പറ്റില്ലായിരുന്നു. ചെളി വാരി പൂശിയത് പോലെ നില്‍ക്കുന്ന തെങ്ങുകള്‍, അതിലെല്ലാം തങ്ങി നില്‍ക്കുന്ന തുണികളും . കാല് ചവിട്ടിയാല്‍ ചേറില്‍ പുതഞ്ഞു പോകും . അടുത്ത കുറെ മഴകള്‍ കഴിഞ്ഞതിനു ശേഷമാണു ഞങ്ങള്‍ ആറ് കാണുന്നത്.
വയലിലെ കാര്യം പറയേണ്ടല്ലോ. പുതഞ്ഞ ചെളിയില്‍ കൃഷി കണ്ടു പിടിക്കാന്‍ പോലും കഴിയില്ലായിരുന്നു . വാഴയും കപ്പയും എല്ലാം നശിച്ചു . പച്ചക്കറി വാങ്ങാന്‍ പറ്റില്ലഞ്ഞതിനാല്‍ വെറും നാടന്‍ കൂട്ടാനുകള്‍ കൂട്ടി ആഹാരം. അതില്‍ ചേമ്പിന്‍ തടയും ഉള്ളിയും ഇട്ടു വച്ച ഒരു കറി ഇപ്പോഴും ഓര്‍ക്കുന്നു. ആ രുചി പിന്നെ കിട്ടിയിട്ടില്ല .
ഞാന്‍ പ്രീ ഡിഗ്രി ക്ക് ചേര്‍ന്ന വര്‍ഷമായിരുന്നു അത്. കോളേജില്‍ ഷിഫ്റ്റ് ആണ് . ഉച്ചയ്ക്ക് പോയി, അഞ്ചു മണി വരെ ക്ലാസ്സ് . പോകാന്‍ വഴി പലതുണ്ട് , അങ്ങനെ വെള്ളപ്പൊക്കം കഴിഞ്ഞു കോളേജില്‍ പോയി . തിരിച്ചു വരുന്നത് അഞ്ചു മണിക്കുള്ള ഒരു അയ്യോ പാവി ആന വണ്ടിയില്‍ ആണ് . രണ്ടു മൂന്നു കിലോമീറ്റര്‍ വന്നു പേപ്പര്‍ മില്‍ കഴിഞ്ഞു വള്ളക്കടവില്‍ എത്തി ബസ് ചളിയില്‍ പുതഞ്ഞു . പൊക്കാന്‍ പറ്റില്ല , ഇനിയും എട്ടു കിലോമീറെര്‍ എങ്കിലും പോയെ പറ്റു. ഒരു പ്രൈവറ്റ് ബസ് ഉള്ളത് വെള്ളപ്പൊക്കത്തിനു ശേഷം ഓടി തുടങ്ങിയിട്ടും ഇല്ല . പിന്നെ നടപ്പ് തന്നെ ശരണം . വര്‍ത്തമാനം പറഞ്ഞു അത്രയും ദൂരവും നടന്നു . ഏഴു മണിയായി വീട്ടില്‍ എത്താന്‍ . ബസ് സ്റ്റോപ്പില്‍ അച്ഛന്‍ വന്നു നിന്ന് മടുത്തിരുന്നു .
ഈ മഴയും ഇനി ഒരു വെള്ളപ്പൊക്കം ഉണ്ടാക്കുമോ . അതുപോലെ ഇരുള് വെളിവില്ലാതെ പെയ്യുന്നു എന്ന് പറയുന്നു . വെള്ളപ്പൊക്കം കാണാന്‍ പോകുന്നവര്‍ക്ക് കാഴ്ചയാണ് എങ്കിലും അനുഭവിക്കുന്നവര്‍ക്ക് ദുരിതമാണ് .മണല്‍ വാരി ആറ് താഴ്ന്നു പോയതിനാല്‍ പഴയതുപോലെ വെള്ളം കയറില്ലയിരിക്കും.

15
അഭിപ്രായ(ങ്ങള്)
Subscribe to:
Posts (Atom)