'ശോഭഎന്നൊരു കന്യ പ്രകാശ വേഗത്തെക്കാള്‍
ഒട്ടേറെ വേഗത്തില്‍ യാത്ര ചെയ്യുമായിരുന്നത്രേ
ഒരുനാള്‍ അവള്‍ പുറപ്പെട്ടിനാള്‍ ഐന്‍സ്ടിന്‍ രീതിയില്‍
തിരിച്ചു വീടെതിടിനാല്‍ അത്ഭുതം തലേ രാവില്‍ ! '
ഇത് ഞാന്‍ എഴുതിയ വരികള്‍ അല്ല . അല്ലെങ്കിലും ഇങ്ങനെ ഒന്നും എഴുതാന്‍ ഞാന്‍ ആയിട്ടില്ല . അജോയ് ഘട്ടക്കിന്റെ ഒപ്ടിക്സ് ബുക്കിന്റെ ഏതോ മൂലയില്‍ കണ്ട ഇംഗ്ലീഷ് വരികള്‍ കൊള്ളാവുന്ന ആരോ മലയാളത്തില്‍ ആക്കിയതാണ്.
എപ്പോഴെങ്കിലും ശോഭ പോയപോലെ പോകാന്‍ കഴിഞ്ഞെങ്കില്‍ സമയം പുറകോട്ടു പോകുമായിരുന്നു .ഐന്‍സ്ടയിന്റെ സ്പെഷ്യല്‍ തിയറി ഓഫ് റിലേടിവിടി!. സംഭവം നടക്കൂല്ലല്ലോ , പ്രകാശ വേഗം കടക്കാന്‍ പറ്റില്ലന്നാണ് പ്രമാണം(ടാക്യോന്‍സ് ക്ഷമിക്കുക ).
പ്രകാശ വേഗതിനടുത്ത വേഗത്തില്‍ സ്പേസില്‍ പോയ ഇരട്ടകളില്‍ ഒരാള്‍ തിരിച്ചു വന്നപ്പോള്‍ കൂടപ്പിറപ്പ് വയസ്സനായ കഥ കേട്ടിട്ടുണ്ടല്ലോ . ഭൂമിയിലെ 50 വര്‍ഷങ്ങള്‍ അയാള്‍ക്ക് വെറും ദിവസങ്ങള്‍ ആയി മാറി ." ട്വിന്‍ പാരഡോക്സ് " എന്ന് വിളിക്കും . വെറും പത്തു വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെ വന്ന മാറ്റങ്ങള്‍ നമ്മള്‍ കണ്ടതാണ് . അപ്പോള്‍ ഈ 50 വര്‍ഷങ്ങള്‍ എങ്ങനെ ഇരിക്കും. അയാള്‍ക്ക് മക്കള്‍ ഉണ്ടെങ്കില്‍ അച്ഛനെക്കാള്‍ പ്രായമായ മക്കള്‍ ആകും .നാടും വീടും എന്ത് മാറിയിട്ടുണ്ടാകും. ഇതൊന്നു നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ ആയതിനാല്‍ ആലോചിക്കെന്ടെന്നു തോന്നുന്നു . തിയറി മാത്രം ഒതുങ്ങി നില്‍ക്കട്ടെ . എന്നെങ്കിലും ഇതൊക്കെ നടന്നാല്‍ .....!
Thursday, September 30, 2010
Monday, September 27, 2010
ഒരു പ്ലസ് ടു രോദനം
ഇന്നും രാവിലെ നാലു മണിക്ക് തന്നെ അമ്മ വിളിച്ചുണര്‍ത്തി . PTA യ്ക്ക് ചെന്നപ്പോള്‍ ടീച്ചര്‍ ഉപദേശിച്ചതാണ് . ദിവസം ആറ് മണിക്കൂര്‍ എങ്കിലും പഠിക്കണം ! പഠിക്കുന്ന എല്ലാ കുട്ടികളും അങ്ങനെ ആണ് പോലും . ക്ലാസ്സില്‍ ചെന്നാലും ടീച്ചര്‍ പറയുന്നത് ഇത് തന്നെ . വൈകിട്ട് ട്യുഷന്‍ കഴിഞ്ഞു വന്നപ്പോള്‍ തന്നെ മണി ആറ് കഴിഞ്ഞു . വന്നപാടെ ചായയും കുടിച്ചു റിമോടും എടുത്തു TV യുടെ മുന്‍പിലേക്ക് വീണപ്പോള്‍ ഉടന്‍ വന്നു ഉപദേശം , അവിടുന്നോടി കുളിയും കഴിഞ്ഞു വന്നപ്പോള്‍ ഉറക്കം വന്നു വയ്യ . പഠിക്കാനുണ്ട് , അസയിന്മേന്റ്റ് ഉണ്ട് , റെക്കോര്‍ഡ് എഴുതണം ... പിന്നെ ട്യുഷന്‍ ക്ലാസ്സിലെ പഠിക്കണം ....എട്ടു മണി മുതല്‍ പതിനൊന്നു മണി വരെ ഇരുന്നു എന്തൊക്കെയോ ചെയ്തു ,എപ്പോഴോ ഉറങ്ങി വീണതാണ് .വീണ്ടും രാവിലെ തുടങ്ങി . കണ്ണ് തുറക്കാന്‍ വയ്യ .കട്ടന്‍ കുടിചിറ്റൊന്നും ശരിയായില്ലല്ലോ .
റെക്കോര്‍ഡ് സ്കൂളില്‍ ചെന്നെഴുതം ,അസയിന്മേന്റ്റ് ആരെങ്കിലും എഴുതിയതുന്ടെങ്കില്‍ നോക്കി എഴുതി കൊടുക്കാം . പക്ഷെ ട്യുഷന്‍ ക്ലാസ്സില്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍വീട്ടിലേക്കു ഫോണ്‍ വിളി തുടങ്ങും . അവിടുത്തെ സമാധാനവും പോയത് തന്നെ . നോക്കി ഇരുന്നപ്പോള്‍ മണി ആറായി. ആറരയ്ക്ക് പോയാല്‍ ട്യുഷന്‍ ക്ലാസ്സില്‍സമയതിനെതും . ഓടിപോയി കുളിച്ചെന്നു വരുത്തി കഴിക്കാന്‍ ചെന്നിരുന്നു . കഴിക്കാന്‍ പറ്റിയ സമയം തന്നെ ! എന്തോ കൊത്തിപ്പെറുക്കി ബാഗും എടുത്തു ഓടി . പ്രൈവറ്റ് ബസ് കാരുടെ കനത്ത മോന്തയും കണ്ടു ട്യുഷന് ചെന്നിറങ്ങി. അവിടത്തെ സാറിന്റെ വഴക്കും , വളിച്ച തമാശകളും എല്ലാം കലര്‍ത്തിയുള്ള മുഴങ്ങുന്ന ക്ലാസിനു ശേഷം വീണ്ടും സ്കൂളിലേക്ക് .
ക്ലാസ്സ് ടീച്ചര്‍ വന്നു കഴിഞ്ഞാല്‍ പ്രാര്‍ത്ഥന കേള്‍ക്കും , ഇല്ലെങ്കില്‍ ആകെ ബഹളം . അതിനും രാവിലെ ചൂടോടെ വഴക്ക് കിട്ടും . ഒച്ചയുടെ ഇടയില്‍ പ്രാര്‍ത്ഥന എവിടെ കേള്‍ക്കാന്‍ . പിന്നെ ടീച്ചറിന്റെ വക ഉപദേശം , അതില്ലെങ്കില്‍ ടീച്ചര്‍ക്ക് പഠിപ്പിക്കാന്‍ പറ്റില്ലാന്നു തോന്നുന്നു . ചോദ്യം വല്ലതും ചോദിച്ചാല്‍ തീര്‍ന്നത് തന്നെ . ഈ
ടീച്ചര്‍ക്ക് രാവിലെ തന്നെ വന്നു ഫിസിക്സ് പഠിപ്പിക്കണോ . കുറെ derivation കാണും എന്നും എഴുതാന്‍ . അത് കഴിഞ്ഞു ഉച്ച വരെ പിടിച്ചിരിക്കാം . ഊണ് കഴിഞ്ഞാല്‍ അപ്പോള്‍ ഉറക്കം വരും .
ഒന്നുകില്‍ അഞ്ചാം പീരീഡ് ഉറങ്ങുന്നതിനു വഴക്ക് കിട്ടും, അല്ലെങ്കില്‍ ലാബില്‍ ടീച്ചറിന്റെ വക കിട്ടും .പാതി കെട്ടും കേള്‍ക്കാതെയും എട്ടു പീരീഡ് ക്ലാസ്സില്‍ ഇരുന്നൊപ്പിക്കും. അതിനിടയ്ക്ക് ആണും പെണ്ണും മിണ്ടിയാല്‍ സംശയം . ഉച്ചയ്ക്ക് അധ്യാപകരുടെ വക ചെക്കിംഗ് ഉണ്ട് . അപ്പോള്‍ പോലും നേരെ ചൊവ്വേ സംസാരിക്കാന്‍ പറ്റില്ല . എന്തിനാണോ ഈ ചെക്കിംഗ് . പ്രണയജോടികള്‍ എല്ലാ ക്ലാസ്സിലും ഉണ്ട് . അതൊരു തെറ്റാണോ .നന്നായി പഠിക്കുന്ന ഒരു കുട്ടിയുടെ പഠിത്തം ഇല്ലാതായത് പ്രണയത്തില്‍ പെട്ടാണ് പോലും . ആരോ നാടുവിട്ടു പോയി എന്നും ഒക്കെ പറയുന്നു . എല്ലാവരും ഒരുപോലാണോ .
സ്കൂളിലെ യുദ്ധം കഴിഞ്ഞാല്‍ വീണ്ടും ട്യുഷന്‍ , തിരിച്ചു വീടിലേക്ക് .ഒരു യന്ത്രം പോലെ ഓടുന്നു . ഇതിനിടയ്ക്ക് എന്ട്രന്‍സ് എഴുതണം പോലും . മൂന്നു എ പ്ലസ് മാത്രം ഉള്ള എനിക്ക് ഇതിനെല്ലാം കൂടി എവിടുന്നു പറ്റാന്‍ . ഈ പിള്ളേരൊക്കെ എങ്ങനെ ആണോ എന്തോ ഇത്ര മാര്‍ക്കും വാങ്ങി എന്ട്രന്സും എഴുതി കേറുന്നത് . സമ്മതിക്കണം . എനിക്കീ ബുദ്ധി ദൈവം തരാത്തത് എന്താണ് . ബുദ്ധി ഇല്ലഞ്ഞല്ല വര്‍ക്ക് ചെയ്യതതുകൊണ്ടാനെന്നു ടീച്ചര്‍ പറയും , പറ്റാത്ത വര്‍ക്ക് എങ്ങനെ ചെയ്യാന്‍ . അയല്പക്കക്കാരെ പോലും കണ്ട നാള്‍ മറന്നു , ഒരു കല്യാണത്തിന് പോകേണ്ട , ബന്ധുക്കളെ കാണേണ്ട , ഒന്നും വേണ്ട ... ഈ പ്ലസ് ടു കണ്ടുപിടിച്ചത് ആരാണോ ..പണ്ടൊക്കെ കോളേജില്‍ ഇങ്ങനൊന്നും ഇല്ലയിരുന്നെന്നാണ് എല്ലാരും പറയുന്നത് ( അന്ന് ആരും pre degree ജയിക്കതില്ലരുന്നു എന്നും പറയുന്നു) . നമ്മള്‍ എന്തായാലും ജയിക്കും . ബാക്കി എല്ലാം ദൈവത്തിന്റെ കയ്യില്‍ .

Subscribe to:
Posts (Atom)