Thursday, February 14, 2013

ദൈവമേ! കൈ തൊഴാം....


കോളേജ് മതില്‍ക്കെട്ട് കടന്നപ്പോള്‍ തന്നെ മനസ് തണുത്തു.പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാല്‍ യുവമനസ്സുകളുടെ ഊര്‍ജ്ജം മെല്ലെ തന്നിലേക്കും പകര്‍ത്തപ്പെടുന്നത് തിരിച്ചറിയാനാകുന്നുണ്ട്. ശരീരത്തിന്റെ ക്ഷീണം ചിലപ്പോഴെങ്കിലും മനസിനെ ബാധിക്കുന്നത് വീട്ടുകാര്യങ്ങള്‍ ചിന്തിക്കുമ്പോഴാണ്. വാക്കിംഗ് സ്റ്റിക്ക് ഊന്നി പതിയെ നടന്നു മുകള്‍ നിലയിലെ  സ്റ്റാഫ് റൂമിലെത്താന്‍ കുറെ നേരമെടുക്കും. പടിക്കെട്ടുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഡോക്ടറുടെ ഉപദേശവും നടക്കാന്‍ തന്നെയാണ്.
ആരും എത്തിയിട്ടില്ല. പത്തുമിനിറ്റ് വിശ്രമിക്കാം.കസേരയില്‍ ഇരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാനും ബുദ്ധിമുട്ട് തന്നെ .മൂന്നാമത്തെ പീരിയഡ് ക്ലാസ് ഉണ്ട്.പോസ്റ്റ്‌ ഗ്രാജ്വേറ്റ് ക്ലാസ്, മാത്തമാറ്റിക്കല്‍ ഫിസിക്സിന്റെ പുസ്തകം കൂട്ടത്തില്‍ നിന്നും കണ്ടുപിടിച്ചു. അതൊന്നു എടുക്കാനാണ് പ്രയാസം, എന്തൊരു ഭാരം. അടുത്ത്‌ ഒരു നിഴല്‍ അനങ്ങിയപോലെ. ഒന്നാം വര്‍ഷക്കുട്ടികളില്‍ ആരോ ആണ്.
"ഡോ , ഇങ്ങു വാ..താനീ ബുക്ക്‌ ഈ മേശപ്പുറത്തേക്ക് ഒന്ന് വച്ചേ" ..
പയ്യന്‍ കേട്ടപാതി ഓടി വന്നു ആ പുസ്തകമെടുത്ത് മുന്നിലെക്കിട്ടു.  കുരുത്തംകെട്ടവന്‍ അത് കയ്യില്‍ തന്നെയെടുത്തിടുമെന്നു സ്വപ്നത്തില്‍ വിചാരിച്ചില്ല. ചെറുവിരല്‍ ചതഞ്ഞു കാണും, നല്ല വേദന..
പുസ്തകം തുറക്കാന്‍ നോക്കിയപ്പോള്‍ കൈ വിറയ്ക്കുന്നു. ഒരു വിധം തുറന്നു വായിക്കാന്‍ ശ്രമിച്ചപ്പോള്‍ കാണാന്‍ അതിലേറെ പ്രയാസം. അല്ലെങ്കില്‍ തന്നെ എന്തിന്നാ ബുക്ക്, എത്ര നാളായി പഠിപ്പിക്കുന്നു! ഒരു സമാധാനത്തിനു ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയ. ഇതിങ്ങനെ തന്നെയാവും അവസാനിക്കുക എന്നറിഞ്ഞാലും ബുക്ക് ഒന്ന് കൈ കൊണ്ട് തൊട്ടില്ലെങ്കില്‍ സമാധാനമില്ല.
പത്തുമണിയായപ്പോഴേക്കും  ഓരോരുത്തരായി എത്തിച്ചേരുന്നു. അവസാനം ജോലിയില്‍ പ്രവേശിച്ച പയ്യന്‍ ചാടി തുള്ളി നടക്കുന്നു. കണ്ടപ്പോള്‍ ഒരു നഷ്ടബോധം.
ശ്രീജ ടീച്ചര്‍ പുസ്തകം ടേബിളില്‍ വച്ച് ഉറങ്ങിപ്പോയെന്നു തോന്നുന്നു. അത് കണ്ടു മുരളി സര്‍ മോണകാട്ടി ചിരിച്ചു.ചെറിയ ചിരി വന്നത് പെട്ടെന്ന് തന്നെ മാഞ്ഞുപോയി, സ്വയം ബോധം.. രഞ്ജിത്ത് സാറിന്റെ വാക്കിംഗ് സ്ടിക് പുതിയതാണെന്ന് പറഞ്ഞിരുന്നു. ജി.പി.എസ. സൗകര്യം ഉള്ളതാനത്രേ. ഓര്‍മ്മകുറവുള്ളത്കൊണ്ട് കൊച്ചുമകള്‍ സമ്മാനിച്ചതാണ്‌.
മനോഹരമായി വേഷം ധരിച്ച ഒരു പെണ്‍കുട്ടി വലിയ ബാഗും തൂക്കി കടന്നു വന്നു. അതിലേറെ പ്രസരിപ്പുള്ള ചിരിയും.
" സര്‍ , ഇത് ഞങ്ങളുടെ പുതിയ പ്രൊഡക്ട്സ് ആണ്, വര്‍ഷങ്ങളുടെ പാരമ്പര്യമാണ് ഞങ്ങളുടേത് എന്നറിയാമല്ലോ, ആയുര്‍വേദ മരുന്നുകള്‍ ഗുണമേന്മയോട് കൂടി തയാറാക്കിയെടുക്കുന്നതാണ്. ഒന്ന് പരീക്ഷിച്ചു നോക്ക് സര്‍."
ശ്രീജ ടീച്ചര്‍ പിണ്ഡതൈലം വാങ്ങി..ഇനി അതായിട്ടു നോക്കാതിരിക്കേണ്ട എന്ന് കരുതിയാവും. കുട്ടിയുടെ ചുറുചുറുക്ക് കൊണ്ടു  എന്തൊക്കെയോ എണ്ണയും കുഴമ്പും ചെലവായികിട്ടി  .
അടുത്ത പീരിയഡ് ആയിരിക്കുന്നു.സ്രീനിസാരിന്റെ കുട്ടികള്‍ സാറിനെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നു.ജോബ്‌ സാറും തന്റെ വാക്കറില്‍ പിടിച്ചു എഴുന്നേറ്റു. രണ്ടു വര്‍ഷം മുന്‍പുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷമാണ് സാര്‍ ഇങ്ങനെയായത്. ഒന്ന് മയങ്ങി .. ആരോ തട്ടിയപ്പോള്‍ കണ്ണ് തുറന്നു. ജോബ്‌ സാര്‍ ..
" ഹരി സര്‍ അടുത്ത അവര്‍ ആയി , ഉറങ്ങിപ്പോയോ?"
ഒന്ന് ചിരിച്ചിട്ട് എഴുന്നേറ്റു.
:ആ , ക്ലാസ് ഉണ്ട്"
ക്ലാസ് റൂം തൊട്ടടുത്ത് ആയതു സൗകര്യം തന്നെ.പ്രോജക്റ്റര്‍ ഓണ്‍ ചെയ്തിട്ടിട്ടുണ്ടാവും.പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആണ് എളുപ്പം. എങ്കിലും പ്രോബ്ലം ചെയ്യിക്കേണ്ടി വരും.ഇരുന്നു തന്നെ പറഞ്ഞു തുടങ്ങി.പതിവിനു വിപരീതമായി നല്ല ശാന്തത , പഠിപ്പിക്കാന്‍ നല്ല സുഖം തോന്നി.ഒരു പ്രോബ്ലം അവരോടു ചെയ്യാന്‍ പറഞ്ഞു കൂടെ ഒരു ചെറിയ മയക്കം വന്നു . പെട്ടെന്ന്  തന്നെ ബോധത്തിലേക്ക്‌ തിരികെ വന്നു.
"പ്രോബ്ലം ചെയ്തോ കുഞ്ഞുങ്ങളെ?"
ഉത്തരമില്ല. മുന്നിലിരിക്കുന്നവന്‍ കൈ കൊണ്ടെന്തോക്കെയോ കാണിക്കുന്നു, മറ്റുള്ളവരുടെ പലരുടെയും മുഖഭാവം കണ്ടിട്ട്‌ കൊഞ്ഞനംകുത്തുന്നപോലെ . കടുത്ത ദേഷ്യം വന്നു.പ്രഷര്‍ കൂടാതെ നോക്കണമെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടുള്ളതാണ്. ഇത് പക്ഷെ..
"കാലവിശേഷം! അഹങ്കാരികള്‍, പ്രായം കുറെയായില്ലേ നിനക്കൊക്കെ,  ഇനിയെന്നാ വകതിരിവ് ഉണ്ടാകുക. പി.ജി ആണെന്നും പറഞ്ഞു വന്നിരിക്കുന്നു. ഇറങ്ങിപ്പൊക്കോണം. മര്യാദയില്ലാത്ത വര്‍ഗ്ഗം! " നിയന്ത്രണം വിട്ടു പോയി.
 മുന്നിലിരുന്ന പയ്യന്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് വന്നു. എന്തിനുള്ള പുറപ്പാടാണോ എന്നാലോചിച്ചപ്പോഴേക്കും അവന്റെ കൈ നീണ്ടു ചെന്ന് ചെവിയില്‍ നിന്ന് വിട്ടു പോയ ശ്രവണസഹായിയെ തിരികെ പ്രതിഷ്ടിച്ചു.  ശബ്ദം! ഈശ്വരാ!
ജാള്യത മറയ്ക്കാന്‍ വല്ലാതെ പാടുപെട്ടു.വയസുകാലത്ത് സ്വസ്ഥമായി വീട്ടിലിരിക്കെണ്ടതാണ്. രോഗങ്ങളുടെ കൂമ്പാരം പോലെ നടന്നിട്ടും ഓരോ വര്‍ഷവും കരുതും ഈ വര്‍ഷം കൂടി, അടുത്ത വര്‍ഷം വി.ആര്‍.എസ എന്ന്!!  പണം ആര്‍ക്കും കയ്ക്കില്ലല്ലോ. വീണ്ടും ഇങ്ങനെ തന്നെ. പെന്‍ഷന്‍ പ്രായം കൂട്ടിയ യു.ജി.സി യെ പരപരാ പ്രാകിക്കൊണ്ട്‌ ക്ലാസ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോന്നു..52 comments:

 1. അദ്ധ്യാപനം നീയും ഞാനും നുണയും ലഹരിയാണു..
  വേദനകളും യാതനകളും പൊരുതും തപസ്യ കൂടിയെന്ന് അറിവു ഞാൻ..

  ഒരു ഓർമ്മപ്പെടുത്തൽ പോലെ..!

  നന്ദി ശ്രീ..സ്നേഹം..!

  ReplyDelete
  Replies
  1. ലഹരിയാണ് , പുണ്യമാണ്, സന്തോഷമാണ് ... അധ്യാപകര്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്നത്‌ . നന്ദി വര്‍ഷിണി, മഴ പോലെ സ്നേഹം..

   Delete
 2. കൊള്ളാം....

  “രഞ്ജിത്ത് സാറിന്റെ വാക്കിംഗ് സ്ടിക് പുതിയതാണെന്ന് പറഞ്ഞിരുന്നു. ജി.പി.എസ്. സൗകര്യം ഉള്ളതാനത്രേ“
  ശരിക്കും ഇങ്ങിനൊന്ന് ഉണ്ടോ..? :)

  ReplyDelete
  Replies
  1. ഭാവിയില്‍ ഇനിയെന്തോക്കെയാ ഉണ്ടാവാന്‍ പോകുന്നത് എന്ന് ആര്‍ക്കറിയാം :) നന്ദി സമീരന്‍

   Delete
 3. അതെ ഈ പെന്‍ഷന്‍ പ്രായം കൂട്ടിയ യു.ജി.സി.യെ ഞങ്ങള്‍ വിദ്യാര്‍ഥികളും പ്രാകാറുണ്ട്.. ഇത്രയും വയസ്സയാലെങ്കിലും ഇവര്‍ക്കൊക്കെ ഈ പണി നിര്‍ത്തിക്കൂടെ എന്ന് ചോദിച്ച്..
  അതു പക്ഷെ അധ്യാപനം എന്നാ പ്രോഫെഷനോട് വിരോധം ഉണ്ടായിട്ടല്ല, അതിനെ ഇങ്ങനെ വികൃതം ആക്കുന്നത് കണ്ടിട്ടാ..... (ബട്ട്‌, ടീച്ചര്‍ അങ്ങനെയല്ലാ കേട്ടോ..)

  ഏതായാലും കഥ ഇഷ്ടപ്പെട്ടു...
  ഇനിയും എഴുതി ഞങ്ങള്‍ക്ക് മാതൃകയാകു....

  ReplyDelete
  Replies
  1. യു.ജി.സി യുടെ പെന്‍ഷന്‍ പ്രായം കേരളത്തിലെ കൊള്ലെജുകളില്‍ നടപ്പായിട്ടില്ല.. പിന്നെ അധ്യാപകര്‍ പ്രായം കൂടുന്നതനുസരിച്ച് മികവു പുലര്‍ത്തും എന്നും പറയുന്നു.(എന്തായാലും ഞാന്‍ അങ്ങനെയല്ല എന്ന് വിനീത് പറഞ്ഞാല്‍ അംഗീകരിച്ചല്ലേ പറ്റൂ:) നന്ദി വിനീത്.

   Delete
 4. പെന്‍ഷന്‍ പ്രായം നീട്ടിയാല്‍ ഇങ്ങനെ ചില സൈഡ് എഫക്റ്റുകളുണ്ടാവുമോ?

  കഥ കൊള്ളാം കേട്ടോ

  ReplyDelete
  Replies
  1. എല്ലാത്തിനും ഒരു മറുവശം കാണുമല്ലോ! ഇപ്പോഴത്തെ ആരോഗ്യനില വച്ച് ഈ എഫക്റ്റ് പ്രതീക്ഷിക്കണം. മുടങ്ങാത്ത ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി, സ്നേഹം..

   Delete
 5. കോളേജ് അധ്യാപകര്‍ എന്നൊക്കെ പറഞ്ഞാല്‍ മഴയെത്തും മുന്‍പേ എന്ന സിനിമയിലെ മമ്മൂട്ടിയും സ്ടുടെന്റ്സ് എന്ന് പറഞ്ഞാല്‍ ആ ചിത്രത്തിലെ ആനിയും പോലുള്ളവരാണ് മുഴുവന്‍ എന്നാണു കരുതിയിരുന്നത്. അപ്പൊ ഇങ്ങിനെയുള്ള ചിത്രങ്ങളും ഉണ്ടല്ലേ. പ്രായോഗിക നര്‍മ്മം നന്നായി കൈകാര്യം ചെയ്തു.

  ReplyDelete
  Replies
  1. സിനിമ എന്നും കുറച്ചു യാതാര്‍ത്ഥ്യവും ബാക്കി സങ്കല്‍പ്പവും അല്ലെ? ഈ ചിത്രം ഭാവിയുടെതാണ്... പ്രായം കൂട്ടിയാല്‍. !!!..,,,!! നന്ദി സലാം.

   Delete
 6. പെൻഷൻ പ്രായം കൂട്ടിയ യു ജി സി യെ പരപരാ പ്രാകിക്കൊണ്ട് ഇറങ്ങിപ്പോന്നത് ശരിയായില്ല, ഒരല്പം നായക്കുരണപ്പൊടി, അത് കിട്ടാൻ ബുദ്ധിമുട്ടാണേൽ ഒരു ലിറ്റർ കരി ഓയിൽ എങ്കിലും വാങ്ങി യു ജി സി ടെ മോന്തക്ക് ഒഴിച്ച് ഇറങ്ങിപ്പോരണമായിരുന്നു. അതാണ് പ്രതിഷേധത്തിന്റെ അത്യാധുനിക രീതി...

  കഥ വളരെ നന്നായി ട്ടോ...

  ReplyDelete
  Replies
  1. റൈനീ റോക്സ് !!! :) ഇവിടെ നടപ്പാക്കുമ്പോള്‍ ഇത് നോക്കാം.. അഭിപ്രായം രസിച്ചു , നന്ദി റൈനീ..

   Delete
 7. വാര്‍ദ്ധക്യം വിരുന്നെത്തുമ്പോള്‍ ... :) കൊള്ളാട്ടോ കുറുഞ്ഞി....

  ReplyDelete
  Replies
  1. വാര്‍ധക്യം ഭയപ്പെടുത്തുമ്പോള്‍ , നന്ദി അനാമിക.

   Delete
 8. പെന്‍ഷന്‍ പ്രായം കൂട്ടുക എന്ന് പറയുമ്പോഴും ഇത്തരം ഒരു അവസ്ഥ ആരും ചിന്തിക്കുന്നില്ല. മാറി വരുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ആരോഗ്യത്തിന്റെ കാര്യത്തിലാണ് ദയനീയമായ അവസ്ഥ കടന്നു വന്നിരിക്കുന്നത്. ശാരീരികമായ പ്രയാസങ്ങള്‍ അനുഭവിക്കാത്ത ആരും ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അപ്പോള്‍ പിന്നെ പ്രായം കൂടുന്നതിനനുസരിച്ച സ്ഥിതി ഉഹിക്കാവുന്നതെയുള്ളു.

  ReplyDelete
  Replies
  1. ഇപ്പോള്‍ തന്നെ ഒരു പറ പ്രാരാബ്ധവുമായി വരുന്നവര്‍ ആണ് പലരും. ആരോഗ്യമുള്ളവര്‍ തുടരട്ടെ , ബാക്കിയുള്ളവര്‍ക്ക് വി.ആര്‍.എസ നു ആകര്‍ഷകമായപദ്ധതികള്‍ എങ്കിലും ... നന്ദി റാംജി

   Delete
 9. Replies
  1. നന്ദി കല്യാണിക്കുട്ടി..

   Delete
 10. പലരും പറഞ്ഞപോലെ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ഇങ്ങനെയൊരു സൈഡ് എഫക്റ്റ് ഉണ്ടാവും ല്ലേ ..ആരും ചിന്തിക്കാത്ത ഒരു ചിന്ത ഒരു പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നു ,ഏറെ കാലത്തെ ഇടവേളക്ക് ശേഷം കുരിഞ്ഞിയില്‍ വായിച്ച ഒരു നല്ല പോസ്റ്റ്‌ .

  ReplyDelete
  Replies
  1. തീര്‍ച്ചയായും ചിലരെങ്കിലും നിര്‍ത്തി വീട്ടിലിരിക്കണം എന്നാഗ്രഹിക്കുന്നവര്‍ ആകും...നന്ദി ഫൈസല്‍ ബാബു.

   Delete
 11. ഒരിക്കലും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുതേ എന്ന് പ്രാര്‍ഥിക്കാം..

  ReplyDelete
 12. ആഹാ! ഇങ്ങനേം ഒരു പ്രശ്നമാവാം അല്ലേ? നന്നായി എഴുതി കേട്ടോ. അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. നന്ദി എച്ച്മുക്കുട്ടി... സന്തോഷം.

   Delete
 13. UGCയുടെ പെന്‍ഷന്‍ പ്രായത്തിനോട് എനിക്ക് അനുകൂല മനോഭാവമാണ് കേട്ടോ. കാരണം ആ പ്രായത്തിലാണ് പല അധ്യാപകരും ഉജ്വല പ്രഭാവത്തില്‍ കണ്ടിട്ടുള്ളത്. എങ്കിലും ഈ കഥ കൊള്ളാം. എല്ലാറ്റിനും രണ്ടു വശങ്ങള്‍ ഉണ്ടല്ലോ

  ReplyDelete
  Replies
  1. പല അധ്യാപകരും ഉജ്വല പ്രഭാവത്തില്‍ അപ്പോഴാണ്‌ എന്നത് സത്യം.അതിനെ ഒന്ന് ഹാസ്യരൂപത്തില്‍ കാണാന്‍ ശ്രമിച്ചു എന്നേയുള്ളു.( പക്ഷെ പരാധീനതകള്‍ ഉള്ളവരും ഉണ്ട്). സര്‍വകലാശാല കേന്ദ്രങ്ങളിലൊഴികെ കേരളത്തില്‍ ഇത് നടപ്പിലായിട്ടും ഇല്ല.. നന്ദി നിസാരന്‍

   Delete
 14. പ്രായം ഒരു പ്രശ്നം തന്നെ ആണല്ലേ . കഥയില്‍ കാര്യമില്ലാതില്ല.

  ReplyDelete
  Replies
  1. പ്രായം ഉറപ്പായും പ്രശ്നം തന്നെ.:) നന്ദി അക്ബര്‍

   Delete
 15. അപ്പൊ വയസ്സ് കൂടിയ ആളുകളെ ടീച്ചര്‍ ആക്കിയാല്‍ ഇങ്ങനെ ചില തകരാര്‍ ഉണ്ടാവും അല്ലെ

  ReplyDelete
  Replies
  1. അങ്ങനെയല്ല , ടീച്ചര്‍മാര്‍ക്ക് വയസായാല്‍ ഇങ്ങനെ തകരാറുകളും ഉണ്ടാവും.നന്ദി കൊമ്പന്‍

   Delete
 16. ഹും ...പിടി വിടാന് തയ്യാറല്ല.....എന്നിട്ട് യൂജീസിക്ക്

  കുറ്റം...പുതിയവര്‍ക്ക് അവസരം കൊടുക്കാതെ ഇങ്ങനെ

  കടിച്ചു തൂങ്ങി കിടക്കല്ലേ ..!!!


  കഥ രസിച്ചു ടീച്ചറെ...എല്ലാവര്ക്കും ഓരോ കുത്ത്

  അല്ലെ??!!!!

  ReplyDelete
  Replies
  1. ഇപ്പോഴല്ലേ കുറ്റം പറയാന്‍ പറ്റൂ. പെന്‍ഷന്‍ പറ്റാറായാല്‍ ഇങ്ങനെയാവില്ല.:) നന്ദി ente lokam

   Delete
 17. ഇങ്ങിനെ ഒരു മറുപുറം കൂടി ഉണ്ടല്ലേ...

  ReplyDelete
  Replies
  1. ഉണ്ടല്ലോ.. നന്ദി SREEJITH NP

   Delete
 18. ഗള്‍ഫില്‍ വരുന്ന കാലത്ത് തല നരച്ചു, അറുപതും ഒക്കെ കഴിഞ്ഞവര്‍ കാലത്തെ ജോലിക് പോകുമ്പോള്‍ ഓര്‍ത്തിരുന്നു, ഇവര്‍ക്കൊക്കെ നാട്ടില്‍ പോയി റസ്റ്റ്‌ എടുത്തു കൂടെ എന്ന്. ഇനി ആ കാലത്തേക്ക് അധികം ദൂരം ഇല്ല എന്നോര്‍ക്കുമ്പോള്‍ ഒരു ആധിയാണ്! ചെറുപ്പം നഷട്ടമാകുന്നതിന്റെയല്ല, ചെറുപ്പക്കാര്‍ ഞാന്‍ പണ്ട് ഒര്തിരുന്നതൊക്കെ തന്നെ പറയുമല്ലോ എന്ന ചിന്ത !

  ReplyDelete
  Replies
  1. അധ്യാപകര്‍ക്ക് കുട്ടികളോടൊപ്പമാകുമ്പോള്‍ മനസിന്‌ പ്രായം ബാധിക്കില്ല , എങ്കിലും ശരീരം അങ്ങനെയാവില്ലല്ലോ. അപ്പോള്‍ ആധി തന്നെ.നന്ദി വില്ലേജ്മാന്‍

   Delete
 19. ചെറുപ്പം മുതലേ പ്രഷര്‍ ഷുഗര്‍ കൊളസ്ട്രോള്‍ ഇവയുന്ടെങ്കിലും മലയാളിയുടെ ആയുര്‍ ദൈര്‍ഖ്യം കൂടിയെന്നാ പഠന റിപ്പോര്‍ട്ട്,

  ReplyDelete
  Replies
  1. അതാണല്ലോ കുഴപ്പം. രോഗങ്ങളുടെ കൂമ്പാരമായാല്‍ വേറെ എന്തെങ്കിലും ശ്രദ്ധിക്കാന്‍ കഴിയുമോ? പഠിപ്പിക്കാനോ ജോലി ചെയ്യാനോ എന്തെങ്കിലും ! നന്ദി ജോസെലെറ്റ്‌

   Delete
 20. വന്നുന്നു മനസിലായി. . ചിരിക്കു സന്തോഷം..നന്ദിviddiman :)

  ReplyDelete
 21. പെന്‍ഷന്‍ പ്രായം കൂടിയാലുള്ള പ്രശനങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

  ReplyDelete
 22. അധ്യാപകര്‍ക്ക് പ്രായം തടസ്സമാകുന്നത് നിയമങ്ങള്‍ മൂലമാണ് ..കുട്ടികളെ പഠിപ്പിക്കാന്‍ പ്രായം ഒരിക്കലും തടസ്സമല്ല ..ഇന്നത്തെ തലമുറയ്ക്ക് ജീന്‍സ് ഇട്ടു വരുന്ന അധ്യാപകരായിരിക്കും ഇഷ്ട്ടം ..പക്ഷെ ഒരു സത്യമുണ്ട് ..നാം ഒന്നും പഠിച്ചില്ല ..ഒന്നും പഠിക്കുകയുമില്ല ..അധ്യാപക വൃത്തി വെറും ജോലി മാത്രം അല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു ..ഇന്നും മാഷെ എന്ന വിളി കേള്‍ക്കുമ്പോള്‍ ..ഒരു ശ്രവണ സഹായിയും ഇല്ലാതെ അത് കേള്‍ക്കാന്‍ കഴിയുന്ന ഒരുപാട് അധ്യാപകര്‍ ഉണ്ട് ..കഥയാവാം ..പക്ഷെ ..!!

  ReplyDelete
 23. എനിക്കും ആ ജി പി എസ് ഉള്ള വാക്കിംഗ് സ്റ്റിക്ക് പ്രയോഗം ഇഷ്ടായി.

  കഥ നന്നായി ട്ടോ

  ReplyDelete
 24. അപ്പൊ ഇങ്ങനത്തെ പ്രശ്നങ്ങളും ഉണ്ടാകും ല്ലേ ..
  കൊള്ളാം ട്ടോ

  ReplyDelete
 25. ചിരി വന്നെങ്കിലും പറഞ്ഞതില്‍ കാര്യമുണ്ടല്ലേ..

  ReplyDelete
 26. വയസ്സ് കൂടിയാലും കുറഞ്ഞാലും പ്രശ്നം
  കളിയായി പറഞ്ഞതെങ്കിലും കാര്യമില്ലാതില്ല
  പോരട്ടെ ഇങ്ങനെ ഓരോ 'സര്‍വീസ് സ്റ്റോറികള്‍'

  ReplyDelete
 27. ജി.പി.എസ് ഉള്ള ഊന്ന് വടികൾ ഇവിടെയുണ്ട്..!
  നന്നായി പറഞ്ഞിട്ടുണ്ട് കേട്ടൊ

  ReplyDelete
 28. പെൻഷൻപ്രായം കൂട്ടിയാൽ ഇങ്ങനേം ചില പ്രശ്നങ്ങളുണ്ടല്ലേ???

  ReplyDelete
 29. പെൻഷൻപ്രായം കൂട്ടിയാൽ ഇങ്ങനേം ചില പ്രശ്നങ്ങളുണ്ടല്ലേ???

  ReplyDelete